സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ആൻസ് ഗേൾസ് ഹൈസ്കൂൾ, ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ കേരളം എന്ന താൾ സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കേരളം

വെള്ളിക്കരയിട്ട മരതകപട്ടുചുറ്റി
മണ്ണിൻ മകുടമായി വിളങ്ങും
ലാവണ്യവതി മനശാന്തി തരും
മമ ജന്മ നാടേ മനോഹാരീ

കളകളമൊഴികി സ്നിഗ്ദ
മടിത്തട്ടു കാണുമാറഴകാർന്ന
രുവികളുമതിരിൽ മേഘ മേലാപ്പു
തൊടുമുത്തുംഗ മേരുകളും

പച്ചപട്ടുപാവാടയിൽ മിന്നും
വെള്ളിനുലിഴ പോലെസംഖ്യo
ശീതളമാമലതോറിയിളകും
കോമളനദികളുമീറൻ തടങ്ങളും

മഞ്ഞു പൊഴിയും വസന്തത്തിൽ
വിരിയുമായിരം പൂവാടികൾ
കുളിർത്തെന്നലായാഞ്ഞുവീശും
ഉഷ്ണകാലത്തും നീല ജലാശയങ്ങൾ

അപർണ ഉത്തമൻ
6 A സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത