ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് അഴൂർ/അക്ഷരവൃക്ഷം/സൗഹൃദം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/സൗഹൃദം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൗഹൃദം


മായുന്ന വർണങ്ങൾ മറയുന്ന ചിത്രങ്ങൾ
തേങ്ങുന്ന ഓർമയായി ബാക്കി നിൽക്കെ
ഓർക്കുന്നു ഞാനെൻ പൊയ്പോയ ദിനങ്ങൾ
സ്നേഹസ്മരണയായ് എന്നേരവും

ഓർമ്മതൻ തീരാത്ത മുത്തുകൾ കോർത്ത് ഞാൻ
കൂട്ടരേ നിങ്ങൾക്കായി കാത്തിരുന്ന് ഞാൻ
പിരിയുന്ന നേരത്തും ഓർമയിൽ സൂക്ഷിക്കാൻ
ഒരു നൂറു സ്വപ്‌നങ്ങൾ നെയ്തു വച്ചു

മായുന്ന സന്ധ്യതൻ മിഴിനീർതുള്ളിപോൽ
മായുന്നുവോ സൗഹൃദത്തിൻ ദീപ്തമാം സ്മരണ
ഇല്ല ഒരിക്കലുമെന്നിനിന്നു മായ്ക്കുവാനാകില്ല
സൗഹൃദം പൂവിട്ട എൻ ക്ലാസ് മുറിയെ

നാളയുടെ പുലരിയിൽ വിടരുന്ന പുക്കൾക്കൾക്കായ്
ശലഭമായ ഞാൻ മാറിയെങ്കിൽ
പിരിയുന്ന വഴികളിൽ തണൽ പടർപ്പായ്
വൃക്ഷമായി ഞാൻ മാറിയെങ്കിൽ


 


നിവേദ്യ എം എസ്
8A ഗവ. എച്ച് എസ്സ് അഴൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത