ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*എസ്സ്.എസ്സ്.എൽ.സി റിസൽട്ട്
*സംസ്ഥാന ദേശീയ അവാർഡുകൾ
*മികച്ച കുട്ടി അധ്യാപിക അവാർഡ്
*കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും നടത്തിയ ഹരിത വിദ്യാലയം പരിപാടിയിൽ ഞങ്ങളും :
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്

*മികച്ച കുട്ടി അധ്യാപിക അവാർഡ്

ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച് കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ, ടെക്ക് മലപ്പുറം അധ്യാപക കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി എൽപി യുപി എച്ച്എസ് വിഭാഗങ്ങൾ നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാര മത്സരത്തിൽ യുപി വിഭാഗത്തിൽ ഈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി കുമാരി വി. ദക്ഷിണ തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണക്ക് അവാർഡും പ്രശംസാപത്രവും ലഭിച്ചു ഇതേ വിഭാഗത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി കുമാരി അക്സാ സൂസൻ ജേക്കബിന് പ്രശംസാ പത്രവും ലഭിച്ചു.

കുട്ടി അദ്ധ്യാപികയുടെ വിവിധ ശേഷികൾ വിലയിരുത്തിയാണ് അവാർഡുകൾ നൽകുന്നത് ആശയവിനിമയശേഷി, ബോധന തന്ത്രം, സർഗാത്മകത, ഫലപ്രദമായ സമയ വിനിയോഗം ആസ്വാദ്യത എല്ലാം വിഭാഗം പഠിതാക്കൾക്കും നൽകുന്ന പരിഗണന തുടങ്ങിയവയിൽ സൂക്ഷ്മതല മൂല്യനിർണയം നടത്തി തെരഞ്ഞെടുക്കപ്പെടുന്ന വിജയെ ഓൺലൈൻ ആഭിമുഖം നടത്തിയശേഷമാണ് പ്രഖ്യാപിച്ചത് മുന്നൂറോളം മത്സരാർത്ഥികളിൽ നിന്നാണ് 5 അവാർഡ് ജേതാക്കളെ കണ്ടെത്തിയത്.

2021-22 സംസ്ഥാന വ്യാപകമായി എൽപി യുപി എച്ച്എസ് വിഭാഗങ്ങൾ നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാര മത്സരത്തിൽ യുപി വിഭാഗത്തിൽ ഈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി കുമാരി ലീമ മേരി വിദു തിരഞ്ഞെടുക്കപ്പെട്ടു.

കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും നടത്തിയ ഹരിത വിദ്യാലയം പരിപാടിയിൽ ഞങ്ങളും :

2009-10 അദ്ധ്യാന വർഷം കേരളാസർക്കാരും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ‍ദൂരദർഷൻ ചാനലിൽ നടപ്പിലാക്കിയ ഹരിത വിദ്യാലയം എന്ന ടി.വി ഷോയിൽ ബാലികാമഠം സ്‍കൂളിനും പങ്കെടുക്കുവാൻ സാധിച്ചു. കേരളത്തിലെ മികച്ച സൂ‍കൂളിനെ കണ്ടെത്തുന്ന ആ പരിപാടിയിൽ ഈ സ്‍കൂളിന് A + grade കരസ്ഥമാക്കുവാൻ സാധിച്ചു. 8 അദ്ധ്യാപികമാരും 10 വിദ്യാർത്ഥിനികളും പങ്കെടുത്തു. പല സ്‍കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ കാണുവാനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും ഞങ്ങൾക്കു സാധിച്ചു. വിദഗ്തരായ നാലു വിധികർത്താക്കളുടെ വിധി നിർണ്ണയം നല്ല നിലവാരമുള്ളതായിരുന്നു. ഈ പരിപാടിയുടെ പ്രധാനപ്പെട്ട വിധികർത്താക്കളായിരുന്നു എഴുത്തുകാരി ശ്രീമതി. കെ.ആർ മീര, UNICEF India യുടെ പ്രതിനിധിയും മലയാളിയുമായ പീയുഷ് ആന്റണി, പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ആർ.വി.ജി. മേനോൻ, പ്രശസ്ത ചെറുകഥാകൃത്ത് അക്ബർ കക്കട്ടിൽ എന്നിവർ. കുട്ടികൾക്കും അദ്ധ്യാപകർക്കും പുതുമയാർന്ന ഒരനുഭവമായിരുന്നു ഈ പരിപാടി.

