ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./അക്ഷരവൃക്ഷം/കോറോണ എന്ന താൾ ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/കോറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണ

ചൈനയിൽ പിറവി കൊണ്ടു നീ ഇന്ന് ലോകമൊട്ടാകെ പടർന്നു നീ
ഭയക്കുന്നു നിൻ പൈശാചികത്വത്തെ നീ ആടി തീർത്തിടും ഈ താണ്ഡവനൃത്തത്തെ
നിന്റെ അലർച്ചയിൽ അടർന്നു വീഴുന്നിതാ മാനുഷ്യർ തൻ അഹങ്കാരക്കൊത്തളങ്ങൾ
നിന്റെ ദൃഷ്ടിയിൽ ചാമ്പലാകുന്നിതാ മാനുഷ്യർ തൻ ഈർഷ്യയും
പൊയ്മുഖമേന്തിയവർ നിന്നെ ഭയന്നു മുഖമൂടിയണിഞ്ഞു
നീ പടർത്തിടും അഗ്നി ജാലകത്തിൽ പൊലിഞ്ഞിടുന്നു ജീവിതങ്ങ .
വഴിയോരങ്ങൾ വിജനമായി മാനുഷ്യർ മറഞ്ഞിരിക്കുന്നിതാ ഇന്ന് നിന്നെ തുരത്തീടുവാൻ
ഭയമേറുന്ന മിഴികളിലൂടെ
 

ലക്ഷ്മീ മോഹൻ.ബി
8 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത