മുരളീമുകുന്ദം എൽ പി എസ്സ് ഇടപ്പാവൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മുരളീമുകുന്ദം എൽ പി എസ്സ് ഇടപ്പാവൂർ | |
|---|---|
| വിലാസം | |
ഇടപ്പാവൂർ ഇടപ്പാവൂർ പി.ഒ. , 689614 , പത്തനംതിട്ട ജില്ല | |
| വിവരങ്ങൾ | |
| ഇമെയിൽ | mmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37640 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | വെണ്ണിക്കുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1-4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബെന്നി ഫിലിപ്പ് |
| അവസാനം തിരുത്തിയത് | |
| 15-02-2022 | Mathewmanu |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ഈ സ്കൂൾ സ്ഥാപിതമായത് 1902 ലാണ്. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് ശ്രീമാൻ കവുംപടിയിൽ രാമൻനായർ അവർകളാണ്. ഇപ്പോഴത്തെ മാനേജരായി പ്രവർത്തിക്കുന്നത് ശ്രീമതി ഉഷാ മണി MA യാണ് . ഈ സ്കൂൾ പമ്പയുടെ തീരത്ത് ഇടപ്പാവൂർ ഗ്രാമത്തിൽ അയിരൂർ പഞ്ചായത്തിൽ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്നു.
ഇടപ്പാവൂർ പ്രദേശത്തെ മുഴുവൻ ആളുകളും ഈ സ്കൂളിൽ പഠിച്ചവരാണ്. വിവിധ രാജ്യങ്ങളിൽ അവർ ജോലി ചെയ്യുന്നു. മികച്ച പല കർഷകരും ഗവൺമെൻറ് ജീവനക്കാരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.ഈ സ്കൂളിൽ പഠിച്ച ധാരാളം കുട്ടികൾ രാജ്യ സേവനരംഗത്ത് , പൊതുപ്രവർത്തകർ എന്ന നിലയിൽ ഒക്കെ പ്രവർത്തിച്ചുവരുന്നു. അധ്യാപകർ കുറേ വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിൽ ഏകദേശം 600 കുട്ടികളും ധാരാളം അധ്യാപകരും പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ഇംഗ്ലീഷിൽ മീഡിയകളും സിബിഎസ്ഇ-ഐസിഎസ്ഇ സിലബസുകൾ വന്നതുമൂലം ക്രമാതീതമായി കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. കുറെ ആളുകൾ വിദേശത്ത് ജോലിക്ക് പോയതിനാൽ അവരുടെ കുട്ടികളും അവിടെ പഠിക്കുന്നു. ഇപ്പോൾ സ്കൂളിൽ 2 സ്ഥിര അധ്യാപകരും 2 ഡെയ്ലി വേജസ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.ഈ സ്കൂളിൽ 33 വർഷം സേവനം ചെയ്ത ശ്രീമതി.മറിയാമ്മ എന്ന HM സർവീസിൽനിന്ന് വിരമിച്ചു. ഇപ്പോൾ ബെന്നി ഫിലിപ്പ് എച്ചം എം ആയി പ്രവർത്തിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിലെ ഒരു പൂർവവിദ്യാർഥിയായ ശ്രീ സുരേഷ് കുമാർ ഏഷ്യാനെറ്റിൽ ന്യൂസ് റിപ്പോർട്ടർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു
ഭൗതികസാഹചര്യങ്ങൾ
ഈ സ്കൂൾ ആദ്യം ഓല കിട്ടിയ ഒരു കെട്ടിടം ആയിരുന്നു 1980 എൺപതിൽ ഇത് ഓട് മേഞ്ഞു. 2000 ജനുവരി മാസത്തിൽ കെട്ടിടത്തിന്റെ ചോർച്ച മാറ്റാൻ ആസ്ബറ്റോസ് ഷീറ്റ് ആക്കി. സർക്കാരിന്റെ ഉത്തരവ് പ്രകാരം 2021 മെയ് മാസത്തിൽ വീണ്ടും ഓട് ആക്കി. കുടിവെള്ളത്തിനായി വറ്റാത്ത കിണറും മോട്ടോറും വാട്ടർ ടാങ്കും പൈപ്പുകളും ഉണ്ട്. രണ്ടു കെട്ടിടങ്ങളിലായി ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങളുണ്ട്. ഉച്ച ഭക്ഷണം പാകം ചെയ്യാൻ ചെറിയൊരു കെട്ടിടവും ഗ്യാസ് കണക്ഷൻ എന്നിവയുണ്ട്. കുട്ടികൾക്ക് ഓടിക്കളിക്കാൻ ചെറിയ മുറ്റവും കുറച്ചു കൃഷിസ്ഥലവും ഉണ്ട്. കമ്പ്യൂട്ടർ പഠനത്തിനായി ഒരു ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ഒരു പ്രൊജക്ടർ എന്നിവയുമുണ്ട്. കൂടാതെ ഇപ്പോൾ കെ ഫോൺ കണക്ഷൻ ആയി ബന്ധപ്പെട്ട് ആവശ്യമായ സാമഗ്രികൾ സ്കൂളിൽ കിട്ടിയിട്ടുണ്ട്.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37640
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1-4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വെണ്ണിക്കുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