ഗവൺമെന്റ് എച്ച്. എസ്. ആനപ്പാറ/അക്ഷരവൃക്ഷം/മഹാമാരികൾ ഓർമ്മിപ്പിക്കുന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ആനപ്പാറ/അക്ഷരവൃക്ഷം/മഹാമാരികൾ ഓർമ്മിപ്പിക്കുന്നത് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ആനപ്പാറ/അക്ഷരവൃക്ഷം/മഹാമാരികൾ ഓർമ്മിപ്പിക്കുന്നത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരികൾ ഓർമ്മിപ്പിക്കുന്നത്


പ്രകൃതീ മനോഹരീ
നീയെന്റെ ആശ്രയം ദേവീ
നിന്റെ തലോടലിൽ
നിൻ മടിത്തട്ടിൽ
സകല സൗഭാഗ്യങ്ങളും
നീ തന്നു വളർത്തുന്നവർ ഞങ്ങൾ
ചുട്ടെരിക്കുന്നുവോ നമ്മളീ മക്കൾ
ജനനിയാം നിന്നെയോ?
 കഷ്ടം
സഹിക്കുന്നു നീ സകല സന്താപങ്ങളും
നീറിപ്പുകയുന്നു നീ എന്റെ പ്രകൃതീ,
നമ്മെസന്തുഷ്ടരാക്കുവാൻ വേണ്ടി
ഭൂമിക്കു ഭാരമീ രാക്ഷസയന്ത്രങ്ങൾ
കൊടും മാലിന്യ ഗന്ധങ്ങൾ
മഴയായ്, പ്രളയമായി, കൊടുംവേനലായും നീ
ആടിത്തിമിർക്കുന്നതിന്നു നിൻ ദു:ഖങ്ങൾ
കൊന്നൊടുക്കുന്നു നാം കൂടെപ്പിറപ്പുകളെ
മലിനമാക്കുന്നു നാം അമ്മയാം പൃഥ്വിയെ
നാശമാക്കുന്നു നാം വാസസ്ഥലങ്ങൾ
കെട്ടുപൊട്ടിച്ചെത്തുന്നു പുതു മഹാമാരികൾ
നമ്മൾ തൻ ദുഷ്ടതയ്ക്കമ്മ തൻ കരുതലോ
ഒരുമിച്ച് നിൽക്കാം
ഒഴിവാക്കി നിർത്താം
ദുഷ്ട പ്രവർത്തികൾ തുടച്ചു മാറ്റാം
ഇനി നല്ല നാളേക്കായ്
ഇനി നല്ല മനുഷ്യർക്കായ്
ഈ മഹാമാരി
നിമിത്തമായ് തീരുമോ

 

അഭിരാം എസ്.ഡി
8 ഗവൺമെൻറ്, എച്ച്.എസ്. ആനപ്പാറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത