സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ മരിക്കുന്ന പ്രകൃതി
മരിക്കുന്ന പ്രകൃതി
പ്രകൃതി അമ്മയാണ്. അമ്മയായ പ്രകൃതിയെ നശിപ്പിക്കരുത്.പ്രകൃതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കരുത്.അത് ലോക നാശത്തിന് കാരണമാകും. മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രമായ ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖവും ശുദ്ധവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസന ആവശ്യമാണ് .പക്ഷേ ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായ ബാധിക്കാറുണ്ട്.അതിനാൽ പ്രകൃതിക്ക് ദോഷകരം ആകാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യൻ തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടി പ്രകൃതിയെ ഒന്നൊന്നായി നശിപ്പിക്കുകയാണ്. നാം ജീവിക്കുന്ന ചുറ്റുപാടിനെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. പ്രകൃതി ജീവവായു വിന്റെ ഉറവിടമാണ്. ഇതിനെ സംരക്ഷിച്ചില്ലെങ്കിൽ നാം കുപ്പിയിൽ വെള്ളം കുടിക്കുന്നത് പോലെ ശുദ്ധവായുവും കുപ്പിയിൽ കരുതേണ്ടിവരും. പാടം നികത്തിയാലും മണൽവാരി പുഴ നശിപ്പിച്ചാലും അതൊന്നും സാരമില്ല എന്ന് വിചാരിക്കുന്ന നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റിയില്ലെങ്കിൽ വലിയ ദുരന്തങ്ങൾ നേരിടേണ്ടിവരും. നാം പ്രകൃതിയെ നശിപ്പിക്കുമ്പോൾ ഓർക്കണം അതിന്റെ തിരിച്ചടി നാം നേരിടേണ്ടിവരുമെന്ന്. ഒരു വ്യക്തിക്ക് ജീവിതത്തിൽ ഏറ്റവും പ്രധാനമായും വേണ്ടത് വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വം ആണ്. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി ആർഭാടങ്ങളിലേക്ക് ശ്രദ്ധിക്കുമ്പോൾ തന്റെ മോഹങ്ങളെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് ഉപരിയായി. പകരമായി പ്രകൃതി നമുക്ക് തരുന്ന തിരിച്ചടികൾ താങ്ങാൻ കഴിയാത്തതാണ്. കാലം തെറ്റുന്ന കാലാവസ്ഥ, ശാന്തം ഇല്ലാത്ത കടൽ, മഴ കുറവ്, കടലാക്രമണം, തീരശോഷണം ,പ്രളയം ഇതെല്ലാം നമുക്ക് അപകടം സൃഷ്ടിക്കുന്ന ഒന്നാണ് പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ നമ്മുടെ ആവാസവ്യവസ്ഥയെ തന്നെ മാറുകയാണ് പ്രകൃതി സംരക്ഷണം എങ്ങനെയൊക്കെ നടപ്പിലാക്കാം
നാം പ്രകൃതിയോട് ചെയ്ത അനീതികൾക്കു പകരമായി നമ്മൾ അനുഭവിക്കുന്ന വലിയ വിപത്താണ് കൊറോണ വൈറസ്. കുറച്ചുപേർ പ്രകൃതിയോട് നിരന്തരം കാണിച്ച അനീതികൾക്ക് നിരപരാധികൾ ഒരുപാടുപേർ അതിന്റെ ആഘാതം അനുഭവിക്കുകയാണ്. സ്പാനിഷ് ഫ്ലുവും, കോളറയും പോലുള്ള അതിഭീകരമായ വൈറസുകളിൽ ഒന്നാണ്. ഈ കൊറോണ വൈറസ്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ താളം തെറ്റിച്ചു കൊണ്ടിരിക്കുകയാണ്.ഇതെല്ലാം പ്രകൃതിയോട് മനുഷ്യർ കാണിച്ച് ക്രൂരതകൾക്ക് പകരമാണ്. ഇനിയെങ്കിലും പ്രകൃതിക്ക് ദോഷകരമായ പ്രവർത്തികൾ ചെയ്യാതെ കൊറോണ പോലുള്ള വിപത്തിൽ നിന്ന് നമുക്ക് നമ്മുടെ ഭൂമിയെ രക്ഷിക്കാം. "നമ്മുടെ ജീവവായുവായ പ്രകൃതിയെ നമുക്കൊന്നിച്ച് ചേർന്ന് പരിരക്ഷിക്കാം..”
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം