ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2019-20

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർബെൻസൻ ബാബു ജേക്കബ്
ഡെപ്യൂട്ടി ലീഡർആനന്ദ് കുമാർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ കെ എസ്
അവസാനം തിരുത്തിയത്
12-02-202244050

ലിറ്റിൽ കൈറ്റ്സ് 2019-20

ലിറ്റിൽകൈറ്റ്സ്

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.

 

മറ്റ‍ു വർഷങ്ങളിലെ പ്രവർത്തനങ്ങൾ

2021-22

2020-21

2019-20

2018-19

ആമുഖം

 
ലിറ്റിൽ കൈറ്റ്സ് ബോർഡ്

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് ഗിരി ബി ജി
കൺവീനർ ഹെഡ്മിസ്ട്രസ് കല ബി കെ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ആര്യാകൃഷ്ണ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് പ്രവീൺ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് പി. ആർ. ദീപ
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് കെ. എസ് ശ്രീജ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ ബെൻസൻ ബാബു ജേക്കബ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ആനന്ദ് കുമാർ
കുട്ടികളുടെ പ്രതിനിധികൾ സ്കുൂൾ ചെയർമാൻ വിശാഖൻ പി. എൽ
കുട്ടികളുടെ പ്രതിനിധികൾ സ്കുൂൾ ലീഡർ അഭിരാമി

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19

 
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് മോഡൽ എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് അവാർഡ് ഏറ്റുവാങ്ങുന്നു
 
ലിറ്റിൽ കൈറ്റ്സ് അവാർഡുമായി ടാഗോർ തിയേറ്ററിൽ നിന്ന്

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018 -19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള *പുരസ്കാരം* വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ജില്ലാതലത്തിൽ തിവനന്തപുരത്തെ മികച്ച രണ്ടാമത്തെ സ്കൂളെന്ന സ്ഥാനമാണ് ലഭിച്ചത്.

ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം, സ്കൂൾവിക്കി അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, ക്യാമ്പുകളിലെ പങ്കാളിത്തം സ്കൂളിന്റെ പൊതു പ്രവർത്തനങ്ങളിലുള്ള ഇടപെടൽ എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിച്ചിട്ടുള്ളത് .

ജൂലൈ 5 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. 25,000 രൂപയാണ് അവാർഡ് തുക

മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പുരസ്കാരവിതരണ ചടങ്ങിൽ എംഎൽഎ ശ്രീ വി. എസ്. ശിവകുമാർ, വി ദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു ഐഎഎസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ എ എസ്, കൈറ്റ് വൈസ് ചെയർമാൻ ശ്രീ അൻവർ സാദത്ത് എന്നിവരും സന്നിഹിതരായിരുന്നു

2019-21 ബാച്ച് ലിറ്റിൽകൈറ്റുകൾ

 
little kites

സംസ്ഥാന ക്യാമ്പ്

സംസ്ഥാന ക്യാമ്പിൽ സാന്നിധ്യമറിയിച്ച് ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂരിൽ നിന്നും ഒരു മിടുക്കൻ!!! വെങ്ങാനൂർ:കൈറ്റ്, വിക്റ്റേഴ്സ് ചാനൽ, കേരള സ്റ്റാ‍‍‍‍ർട്ട് അപ്പ് മിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ക്യാമ്പിൽ സാന്നിധ്യമറിയിച്ച് ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂ‍ർ. പത്ത് എ യിൽ പഠിക്കുന്ന നന്ദൻ .എം എന്ന മിടുക്കനാണ് ആഗസ്റ്റ് 8, 9 തീയതികളിൽ എറണാകുളം, കളമശ്ശേരിയിൽ നടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്ച്വൽ റിയാലിറ്റി, ആഗ്മെന്റഡ് റിയാലിറ്റി എന്നിവയിൽ ലഭിച്ച ക്ലാസ്സുകളും വിവിധ മേഖലകളിൽ കഴിവാർജ്ജിച്ച പ്രമുഖ വ്യക്തിയുമായിട്ടുള്ള സംവാദവും നന്ദന് കൂടുതൽ ആത്മവിശ്വസവും അറിവും പ്രദാനം ചെയ്തു.


സ്കൂൾ ഡയറി

ഡിജിറ്റൽ പൂക്കളം

ഓണാഘോഷത്തിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം 2019 സെപ്റ്റംബർ രണ്ടാം തീയതി നടത്തുകയുണ്ടായി. ഐ ടി ലാബിൽ വച്ചുചു നടന്ന വ്യകതിഗത ഡിജിറ്റൽ പൂക്കള മത്സരത്തിൽ 14 കുട്ടികൾ പങ്കെടുത്തു. 8 A യിലെ അലീന ബ്രൈറ്റ് ഒന്നാം സ്ഥാനവും 8 Dയിലെ മിഥുൻ രണ്ടാം സ്ഥാനവും 10 A യിലെ ആദിത്യ ആർ ഡി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ക്ലാസ് തല മത്സരം അതത് ക്ലാസ്സുകളിൽ ക്ലാസ്സ ധ്യാപകരുടെ നേതൃത്വത്തിൽ അന്നേ ദിവസം നടത്തി.ഇതിൽ മഞ്ചുഷ ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 Eഒന്നാം സ്ഥാനവും ബേബിയമ്മ ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 Bരണ്ടാം സ്ഥാനവും സുനിൽ സാറിന്റെ നേതൃത്വത്തിലുള്ള 9 Bമൂന്നാം സ്ഥാനവും കരസ്ഥമാക്കി

 
മിഥുൻ 8 ഡി
 
ഡിജിറ്റൽ പൂക്കളഡിസൈൻ 10 ഇ
 
അലീന ബ്രൈറ്റ് 8 എ


 
ലിറ്റിൽ കൈറ്റ്സ് ഫോട്ടോഗ്രാഫർ ആനന്ദ് കുമാർ

സർട്ടിഫിക്കറ്റ് വിതരണം

 
മോഡൽ എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റുമായി

മാർച്ച് ആറാം തീയതി ഹെഡ്‍‍മിസ്ട്രസ്സ് ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.