ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
" മലരണിക്കാടുകൾ തിങ്ങി വിങ്ങി ,മരതക കാന്തിയിൽ മുങ്ങി മുങ്ങി " പതിറ്റാണ്ടുകൾക്ക് മുൻപുള്ള കേരളത്തിന്റെ അസൂയാർഹമായ പ്രകൃതി സൗന്ദര്യം കണ്ട് കോരിത്ത രിച്ചു മഹാകവി ചങ്ങമ്പുഴ പാടിയതാണ് ഈ വരികൾ. ഈ വശ്യമായ പ്രകൃതിരമണിയതയാണ് വിദേശികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ' ദൈവത്തിന്റെ സ്വന്തം നാട് എന്നും, പറുദീസ എന്നുമെല്ലാം കേരളത്തെ വിശേഷിപ്പിക്കാനുള്ള കാരണവും ഇതുതന്നെയാണ്. സൗന്ദര്യത്തിന്റെ കാര്യത്തിൽ പ്രകൃതി ഇത്രയേറെ കനിഞ്ഞ മറ്റൊരു നാട് ഇന്ത്യയിൽ ഉണ്ടെന്നു തോന്നുന്നില്ല. ഈ കൊച്ചു നാടിന്റെ മാറിലൂടെ 44 നദികൾ കുണുങ്ങിയോടുന്നു എന്നത് പ്രകൃതിരമണിയതയുടെ മാറ്റു കൂട്ടുന്നു. കൂടാതെ കായലും കടലും എല്ലാം നയന മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു. വന സാമ്പത്താണ് കേരളത്തിന്റെ മനോഹാരിതക്ക് മാറ്റ് കൂട്ടുന്ന പ്രധാന ഘടകം. വയനാട്ടിലെ മുത്തങ്ങയും, തോൽപെട്ടിയും, ബാവലിയും, പാലക്കാട്ടെ സൈലന്റ് വാലിയും എല്ലാം വനഭംഗിക്ക് ഉത്തമഉദാഹരണങ്ങൾ ആണ്. കേരളത്തിന്റെ നെല്ലറകളായ പാലക്കാടും കുട്ടനാടും എല്ലാം കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ ആണ്. സ്വർണ വർണത്താൽ വിളഞ്ഞ നെൽ പാടവും, കൊയ്ത്തു കഴിഞ്ഞ പാടവുമെല്ലാം ദൃശ്യ വിസ്മയം ഒരുക്കുന്ന കാഴ്ചകൾ തന്നെയാണ്. തനതായ ജൈവ വൈവിദ്ധ്യവും കാലാവസ്ഥയു മെല്ലാം കേരളത്തിലെ ഓരോ പ്രദേശത്തിനും അതിന്റെ തായ ചാരുതയേകുന്നു..ടൂറിസത്തിന്റെ പേരിൽ നാം നടത്തുന്ന പല വികസന പ്രവർത്തനങ്ങളും പ്രകൃതി ഭംഗിക്കും അതിന്റെ നിലനിൽപ്പിനും ഭീഷണി ഉയർത്തുന്നു. വൻ തോതിൽ ഉള്ള വനനശീകരണം നമ്മുടെ വന ഭംഗി ഇല്ലാതാക്കുന്നതോ ടൊപ്പം കാലാവസ്ഥ വ്യത്യാസത്തിനും, ആഗോള താ പനത്തിനും വഴി വയ്ക്കുന്നു.. നഷ്ടപെട്ടുകൊണ്ടിരിക്കുന്ന പ്രകൃതി രമണിയത വീണ്ടെടുക്കാൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്.. കേരളത്തെ ദൈവത്തിന്റ സ്വന്തം നാടായി നിലനിർത്തേണ്ടതു നമ്മുടെ കടമയാണ്.. പ്രകൃതിയുടെ നിലനിൽപ്പിനു ഒരു സന്തുലിതാ വസ്ഥയുണ്ട്.. അത് പാലിക്കാൻ എല്ലാ ജീവ ജാലങ്ങൾക്കും അതാതിന്റെ പങ്കുണ്ട്.. അന്യം നിന്നുപോകുന്ന സാമൂഹിക മൂല്യങ്ങൾ വീണ്ടെടുത്തുകൊണ്ടുമാത്രമേ ഇതു സാധ്യമാകൂ.. മരങ്ങൾ വച്ചു പിടിപ്പിച്ചും കൃഷിയിടങ്ങൾ പുനർജീവിപ്പിച്ചും അന്തരീക്ഷമലിനീകരണം കുറച്ചും നമുക്ക് ഭൂമിയെ രക്ഷിക്കാം. ജീവൻ നിലനിൽക്കുന്ന ഒരേ ഒരു ഗ്രഹമായ ഭൂമിയിൽ അതിന്റെ നിലനിൽപ്പ് തുടരണമെങ്കിൽ നാം പരിസ്ഥിതി സംരക്ഷണത്തിനു പ്രതിജ്ഞാബദ്ധരായേ തീരൂ...
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |