ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കാടിന്റെ വെട്ടങ്ങൾ...

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കാടിന്റെ വെട്ടങ്ങൾ... എന്ന താൾ ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കാടിന്റെ വെട്ടങ്ങൾ... എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാടിന്റെ വെട്ടങ്ങൾ...

മരണത്തിൻ വക്കോളമെത്തുമീ പ്രകൃതിയ്ക്കു
തണലേകി താങ്ങായി മരച്ചില്ലകൾ
ഒരു മരത്തൈ നൽകുവോ രായിരം.....

ജീവിതം അറിവായി
നിറവായി നീർക്കണങ്ങൾ.

പുഴകൾക്കു കുളിരേകി
മഴയത്തു വരവേകി
തുടരുന്നു നന്മതൻ
നൽചിരികൾ

അറിയണം മഴുവുയർത്തുമ്പോഴും തകരുന്ന ജീവിതസാഗരങ്ങൾ
അടരും ഇടത്തുമ്പു ചെല്ലുന്നു
പ്രകൃതിയിലിനിയും തളിരായി ഞാൻ പുനർജനിക്കും...

മനസ്സിൽ മനഃസാക്ഷി
ഹൃദയമേ .....
തലമുറയ്ക്കേകു നീ ഒരു തൈ വരം

മരിച്ചാൽ അരികിൽ ഒരു മരം നടണം
ഹൃദയത്തിൽ വേരിറങ്ങി പൂക്കണം
മരിച്ചാലും സ്വപ്നങ്ങൾ പൂത്തുലയണം.
 

മുഹമ്മദ് ഫഹദ് എൻ
9 B ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത