എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗ്രന്ഥശാല

ഗ്രത്ഥ ശാല

വിദ്യാർത്ഥികളിലെ വിജ്ഞാന ത്വരയെ വർദ്ധിപ്പിക്കാനും വിജ്ഞാന ദാഹം ശമിപ്പിക്കാനും ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ് ഫാത്തിമ മാതായിലെ ഗ്രന്ഥശാലയുടെ അനന്യത. വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു. വ്യത്യസ്ത മേഖലയിലെ അറിവുകൾ വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്നതുമായ ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ നൽകുകയും ചെയ്യുന്നു. വായനാദിനത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാക്കുന്നു.

പുസ്തകങ്ങളുടെ വിവരശേഖരണം

ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.

പുസ്തകങ്ങളുടെ പട്ടിക
ക്രമനമ്പർ പൂസ്തകത്തിന്റെ പേര് ഗ്രന്ഥകർത്താവ് വർഷം പ്രസാധകർ
1 കുഞ്ഞാലിമരയ്ക്കാർ കെ പത്മനാഭൻ നായർ 1958 കറൻറ് ബുക്സ്
2 ഇരവിക്കുട്ടിപ്പിള്ള ഡി ശ്രീമാൻ നമ്പൂതിരി 1989 ബാല സാഹിത്യ സഹകരണ സംഘം
3 നവകേരള ശില്പികൾ പ്രൊ. ഉലകംതറമാത്യു 1982 സ്മിത്ത് എന്റർപ്രൈസ്
4 ലോകായുക്ത അഡ്വ ജി ഗോപിനാഥൻനായർ 2000 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
5 നാം മുന്നോട്ട് കെ പി കേശവമേനോൻ 2007 മാതൃഭൂമി ബുക്സ്
6 ഭാരത ബൃഹച്ചരിത്രം ആർ.സി മജുംദാർ 1992 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
7 Bhimrao Ambedkar Sadhana kapoor 2004 Sterling press private limited
8 ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ അമ്പാടി ഇക്കാവമ്മ 2007 മാതൃഭൂമി ബുക്സ്
9 വൃക്കകൾ ഡോ.കരുണൻ കണ്ണം പൊയിലിൽ 2011 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
10 ഔഷധ സസ്യങ്ങൾ ഡോ.എസ്.നേശമണി 2012 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
11 ഇന്ത്യ 2020 വൈ.എസ്‌.രാജൻ 2002 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
12 കണ്ടുപിടുത്തങ്ങളുടെ കഥ സിഎം സുനിൽ 2009 Red rose publishing House
13 പരിസ്ഥിതി മലിനീകരണം സതീഷ് ബാബു കൊല്ലമ്പലത്ത് 2019 ദേശാഭിമാനി ബുക്ക് ഹൗസ്
14 പരിണാമ സിദ്ധാന്തം ജീവൻ ജോബ് തോമസ് 2009 ഡിസി ബുക്സ്
15 ആരോഗ്യത്തിലേക്കുള്ള വഴി ഡോ. കെ അരവിന്ദാക്ഷൻ 2001 നവജീവൻ പബ്ലിഷിംഗ് ഹൗസ്
16 ശലഭ യാത്രകൾ മധു ഇറവങ്കര 2004 കറൻറ് ബുക്സ്
17 ഹിമാലയ രാഗങ്ങൾ എം ജി രാധാകൃഷ്ണൻ 2013 ഗ്രീൻ ബുക്സ്
18 ഒലിവ് മരങ്ങളുടെ നാട്ടിൽ ജോർജ് ഓണക്കൂർ 2010 എസ്. പി .സി .എസ്
19 ഒരു ആഫ്രിക്കൻ യാത്ര സഖറിയാ 2005 ഡിസി ബുക്സ്
20 അനുഭവം ,ഓർമ ,യാത്ര ബെന്യാമിൻ 2012 ഒലിവ് പബ്ലിക്കേഷൻ
21 മലയാനാടുകളിൽ എസ് കെ പൊറ്റക്കാട് 1986 പൂർണ്ണപബ്ലിക്കേഷൻസ്
22 അഗ്നിപർവ്വതങ്ങളുടെ താഴ്‌വരയിൽ സഖറിയ 2009 ഡിസി ബുക്സ്
23 Selected Publications John Keats 2000 Rupa publications
24 A tail of two cities Charles Dickens 1999 Rupa publications
25 Robinson Crusoe Daniel defoe 2003 Rupa publications
26 Gulliver's travels Johnathan swift 2011 Lexicon books
27 The diary of a young girl Anne Frank 2009 Book club
28 ഉച്ചാരണം നന്നാവാൻ ഡോ. വി.ആർ പ്രബോധചന്ദ്രൻ 2001 കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
29 കാവുകൾ സുരേഷ് മണ്ണാറശാല 2019 എസ് .പി .എസ്
30 കുട്ടേട്ടന്റെ കുറിപ്പുകൾ കുഞ്ഞുണ്ണി 2004 ലിപി പബ്ലിക്കേഷൻസ്
31 ചിരി മുത്തുകൾ എൻ.എസ് ഐസക് 2000 കറൻറ് ബുക്സ്
32 വിശ്വ പ്രസിദ്ധ ഫലിതങ്ങൾ ഗീതാലയം ഗീതാകൃഷ്ണൻ 1991 കറൻറ് ബുക്സ്
33 ആയുസ്സിന്റെ കോടീശ്വരനാകുവാൻ ജോർജ്ജ് മുട്ടിനകം 1990 മാർ ലൂയിസ് ബുക്സ്
34 രുചി രാഗം മിസിസ്സ് കെ .എം മാത്യു 2007 കറൻറ് ബുക്സ്
35 പ്രാണൻ വായുവിലലിയുമ്പോൾ പോൾ കലാനിധി 2017 ഡി.സി ബുക്സ്
36 കളിക്കാം പഠിക്കാം അരവിന്ദ് ഗുപ്ത 2007 കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
37 കണക്ക് കഥകളിലൂടെ പ്രൊഫ. എസ് ശിവദാസ് 1996 കറൻറ് ബുക്സ്
38 മാന്ത്രികചതുരം പള്ളിയറ ശ്രീധരൻ 1994 കറൻറ് ബുക്സ്
39 കണക്കിലെ കടംകഥകൾ സിറാജ് മീനത്തേരി 1996 ഡിസി ബുക്സ്
40 സ്നേഹ കലഹങ്ങളുടെ ഉപ്പ് പവി 2006 ലിപി പബ്ലിക്കേഷൻസ്

