Login (English) Help
തിരിച്ചടി മതിയായില്ലേ മനുഷ്യാ നിനക്ക് മാതാവാം ഭൂമിയെ ദ്രോഹിച്ചത് മതിയായില്ലേ സുനാമി,ഓഖി,നിപ്പ,പ്രളയം കൊറോണ രുചിച്ചത് മതിയായില്ലേ ദുഷ്ടനാം നിൻ ചെയ്തികൾക്കൊത്ത പ്രതിഫലം ലഭിച്ചിട്ടും മതിയായില്ലേ നിർത്തുക നിൻ പ്രവർത്തികളെ നീ ശുദ്ധീകരിക്കുക നിൻ ചെയ്തികളെ ഓർക്കുക പ്രകൃതിയാം സത്യത്തെ ഇല്ലാതാക്കിയാൽ മനുഷ്യാ നിനക്ക് ജീവിക്കാനാകില്ല ഒരുമിക്കാം കൈകൾ കോർക്കാം വീണ്ടെടുക്കാം പ്രകൃത്യാംബയെ ഒപ്പം നിൻ ജീവനും ജീവിതവും
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത