അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മുന്നൊരുക്ക പ്രവർത്തനങ്ങൾ

2020 -21 അധ്യയന വർഷം പുതിയ സാഹചര്യത്തിൽ കോവിഡ്-19 എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഘട്ടത്തിൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ആസൂത്രണം ചെയ്യാനായി മെയ് 27 ന് ഓൺലൈൻ മീറ്റിംഗ് ചേർന്നു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കുകയും എല്ലാ അധ്യാപകരും സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു . മീറ്റിംഗിൽ  2020-21 അധ്യയനവർഷത്തിലെ അധ്യാപകർക്കുള്ള ചുമതല വിഭജനം  പൂർത്തീകരിച്ചു.ജൂൺ ഒന്നു മുതൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകൾ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് തീരുമാനമെടുത്തു കൊണ്ട് യോഗം അവസാനിപ്പിച്ചു

കൂടെയുണ്ട് കൂട്ടിനുണ്ട് -ജൂൺ 3

പുതിയ രീതിയിലുള്ള അധ്യാപനരീതി കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കാൻ ആവശ്യമായ നടപടികൾ ഗവൺമെന്റ് നിർദ്ദേശാനുസരണം കൈക്കൊള്ളാൻ തീരുമാനമെടുത്തു. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വിചക്ഷണന്മാർ അടങ്ങുന്ന സംഘം ഓൺലൈൻ ക്ലാസുകൾക്ക് മുന്നോടിയായി  ബോധവൽക്കരണ ക്ലാസ് നൽകിയത് എല്ലാ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസം പകരുന്ന തരത്തിൽ പ്രയോജനപ്രദമായ ഒരു ക്ലാസായിരുന്നു ലഭ്യമായത്‌ .തുടർന്ന് എല്ലാ ദിവസവും നടക്കുന്ന ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സ് കാണുവാനും തുടർപ്രവർത്തനങ്ങൾ  വിഷയാടിസ്ഥാനത്തിൽ അധ്യാപകർക്ക് വാട്സപ്പ് മുഖാന്തിരം  അയച്ചു കൊടുക്കേണ്ടതാണെന്നും ഉള്ള  നിർദ്ദേശങ്ങൾ യഥാസമയം കുട്ടികൾക്ക് നൽകുകയുണ്ടായി.

പരിസ്ഥിതി ദിനം -ജൂൺ 5

കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയും പ്രകൃതി സ്നേഹം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള പരിസ്ഥിതി ദിന സന്ദേശം ഹെഡ്മാസ്റ്റർ ഓൺലൈൻവഴി നൽകി  തുടർന്ന് നേരത്തെ നിർദേശിച്ചതനുസരിച്ച് കുട്ടികൾ സ്വന്തം വീടുകളിൽ ചെടികൾ നടുന്ന വീഡിയോ എൻറെ മരം പ്രദർശിപ്പിച്ചു. അതോടനുബന്ധിച്ച് പരിസര ശുചീകരണം നടത്തേണ്ടതിന്റെ നടത്തേണ്ടത് ആവശ്യകതയെക്കുറിച്ചുള്ള ഒരു വീഡിയോ പ്രദർശിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീമതി സൂസമ്മ ടീച്ചർ സ്വാഗതവും സ്റ്റാഫ്  സെക്രട്ടറി  നന്ദിയും അറിയിച്ചു

ഡിവൈസ് ലൈബ്രറി ഉദ്ഘാടനം

ചേരാനല്ലൂർ: അൽ-ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ ലഭിച്ച ഡിജിറ്റൽ പഠനോപകരണങ്ങൾക്കായുള്ള ഡിവൈസ് ലൈബ്രറി ഉദ്ഘാടനം 03/07/2021 ശനിയാഴ്ച ബഹു : എറണാകുളം എംഎൽ എ ശ്രീ ടി.ജെ വിനോദ് നിർവ്വഹിച്ചു. ലൈബ്രറിയിൽ നിന്ന് സ്മാർട്ട് ഫോണുകൾ രക്ഷിതാക്കൾക്ക് എം ൽ എ വിതരണം ചെയ്തു. പ്രധാന അധ്യാപകൻ ശ്രീ. പി മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ശ്രീ ഫസലുൽ ഹഖ് ഈ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി പ്രോഗ്രാം കോർഡിനേറ്റർ ബിന്ദുമതി ടീച്ചർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് ആശംസകൾ അർപ്പിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ, സ്കൂൾ നോഡൽ ഓഫീസർ സുമേഷ് കെ സി സ്മിത ടീച്ചർ റിലീഷ്യ ലത്തീഫ് കെ പ്രതിഭ രാജ് ,അബ്ദുൽ റസാഖ് വി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശ്രീദേവി ടീച്ചർ നന്ദി അറിയിച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ@ഹോം

കോവിഡ്-19 വ്യാപകമായ സങ്കീർണ്ണ സാഹചര്യത്തിൽ  ഡിജിറ്റൽ ഡിവൈഡ് ദൗർലഭ്യം അഭിമുഖീകരിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ടി ആവിഷ്കരിച്ച ഒരു പദ്ധതിയാണ് സ്കൂൾ@ഹോം ഇത്തരം കുട്ടികൾക്ക് എത്തിച്ചേരാൻ കഴിയുന്ന പൊതുഇടങ്ങളിൽ അധ്യാപകർ ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്താൽ ക്ലാസുകൾ കാണാ അവസരമൊരുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. തീർത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാമൂഹിക അകലം ക്രമീകരിച്ച് അണുവിമുക്തമാക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചു കൊണ്ട് തീർത്തും സുരക്ഷിതമായ സാഹചര്യത്തിലായിരുന്നു ക്ലാസുകൾ ക്രമീകരിച്ചത്. സ്കൂൾ ഹോം പദ്ധതിക്ക് നേതൃത്വം നൽകിയത്  ശ്രീമതി റിലീഷ്യ ടീച്ചർ  നിയാസ് സർ, ബിന്ദു മതി ടീച്ചർ നഫീസ ടീച്ചർ ശ്രീദേവി ടീച്ചർ അബ്ദുൽ ജലീൽ സർ ആമിന ബീവി ടീച്ചർ എന്നിവരാണ്

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://www.youtube.com/watch?v=FoYEpgEdkvo

സ്പോർട്സ് @ഹോം

കോവിഡ് 19 ലോക്ഡൗൺ കാലയളവിൽ പൊതുസമൂഹം പ്രത്യേകിച്ച് കുട്ടികൾ നേരിട്ട വലിയ പ്രതിസന്ധിയായിരുന്നു താങ്ങാൻ കഴിയാത്ത മാനസിക സമ്മർദ്ദം.

കുട്ടികളുടെ മാനസിക സമ്മർദ്ദം ദൂരീകരിക്കാനും കായിക ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് സ്പോർട്സ് അറ്റ് ഹോം ഹോം. സ്കൂൾ കായികാധ്യാപകനായ  ശ്രീ സുമേഷ് കെ സി സാറാണ്  പദ്ധതിയുടെ ചുക്കാൻ പിടിച്ചത് . കുട്ടികളിൽ ഫിറ്റ്നസ് നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം സ്പോർട്സ് ഹോം പദ്ധതിയിലൂടെ നടത്താൻ സാധിച്ചു

വായന ദിനം-ജൂൺ 19

കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് ജൂൺ 19 വായനാ ദിനത്തിൽ തന്നെ ആരംഭം കുറിച്ചു. വായന വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ നിർവഹിച്ചു. വായനാദിന സന്ദേശം  മലയാളം അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി മുംതാസ്  ടീച്ചർ നൽകി. വിവിധ ഭാഷകളിൽ പ്രാവീണ്യം നേടാൻ ഉതകുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും അവ മെച്ചപ്പെട്ട രീതിയിൽ ഓൺലൈനായി കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.

ബഷീർ ദിനം-ജൂലൈ 5

മലയാളത്തിലെ ഹാസ്യസാമ്രാട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. ബഷീർ ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹയർസെക്കൻഡറി വിഭാഗം മലയാളം അധ്യാപിക ശ്രീമതി മഞ്ജുള ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ  മലയാളം അധ്യാപിക ശ്രീമതി ഫാരിഷ ബീവി ടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ബിന്ദുമതി ടീച്ചർ നന്ദിയും അറിയിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള ഈ സർട്ടിഫിക്കറ്റ്   വിതരണ ഉദ്ഘാടനം ബഹു ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ നിർവ്വഹിച്ചു.

സ്വാതന്ത്ര്യദിനാഘോഷം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനായും ഓഫ്‌ലൈനായും വളരെ വിപുലമായി ആഘോഷിച്ചു.സ്കൂൾ അങ്കണത്തിൽ രാവിലെ ഹെഡ്മാസ്റ്റർ പതാക ഉയർത്തി തുടർന്ന് ആന ഓൺലൈനായി മറ്റു മത്സരങ്ങളുടെയും യും മറ്റു പരിപാടികളുടെയും പ്രോഗ്രാം ലൈവ് ആയി ആയി സംഘടിപ്പിച്ചു

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓണാഘോഷം

ഐശര്യത്തിൻ്റെയും സമ്പത് സമൃദ്ധിയുടെയും ഉത്സവമായ ഓണാഘോഷം ഈ വർഷവും സ്കൂളിൽ വീട്ടിലെ ഓണാഘോഷം എന്ന പേരിൽ ഓൺലൈനിൽ കൊണ്ടാടി

ഒരു മുത്തശ്ശിയുടെ പഴകാല സ്മരണകൾ ഉണർത്തുന്നതിലൂടെ വള്ളംകളി, തിരുവാതിര വഞ്ചിപ്പാട്ട് പുലിക്കളി നാടൻപാട്ട് മുതലായ വ്യത്യസ്ഥമാർന്ന പരിപാടികൾ കോർത്തിണക്കി ഒരു സ്കിറ്റ് രൂപത്തിൽ അവതരിപ്പിച്ചു' ഈ കൊറോണക്കാലം മാറി നല്ല സമ്പൽ സമൃദ്ധിയുടെ കാലം വരും അതിനായി പ്രത്യാശയോടെ കാത്തിരിക്കാം എന്ന മുത്തശ്ശിയുടെ ആഹ്വാനത്തോടെ സ്കിറ്റ് അവസാനിക്കുന്നു. പ്രേക്ഷകരുടെ പ്ര ശംസ ഏറ്റുവാങ്ങിയ പ്രോഗ്രാമായിരുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം

കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ  ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കായി അനുവദിച്ച സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം കാര്യക്ഷമമായ വിദ്യാലയത്തിൽ നടപ്പിലാക്കി. ഓരോ ക്ലാസ്സിനും ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകം സമയം നിശ്ചയിച്ച് പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് , എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാണ് ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തീകരിച്ചത്. സൗജന്യ ഭക്ഷ്യ കിറ്റ് വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ഉച്ചഭക്ഷണ പദ്ധതിയുടെ കൺവീനറായ ശ്രീ അബ്ദുൽ ജലീൽ സാറിന്റെ നേതൃത്വത്തിലാണ്. മുഴുവൻ ക്ലാസ് അധ്യാപകരും സമയബന്ധിതമായി തന്നെ വിതരണം പൂർത്തീകരിച്ചതിനാൽ  മറ്റു പ്രയാസങ്ങൾ ഒന്നും കൂടാതെ വിതരണം പൂർത്തീകരിക്കാനായി

എസ്എസ്എൽസി റിസൾട്ട്

2020-21 അധ്യാന വർഷത്തെ എസ്എസ്എൽസി റിസൾട്ട് അവലോകനം നടത്തുകയുണ്ടായി. കോവിഡ് പശ്ചാത്തലത്തിൽ വൈകിവന്ന റിസൾട്ട് കൃത്യമായും വസ്തുതാപരമായും അവലോകനം ചെയ്ത് പോരായ്മകൾ നികത്തി വരുംവർഷങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന രീതിയിൽ റിപ്പോർട്ട് ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു. ആകെ പരീക്ഷ എഴുതിയ 59 കുട്ടികളിൽ  56 കുട്ടികൾ ഉന്നതപഠനത്തിന് യോഗ്യരായി. ഉന്നത പഠനത്തിന് യോഗ്യത നേടാത്ത കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമൊരുക്കുകയും സംശയനിവാരണത്തിനായി കോൺടാക്ട് ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. പൊതു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും 9 വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ  ആദരിക്കാൻ തീരുമാനിച്ചു സെ പരീക്ഷയുടെ ഫലം വന്നപ്പോൾ ഉന്നത പഠനത്തിന് യോഗ്യത നേടാത്ത മൂന്നു കുട്ടികളും കൂടി യോഗ്യത നേടുകയും എസ്എസ്എൽസി റിസൾട്ട് 100 ശതമാനത്തിലേക്ക് എത്തുകയും ചെയ്തു.

ദിനാചരണങ്ങൾ 

വിവിധ ദിനാചരണങ്ങൾ ഏറ്റവും മികവാർന്ന രീതിയിൽ ആചരിക്കാനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു . ചാന്ദ്രദിനം ഓസോൺദിനം തുടങ്ങിയ ദിനാചരണങ്ങൾ കുട്ടികളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ശാസ്ത്ര ബോധത്തിന്റെ യും തിരിച്ചറിവ് ഉൾക്കൊള്ളാൻ ഉതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു. കൂടാതെ ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യദിനം, ക്വിറ്റിന്ത്യ ദിനം എന്നീ ദിനാചരണങ്ങളും ഓണം ക്രിസ്തുമസ് എന്നീ ആഘോഷങ്ങളും പ്രാധാന്യം ഒട്ടും നഷ്ടപ്പെടാത്ത രീതിയിൽ കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു

സി പി ടി എ 

പുതിയ സാഹചര്യത്തിൽ അധ്യാനം തുടർന്ന് പോകുമ്പോൾ രക്ഷിതാക്കളിലും കുട്ടികളിലും മാനസികസംഘർഷം ദൂരീകരിക്കുന്നതിന് വേണ്ടി കൃത്യമായ ഇടവേളകളിൽ ക്ലാസ് പിടിഎ നടത്തുകയുണ്ടായി. ഓൺലൈൻ പ്ലാറ്റ്ഫോമിൽ പലരക്ഷിതാക്കളും അവരുടെ ആശങ്കകളും ആകുലതകളും അധ്യാപകരുമായി പങ്കുവെച്ചു അധ്യാപകരുടെ ഭാഗത്തുനിന്നും ഫലപ്രദമായ രീതിയിൽ ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ രക്ഷിതാക്കളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായകമാകും

നേർക്കാഴ്ച

നേർക്കാഴ്ച ചിത്രരചനാമത്സരം കോവിഡ് പശ്ചാത്തലത്തിൽ ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ബിആർസി തലത്തിൽ നടത്തുകയുണ്ടായി കുട്ടികൾക്ക് അനുമോദനം നൽകുകയും ചെയ്തു. വിജയികളായ  അഞ്ചു വി ആർ മുഹമ്മദ് യാസീൻ എന്നീ കുട്ടികൾ ക്കുള്ള ഉപഹാരം എറണാകുളം യു ആർ സി യിൽ വെച്ച് ഏറ്റുവാങ്ങി

ഡിപ്പാർട്മെന്റ് തല എസ് ആർ ജി മീറ്റിംഗ്

ഡയറ്റ് നിർദ്ദേശപ്രകാരം ഡിപ്പാർട്ട്മെൻറ് പ്രതിനിധികളായ ഡി ഇ ഓ എഇഓ ബി ആർ സി പ്രതിനിധികൾ എന്നിവരടങ്ങുന്ന എസ് ആർ ജി ഓൺലൈൻ മീറ്റിംഗ് നവംബർ മാസത്തിൽ നടത്തുകയുണ്ടായി സ്കൂളിലെ എല്ലാ അധ്യാപകരും ചർച്ചയിൽ പങ്കെടുക്കുകയും അവരവരുടെ  വിഷയങ്ങളിൽ തയ്യാറാക്കിയ ടീച്ചിങ് മാന്വൽ ഉം പുതിയ പ്രവർത്തനങ്ങളും പ്രതികരണ കുറിപ്പുകളും അവതരിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ പഠനപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ  ടീച്ചിങ് മാനുവലിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും  ഓൺലൈൻ പ്ലാറ്റ്ഫോമിൽ പഠന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും  വിശദമായി ചർച്ച ചെയ്തു

എസ്എസ്എൽസി-ഓഫ് ലൈൻ ക്ലാസ്സുകൾ

സർക്കാർ നിർദ്ദേശാനുസരണം 2020 21 ലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ജനുവരി ഒന്നുമുതൽ ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികളെ വിവിധ ക്ലാസുകളിലായി തരംതിരിച്ച് ഇരുത്തിക്കൊണ്ടാണ് അദ്യയനം ആരംഭിച്ചത് അധ്യാനം തുടർന്നു. തുടർന്ന് കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിവിധ ക്രിയാത്മക പ്രവർത്തനങ്ങൾ കൈകൊണ്ടു കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും പരീക്ഷ പേടി ഇല്ലാതെ പരീക്ഷയെ അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന തലത്തിലുള്ള ക്ലാസ് സംഘടിപ്പി

ഹോം ലാബ്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഓൺലൈനായി പഠിക്കുന്ന കുട്ടികൾക്കായി ശാസ്ത്രപരീക്ഷണങ്ങൾ എപ്രകാരം നടത്താമെന്നും അതിന്റെ ഭാഗമായി വീടുകളിൽ കുട്ടികൾക്ക് ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് പാഠഭാഗവുമായി ബന്ധപ്പെടുത്തി വിവിധ പരീക്ഷണങ്ങൾ നടത്തുന്നതിനെക്കുറിച്ച് ക്ലബ് മീറ്റിംഗിൽ ചർച്ചചെയ്യുകയുണ്ടായി.ഇതിന്റെ  അടിസ്ഥാനത്തിൽ  മുഴുവൻ വിദ്യാർഥികളും അവർക്ക് വീട്ടിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് വിവിധ പരീക്ഷണങ്ങൾ നടത്താൻ  നിർദ്ദേശിക്കുകയും ഭൂരിഭാഗം വിദ്യാർത്ഥികളും പരീക്ഷണങ്ങളിൽ ഏർപ്പെടുകയും അതിന്റെ വീഡിയോ അയച്ചു തരികയും ചെയ്തു. ഈയൊരു സംരംഭത്തിലൂടെശാസ്ത്രാഭിരുചി വളർത്തി വിവിധ പരീക്ഷണങ്ങളിൽ  ഏർപ്പെടാനുള്ള താല്പര്യം വളർത്തിയെടുക്കാൻ സാധിച്ചു . വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ച ഓരോ കുട്ടിക്കും വീട്ടിൽ ഹോം ലാബ് സജ്ജമാക്കാൻ നിർദ്ദേശിക്കുകയും നല്ല ലാബ് തയാറാക്കിയവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു .കോവിഡ് 19 എന്ന മഹാമാരിയുടെ വരവോടെ വീടുകളിൽ തന്നെ ഒതുങ്ങിക്കഴിഞ്ഞ , ഓൺലൈൻ ക്ലാസുകളിലൂടെ മുരടിച്ചുപോയ കുഞ്ഞുങ്ങൾക്ക് ഇതുപോലെയുള്ള ശാസ്ത്ര പരീക്ഷണങ്ങളും ശാസ്ത്ര കൗതുകങ്ങളും ഏറെ ആശ്വാസകരമായിരുന്നു . കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുവാൻ ഏറെ തൽപരനാക്കാനും സാധിച്ചു. ഐ.ഇ.ഡി വിഭാഗം കുട്ടികൾക്ക് പാഠഭാഗങ്ങൾ ഏറെക്കുറെ അനായാസകരമായി മനസ്സിലാക്കുവാനും ഹോം ലാബ് എന്ന പദ്ധതി ഏറെ സഹായകമായിരുന്നു. ഈ പദ്ധതിയിലൂടെ കുട്ടികളിൽ ശാസ്ത്രാഭിരുചി നല്ലരീതിയിൽ ഉയർത്തുവാൻ സാധിച്ചു എന്നതും പ്രശംസനീയം തന്നെയായിരുന്നു