ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/കൊറോണയെപ്പറ്റി
കൊറോണയെപ്പറ്റി
ഒരു സുപ്രഭാതത്തിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയാണ് കൊറോണ. ആദ്യമായി ചൈനയിലെ വുഹാനിലാണ് ഈ രോഗം കണ്ടെത്തിയത്. താമസിയാതെ ലോകമെമ്പാടും വ്യാപിച്ചു. ദിനം പ്രതി ആയിരങ്ങൾ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗത്തിന് ഇനിയും മരുന്ന് കണ്ടെത്തിയിട്ടില്ല. ഈ രോഗം ബാധിക്കുന്നത് ശ്വസനവ്യവസ്ഥയെയാണ്. ആരോഗ്യപ്രവർത്തകർ കഠിനപ്രയത്നം ചെയ്തുകൊണ്ടിരിക്കുന്നു. എത്രവലിയ ഭീകരനെയും നമുക്ക് പൊരുതി തോല്പിക്കാനാവും, ഒരുമിച്ച് നിൽക്കണമെന്ന് മാത്രം. നിശ്ചിത ഇടവേളകളിൽ കൈകൾ സോപ്പിട്ട് കഴുകുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങൾ നാം കൃത്യമായി പാലിക്കണം. സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൌൺ രോഗവ്യാപനം തടയാൻ വളരെയേറെ സഹായിച്ചു. അപകട മരണങ്ങൾ കുറയുന്നതിനും ഇത് സഹായകമായി. എത്ര പറഞ്ഞാലും കാര്യം മനസ്സിലാവാത്ത, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദേശങ്ങൾ പാലിക്കാതെ ബൈക്കിലും മറ്റും കറങ്ങിനടക്കുന്നവർ ചെയ്യുന്നത് വലിയ തെറ്റാണ്. അവർക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇവർ കാരണം അത്യാവശ്യത്തിനു പുറത്തിറങ്ങുന്നവർക്കും ബുദ്ധിമുട്ടുണ്ടാകുന്നു. നാടിനും ജനങ്ങൾക്കും പലവിധ സഹായങ്ങളുമായി എത്തുന്നവർ സമൂഹത്തിന് മാതൃകയായിത്തീരുന്നു. പരസ്പര വൈരാഗ്യത്തിനല്ല, ഒത്തൊരുമക്കാണ് സ്ഥാനമെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകൾ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രവാസികളായ നമ്മുടെ സഹോദരങ്ങൾ ഈ കാലത്ത് ബുദ്ധിമുട്ടുകയാണ്. അവരുടെ പ്രയാസങ്ങൾ ചെറുതല്ല. അവരെ നാട്ടിലെത്തിക്കേണ്ടതുണ്ട്. അതുപോലെ നമ്മുടെ നാട്ടിലുള്ള അതിഥി തൊഴിലാളികളെയും അവരുടെ വാസസ്ഥലത്തെത്തിക്കാൻ നടപടിയെടുക്കണം. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടേയുമെല്ലാം നിർദേശങ്ങൾ അക്ഷരം പ്രതി അനുസരിച്ചുകൊണ്ട് നമുക്ക് മുന്നേറാം, നല്ല നാളേക്കു വേണ്ടി. ആശങ്ക വേണ്ട, ജാഗ്രത മതി
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം