പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/ഹിന്ദി ക്ലബ്ബ്
അറിവ് നിര്‍മിച്ചെടുക്കുന്നതിനും സമൂഹത്തില്‍ വിനിമയം ചെയ്യുന്നതിനും വിദ്യാഭ്യാസത്തിലുടെ കഴിവ് ആര്‍ജിക്കേണ്ടതുണ്ട് .അറിവ് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ വംശം, വര്‍ഗം,സ്ത്രി പുരുഷഭേദം തുടങ്ങിയവയുടെ പേരിലുള്ള വിവേചനങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനും അവര്‍ക്ക് കഴിയണം. തങ്ങളുടെ ആവശ്യങ്ങളും അറിവും ആശയങ്ങളും പങ്കു വെക്കുന്നതിനും പ്രതികരിക്കുന്നതിനും ആവശ്യമായ ഭാഷാനൈപുണ്യങ്ങള്‍ നാം കരസ്ഥമാക്കേണ്ടതുണ്ട് നമ്മുടെ സ്കൂള്‍ ഹിന്ദി ഭാഷ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ഹിന്ദി ക്ലബ്ബ് രുപീകരിക്കുന്നു. എല്ലാം വര്‍ഷവും ജൂണ്‍ ആദ്യവാരം മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നു ഇതിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന് വേണ്ടി ക്ലബ്ബ് കണ്‍വീനറെ തെരെഞ്ഞെടുക്കുകയും ചെയ്യുന്നു, പ്രഥമ യോഗത്തില്‍ ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതി അവതരിപ്പിക്കുകയും അത് പരിപൂര്‍ണ അര്‍ത്ഥത്തില്‍ ക്ലാസുകളില്‍ നടത്തുവാന്‍ പ്രത്യക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. തുടര്‍ന്ന് ജൂലൈ 31 ന് പ്രേംചന്ദ് ദിനം വളരെ വിപുലമായി സം ഘടിപ്പിക്കുന്നു. ചുമര് പത്രിക , തയ്യാറാക്കുക, പ്രേംചന്ദിന്റെ കഥ പരിചയപ്പെടുത്തല്‍ ഡോക്യുമെന്റെറി പ്രദര്‍ശനം തുടങ്ങിയ വ്യതസ്ഥങ്ങളായ പരിപാടികള്‍ക്ക് ആസൂത്രണം ചെയ്യുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുണ്ട്.. അതിന് ശേഷം Augest 15 ന് സ്വാതന്ത്രദിനത്തിന്റെ ഭാഗമായി ദേശഭക്തിഗാനം മത്സരം, ഹിന്ദി പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും കുട്ടികള്‍ക്ക് പ്രത്യേക പ്രാത്സാഹന സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അതുപോലെ തന്നെ സെപ്റ്റബര്‍ 14 ന് ഹിന്ദി ദിനത്തില്‍ പ്രത്യേക പരിപാടികള്‍ക്ക് രൂപം നല്കുന്നു. കവിതാ രചന, കഥാരചന, പ്രശ്നോത്തരി ,പോസ്റ്റര്‍ രചന മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്യുന്നു.സ്കുള്തലമത്സരങ്ങളില് മികവു പ്രകടിപ്പിക്കുന്നവരെ സബ്ജീല്ലാ തലത്തില്‍ നടക്കുന്ന ഹിന്ദി സാഹിത്യോത്സവത്തില്‍ പങ്കെടുപ്പിക്കുന്നു. കുട്ടികള്‍ നിരവധി അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കാനും ക്ലബ്ബ് പ്രവര്‍ത്തനത്തിലുടെ സാധിക്കുന്നു. അതുപോലെ എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന സുഗമഹിന്ദി പരീക്ഷയില്‍ നിരവധി കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച Grade കരസ്ഥമാക്കുവാനും നമുക്ക് സാധിച്ചിട്ടുണ്ട് എല്ലാ വര്‍ഷങ്ങളിലും വൈവിധ്യങ്ങള്‍ നിറഞ്ഞ പരിപാടി സംഘടിപ്പിച്ച് ഇതര ക്ലബ്ബുകള്‍ക്ക് മാത്യകയാകുന്ന രിതിയിലേക്ക് ഹിന്ദി ക്ലബ്ബ് മാറികൊണ്ടിരിക്കുന്നതില്‍ അതിയായ സന്തോഷം തോന്നുന്നു. തുടര്‍ന്ന് ഇത്തരം പരിപാടികളുമായി മുന്നോട്ട് പോകാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