ദേശീയ ബാലശാസ്ത്ര കോൺഗ്രസ് : ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ പ്രൊജക്ട് ചെയ്ത് പതിവായി സ്കൂൾ പങ്കെടുക്കാറുണ്ട്. പല വർഷങ്ങളിലും സംസ്ഥാനതലത്തിൽ A Grade ലഭിച്ചിട്ടുണ്ട്. 2016ലെ സംസ്ഥാനതല മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ജൂനിയർ വിഭാഗം കരസ്ഥമാക്കുകയും കേരളത്തെ പ്രതിനിധീകരിച്ച് ചണ്ഡീഗഡിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും A Grade കരസ്ഥമാക്കുകയും ചെയ്തു. സൂക്ഷ്മ കാലാവസ്ഥ ,മണ്ണിന്റെ ജലാഗിരണ ശേഷി, ജൈവാംശം ഇവയിൽ പുതയിടൽ എന്ന നാടൻ കൃഷി അറിവിന്റെ സ്വാധീനം എന്ന വിഷയത്തിൽ ആണ് ദേശീയതലത്തിൽ പ്രോജക്ട് അവതരിപ്പിച്ചത്. ഓരോ വർഷവും മൂന്നു നാലുമാസത്തെ പഠന പ്രവർത്തനങ്ങൾ ചിട്ടയായി നടത്തി, അപഗ്രഥിച്ചാണ് ഓരോ പ്രോജക്ടുകളും നിഗമനം രൂപീകരണത്തിൽ എത്തുന്നത്. ചുറ്റുപാടുകളിൽ ഉള്ള സാധാരണ പ്രശ്നങ്ങൾ പ്രശ്നങ്ങളോ, അറിവുകളോ ആണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നത്.

മാതൃഭൂമി സീഡ് : ബാലികാമഠം ഇക്കോക്ലബ്ബ് 2009 – 2010 അക്കാദമിക വർഷം മുതൽ മാതൃഭൂമി SEED പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. SEED പ്രവർത്തനങ്ങളിൽ 2010 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനവും, പത്തനംതിട്ട ജില്ലയിലെ ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡും ലഭിച്ചത് ബാലികാമഠം സ്‍കൂളിനാണ്. അതേ വർഷം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് സ്‍കൂൾ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപിക സൂസൻ കെ ജോസഫിനെയാണ്. 2011 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയ അവാർഡും മികച്ച കോ-ഓർഡിനേറ്റർ അവാർഡും ശ്രീമതി. സൂസൻ .കെ ജോസഫിനു ലഭിച്ചു. 2012 ൽ ജില്ലയിലെ പ്രത്യേക പുരസ്കാരത്തിനുള്ള അവാർഡും സ്‍കൂളിനു ലഭിച്ചു.

മലയാള മനോരമ നല്ലപാഠം : മലയാള മനോരമ ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ നല്ലപാഠം പ്രവർത്തനങ്ങളിൽ ബാലികാമഠവും പങ്കാളികളാകുന്നു. നാടിനെ നന്മയിലേക്ക് വളർർത്തിയെടുക്കാൻ പ്രാപ്തരായ കുട്ടികളെ വാർത്തെടുക്കാൻ നല്ലപാഠം പരിപാടിയിലൂടെ ഞങ്ങൾക്കു സാധിക്കുന്നു. തുടർച്ചയായി എല്ലാ വർഷവും A+ grade ഉം, ക്യാഷ് അവാർഡും മൊമെൻറ്റൊയും ലഭിക്കുന്നു.

മികവുകൾ 2021-22

  • ദേശീയ ബാലശാസ്ത്രകോൺഗ്രസിൽ ജില്ലയെ പ്രതിനിധീകരിച്ച് ജൂണിയർ വിഭാഗത്തിൽ നിന്ന് 2 ടീമുകൾക്കും, സീനിയർ വിഭാഗത്തിൽ നിന്നും ഒരു ടീമും സംസ്ഥാന തലത്തിൽ ഗവേഷണ പ്രോജക്ട് അവതരിപ്പിച്ച് മികച്ച ഗ്രേഡ് കരസ്ഥമാക്കി.
  • (Energy management centre സംഘടിപ്പിക്കുന്ന smart energy programme-ൽ ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന തലത്തിൽ പ്രസംഗമത്സരത്തിൽ പങ്കെടുത്ത് ഗ്രേഡ് കരസ്ഥമാക്കി.
  • ശാസ്ത്രരംഗം ഉപജില്ലാമത്സത്തിൽ HS, UP വിഭാഗങ്ങൾക്കുള്ള എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും എല്ലാ ഇനങ്ങളിലും 1,2 സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
  • കാലിഡോസ്ക്കോപ്പ് വിദ്യാഭ്യാസ ചാനൽ, സംസ്ഥാന വ്യാപകമായി കുട്ടികൾക്കു നടത്തുന്ന Best Child Teacher പുരസ്കാരം, Little Scientist പുരസ്കാരം , Science Magician പുരസ്കാരം, വിവിധ ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാം സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു.
  • ദിനാചരണങ്ങൾ എല്ലാം പാഠപുസ്തകാശയങ്ങളുമായിട്ടോ അക്കാദമിക പ്രവർത്തനങ്ങളുമായിട്ടോ ബന്ധപ്പെടുത്തി നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. അവയിലൂടെ കുട്ടികളുടെ അറിവ് നേതൃപാടവം, അവതരണശേഷി തുടങ്ങിയവ പരിപോഷിപ്പിക്കുന്നു. (സെമിനാർ അവതരണം, ക്ലാസ്സുകൾ എടുക്കൽ (കുട്ടികളും വിദഗ്‍ദരും) ഡോക്കുമെന്ററികൾ തയ്യാറാക്കൽ, പ്രസംഗ പരിശീലനം, പത്ര വായന പരിശീലനം, വാർത്താവായന മത്സരം........ തുടങ്ങിയവ ചില ഉദാഹരണങ്ങൾ.
  • ശാരീരിക മാനസിക ഉല്ലാസത്തിനായി,ആരോഗ്യ കായിക, യോഗാ ക്ലാസ്സുകൾ, പ്രവർത്തിപരിചയം, പാചക ക്ലാസ്സുകൾ എന്നിവ എല്ലാ ആഴച്ചകളിലുംനടന്നുവരുന്നു. ഒപ്പം ഈ രംഗങ്ങളിലെ വിദഗ്‍ദരുടെ ക്ലാസ്സുകളും കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്നു.
  • പരമാവധി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി ഓണം, ക്രസ്മസ് ആഘോഷങ്ങൾ സംഘടിപ്പച്ചു.
  • ഓരോ കുട്ടിയും ശാസ്ത്ര പ്രതിഭ എന്ന ലക്ഷ്യത്തോടെ up യിലെ മുഴുവൻ കുട്ടികൾക്കും ശാസ്ത്രപരീക്ഷണ പരിശീലനങ്ങൾ നൽകുകയും കുട്ടികൾക്ക് വീട്ടിൽ ലഭ്യമായ വസ്തുക്കൾകൊണ്ട് പാഠപുസ്തകത്തിൽ ഉള്ള പരമാവധി ശാസ്ത്രപരീക്ഷണങ്ങളും ചെയ്യിപ്പിക്കുകയും കുറിപ്പുകൾ രേഖപ്പെടുത്തി record book കൾ തയ്യാറാക്കിക്കുന്നു. up വിഭാഗത്തിലെ 70% ലധികം കുട്ടികളും 30-40 പരീക്ഷണങ്ങൾ ചെയ്ത് രേഖപ്പെടുത്തലുകൾ നടത്തി സൂക്ഷച്ചുവെച്ചിട്ടുണ്ട്..
  • ശാസ്ത്രഞ്ജർ, സാഹിത്യകാരൻമാർ സാമൂഹ്യപരിഷ്‍കർത്താക്കൾ തുടങ്ങി വ്യകതികളെ പരിചയപ്പെടുത്തുന്ന ‍ഡോക്കുമെന്ററികൾ കുട്ടികൾ ചെയ്തു.
  • English-ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് പാഠഭാഗങ്ങളെ കുട്ടികളുടെ version, story book, story retelling, script preparation എന്നിവയിലൂടെ റിവിഷൻ ചെയ്യാൻ അവസരം നൽകുന്നു.‍ ‍