നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/ജനനി തൻ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്/അക്ഷരവൃക്ഷം/ജനനി തൻ നൊമ്പരം എന്ന താൾ നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/ജനനി തൻ നൊമ്പരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജനനി തൻ നൊമ്പരം


ഉദിച്ചുയുരുന്നർക്കനെ നോക്കി അവൾ കരഞ്ഞു.
നീയുമെന്നുടെ ശത്രുവായോ?

എന്നെ....പിരിയുന്നു നീ.... രാവിലെ, വന്നു ചേരുന്നു സായാഹ്നത്തിലും.

അറിയുന്നു നീ എന്നിലെ ഓരോ മാറ്റവും, ജനനിയെ, വധിക്കുന്ന മക്കൾ തൻ പ്രവൃത്തി- യും.
എന്നിലെ കുന്നും മലകളുമെല്ലാമവർ നിലമാക്കി രസിക്കുന്നു.

അവിടെ ഉയരുന്ന തൂണുകൾ ഓരോന്നും
എന്നെ തറയ്ക്കുന്ന ആണികളായ്.....

നിറഞ്ഞൊഴുകിയൊരു തോടും, നദികളും, അരുവിയുമിന്നില്ല.

"അവിടെന്റെ കണ്ണീർ ഒഴുകുന്ന ചാലുമാത്രം".

എന്നിലെ സമ്പത്ത് "കൊള്ള"യടിച്ചവർ
നേടുന്നതെല്ലാം രോഗങ്ങളും.

മാലിന്യകൂമ്പാരമാക്കു-ന്നെൻ മടിത്തട്ടും...

അതുകണ്ടെൻ ഞെഞ്ചകം പൊള്ളിടുന്നു.

എന്നുടെ കോട്ടയായ് നിന്നിരുന്ന ഓസോണിൽ തുളയുണ്ടാക്കി അവർ.

അതുവഴി ആദിത്യാ! നിന്നുടെ 'രശ്മി'യു-
മെന്നുടെ മേനിയെ പൊള്ളിക്കുന്നു.
ജനനി തൻ നൊമ്പരം മാഞ്ഞില്ലേലും....
"എന്നെ" നീയും ശത്രുവായ് കാണരുതേ...
ഞാനെന്നും നിന്നോടു ചേർന്നു നില്ക്കും
നിന്നുടെ സ്വന്തം ഭൂമിയല്ലേ.....
 

അനന്യ. സ് .ബി
7A നിർമല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത