എസ് എ എൽ പി എസ് തരിയോട്/നാടോടി വിജ്ഞാനകോശം

21:53, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gijesh (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)

വയനാടിന്റെ നാടോടി വിജ്ഞാനം ഇവിടുത്തെ ആദിവാസി സമൂഹങ്ങളുടെ സംഭാവനയാണ്. തരിയോട് പ്രദേശം വയനാടിന്റെ ചരിത്രത്തിലിടം നേടുന്നതും അതുകൊണ്ട് തന്നെയാണ്. ദ്രാവി‍ഡ സംസ്കാരത്തിന്റെ സമ്പന്നമായ വൈവിധ്യങ്ങൾ ഈ മണ്ണിലും കാണാം. നാടോടി വിജ്ഞാനം വാചീക പാരമ്പര്യത്തെ അടിസ്ഥാനമാക്കി കഥകളിലും പാട്ടുകളിലും ഉറങ്ങുന്നു. ബാണാസുരന്റെ കഥകളും, കർളാട് ചിറയുടെ ഉത്ഭവവും, ടിപ്പുവിന്റെ ആക്രമണവും വരെ ആ കഥകളും പാട്ടുകളും പറയുന്നു.