ക്രമനമ്പർ പൂസ്തകത്തിന്റെ പേര് ഗ്രന്ഥകർത്താവ് പ്രസാദകൻ വർഷം 1 വിജയതന്ത്രകഥകൾ പ്രൊഫ. എസ്സ് ശിവദാസ് ഡി.സി.ബുക്സ് 2013 2 കേശവദേവിൻെറ രണ്ട് നോവലൂകൾ പി കേശവദേവ് പൂ൪ണ്ണ പബ്ലിക്കേഷൻ 2005 3 കിളിവാതിലൂടെ എം.ടി. വാസുദേവൻനായർ കറന്റ് ബുക്സ് 2007 4 മൃത്യുഞ്ജയംകാവ്യജീവിതം പ്രൊഫ. എം കെ സാനു എൻ.ബി.എസ്സ് 1996 5 ഭോപ്പാലിൽ അന്നു സംഭവിച്ചത് ഡൊമിനിക് ലാപ്പിയ൪ ഡി.സി.ബുക്സ് 2012 6 ഒരു തെരുവിൻെറ കഥ എസ്.കെ പൊറ്റെക്കാട് ഡി.സി.ബുക്സ് 2010 7 ജൂലിയസ് സീസ‍൪ വില്യംഷേക്സ്പിയ൪ ഡി.സി.ബുക്സ് 2008 8 ആൽകെമിസ്റ്റ് ആൽകെമിസ്റ്റ് ഡി.സി.ബുക്സ് 2016 9 ഭൂമിക്ക് പനി പി . എസ്സ്. ഗോപിനാഥൻ നായ൪ കറന്റ് ബുക്സ് 2004 10 പുസ്തകവും വായനയും എം.കെ. ഗോപി കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് 1989 11 മൺ മറഞ്ഞ നമ്മുടെ കവികൾ ഡോ.രാധിക സി. നായ൪ ‍‍ഡി.സി.ബുക്സ് 2006 12 എൻ ക്യഷ്ണപിള്ളയും പ്രശ്ന നാടകങ്ങളും ഡോ.ആ൪. ബി. രാജലക്ഷമി കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് 2008 13 കുട്ടികളുടെ നിഘണ്ടു കുഞ്ഞുണ്ണി ഡി.സി.ബുക്സ് 2010 14 ശുദ്ധ മലയാളം പ്രൊഫ. പന്മന രാമചന്ദ്രൻ നായ൪ കറന്റ് ബുക്സ് 2007 15 എൻെറ കാതൊപ്പുകൾ റസൂൽ പൂക്കുട്ടി ‍‍ഡി.സി.ബുക്സ് 2009 16 മദ൪ തെരേസ നവീൻ ചൗള ‍‍ഡി.സി.ബുക്സ് 2009 17 നമുക്ക് നമ്മുടെ മലയാളം ഡി. വിനയചന്ദ്രൻ ‍‍ഡി.സി.ബുക്സ് 2009 18 ഇ എം എസ്സും പെൺകുട്ടിയും ബെന്യാമിൻ ‍‍ഡി.സി.ബുക്സ് 2016 19 ജാനു സി കെ ജാനുവിൻെറ ജീവിതകഥ ഭാസ്ക്കരൻ ‍‍ഡി.സി.ബുക്സ് 2003 20 സചിത്ര ഐതിഹ്യമാല ജീവിതകഥ കൊട്ടാരത്തിൽ ശങ്കുണ്ണി ക്രോണിക്കിൾ ബുക്സ് 2001 21 തുടരുന്നു ............................... ...... .......

