ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കുട്ടികളിലെ മികവുകൾ കണ്ടെത്തി അത് പ്രകടിപ്പിക്കാനും ആത്മവിശ്വാസമുള്ളവരാക്കി അവരെ മാറ്റിയെടുക്കാനും ഗ്രാമീണമേഖലയിലെ സാധാരണക്കാരന്റെ മക്കളായ തങ്ങൾക്ക് സർക്കാർ വളരുവാനുള്ള അവസരം തന്നിരിക്കുന്നത് പ്രയോജനപ്പെടുത്താനും സാധിക്കുന്ന തരത്തിൽ മികവുത്സവം... കൊവിഡ് പ്രതിസന്ധിക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻപഠനമികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാനും നഷ്ടപ്പെട്ടുപ്പോയ സ്കൂളന്തരീക്ഷം വീടുകളിൽ പുനഃസ്ഥാപിക്കാനും വീടുകളെ രക്ഷകർത്താക്കളുടെ സഹായത്തോടെ സൗഹൃദപൂർണമായ ഒരു സ്കൂളന്തരീക്ഷമാക്കി മാറ്റാനും വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ വീടൊരു വിദ്യാലയം പ്രോജക്ട് .. റഫറൻസിനായും പഠനത്തിനായും മാനസികോല്ലാസത്തിനായും കുട്ടികൾ ലൈബ്രറിയെ ആശ്രയിക്കുന്നതിനാൽ ലൈബ്രറിയിലേയ്ക്ക് കൂടുതൽ പുസ്തകം എത്തിക്കുന്ന പരിപാടി....

സുരീലി ഹിന്ദി, ജി-സ്വീറ്റിലൂടെയുള്ള പഠനം, നവപ്രഭ, ശ്രദ്ധ, വിദ്യാജ്യോതി, ഹലോ ഇംഗ്ലീഷ്, ....

2012 വരെയുള്ള സ്കൂൾ പ്രവർത്തനങ്ങളറിയാനായി താഴെ ക്ലിക്ക് ചെയ്യുക

2012 വരെയുള്ള പ്രവർത്തനങ്ങൾ

2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങളിയാനായി താഴെ ക്ലിക്ക് ചെയ്യുക

2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങൾ

2019 - 2022 പ്രവർത്തനങ്ങൾ

കൊവിഡ് വെല്ലുവിളികളും അതിജീവനവും






സാമോദം-വിവിധ ദിനാചരണങ്ങൾ

പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും അതാതിന്റെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു.മിക്കവാറും എല്ലാ ദിനാചരണങ്ങളും സ്കൂൾ ഒരു യൂണിറ്റായി ഒന്നിച്ചാണ് ആചരിക്കുന്നത്.ക്ലബുകളുടെയും സംയുക്തമായ ആചരണമാണ് ദിനാചരണങ്ങളെ മികവുറ്റതാക്കുന്നത്.എല്ലാ ദിനാചരണങ്ങളും അറിയുവാനായി സാമോദം പേജിലേയ്ക്ക് പോയാലോ???

സാമോദം-വിവിധ ദിനാചരണങ്ങൾ


ഒപ്പമുണ്ട് കൂടെ

പലവിധ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് മറ്റ് കുഞ്ഞുങ്ങളോടൊപ്പം ഇരിക്കാനും കളിക്കാനും പഠിക്കാനും ഉള്ള ഇൻക്ലൂസീവ് എഡ്യൂക്കേഷൻ സർക്കാർ കൊണ്ടു വന്നപ്പോൾ സ്കൂളും അതിനൊപ്പം നിന്നുകൊണ്ട് മറ്റു കുട്ടികളെ ഇവരെ സഹായിക്കാൻ പ്രാപ്തരാക്കി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇത്തരം കുഞ്ഞുങ്ങളെ തങ്ങളെപ്പോലെ തന്നെ കാണാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഭാവികമായ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ സ്വന്തം വീട്ടിലെ പ്രശ്നം പോലെ കരുതി അത് പരിഹരിക്കാൻ മുൻകൈയെടുക്കാനും എല്ലാവരും ഒന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട് എന്ന വലിയ സന്ദേശം നൽകാനും സാധിക്കത്തക്കവിധത്തിൽ പ്രത്യേക സമ്മാനങ്ങൾ സഹായികൾക്ക് നൽകികൊണ്ടും പരിഗണന വേണ്ടവർക്കും സമ്മാനങ്ങൾ നൽകികൊണ്ടും ഒപ്പമുണ്ട് കൂടെ എന്നുറക്കെ പറഞ്ഞ് അവരെ കൂടെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന പരിപാടിയാണിത്.

കൊവിഡ് കാരണം ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്കുണ്ടാകാവുന്ന വേദന കണ്ടില്ലെന്ന് നടിക്കാൻ സ്കൂളിനാകുമായിരുന്നില്ല.സ്കൂളിൽ വരാനാകാത്ത കുഞ്ഞുങ്ങൾ ഒരു നൊമ്പരമായതു കാരണം ശ്രീ.സുരേഷ്‍കുമാർ സാർ ഇവരുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ വീട്ടുകാരെയും കുഞ്ഞുങ്ങളെയും ഒപ്പമുണ്ട് ഞങ്ങൾ എന്ന വലിയ സന്ദേശം നൽകുകയും ചെയ്തു.

കൂടുതൽ അറിയാനായി ക്ലിക്ക് ചെയ്യണേ...

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളോടൊപ്പം 

കൂടുതൽ അറിയാനായി ക്ലിക്ക് ചെയ്യണേ...

പാഠ്യപ്രവർത്തനങ്ങൾ

കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക പാഠ്യപ്രവർത്തനങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ ക്ലിക്ക് ചെയ്ത് കാണുക

പാഠ്യേതരപ്രവർത്തനങ്ങൾ

പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ

കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ലക്ഷ്യങ്ങൾ സ്വപ്നങ്ങൾ

ഞങ്ങളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും എന്താണെന്നറിയാൻ മുകളിൽ ക്ലിക്ക് ചെയ്യണേ.

സ്കൂൾ തല പ്രവർത്തനങ്ങളിലെ നിറസാന്നിധ്യങ്ങൾ

ചിത്രശാലയിലൂടെ പ്രവർത്തനങ്ങൾ കാണാം