ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്. ഫോർട്ട്/മറ്റ്ക്ലബ്ബുകൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി ക്ലബ്ബുകൾ

കുട്ടികളിൽ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും, ഭാഷാ പ്രാവീണ്യം സൃഷ്ട്ടിക്കുന്നതിനുമായി സംസ്കൃത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് എന്നിവയ്ക്ക് രൂപം നൽകി. ഈ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ, ഭാഷാ പരിപാടികൾ എന്നിവ നടത്തി വരുന്നു.

ഗാന്ധിദർശൻ ക്ലബ്ബ്

സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഗാന്ധിദർശൻ ക്ലബ്‌ ഇവിടെ പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ വൃക്ഷ തൈ നടീൽ, ഗാന്ധി ക്വിസ്, സേവന ദിനം എന്നിവ സംഘടിപ്പിക്കാറുണ്ട്. ഇതു കൂടാതെ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട പഠനക്ലാസുകളും സംഘടിപ്പിക്കാറുണ്ട്.