ഗ്രന്ഥശാല പ്രവർത്തനങ്ങൾ

ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.

   2016-17 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകമേള കാണാൻ എത്തിയിരുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.
   ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
   പ്രശ്നോത്തരി
   വായനാക്കുറിപ്പ് തയ്യാറാക്കൽ

കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു.

ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്

........................................തയ്യാറാക്കിയത് - അലൻ തോമസ് 9 ബി

മഹാകവിയും പ്രഥമ ജ്ഞാനപീഠ ജേതാവുമായ ജി. ശങ്കരക്കുറുപ്പിന്റെ 60 കവിതകളുടെ സമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ആണ് ഇന്ത്യയിൽ ആദ്യമായി ജ്ഞാനപീഠപുരസ്കാരം ഏർപ്പടുത്തിയത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലും എറണാകുളം മഹാരാജാസ് കോളേജിലും സേവനം അനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ നിരവധിപുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരള സാഹത്യ അക്കാദമി അവാർ‍ഡ്(1960), സോവിയറ്റ് ലാൻന്റ് നെഹൃ അവാർഡ്(1967),പത്മഭൂഷൻ(1968) എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ആകെ 49 ൽപരം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ഓടക്കുഴൽ എന്ന കവിത. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകൾ എന്നു പറയാം. മലയാള കവിതാലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയായി ഓടക്കുഴലിനെക്കാണാം. പ്രസാദം, ലാളിത്യം, തുടങ്ങി ആസ്വാദകർ ഇഷ്ടപ്പെടുന്ന എല്ലാെതന്നെ ഓടക്കുഴലിൽ ഉണ്ട്. ഓമന, എന്റെ വേളി, സ്ത്രീ, ധർമ്മപത്നി എന്നിവ ഓടക്കുഴൽ എന്ന സമാഹാരത്തിലെ ഏതാനും കവിതകൾ ആണ്. .....തിരികെ പോകാം.....