കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി | |
---|---|
വിലാസം | |
ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്. ഓർക്കാട്ടേരി , ഏറാമല പി.ഒ. , 673501 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 05 - ജൂൺ - 1961 |
വിവരങ്ങൾ | |
ഫോൺ | 04962547407 |
ഇമെയിൽ | vadakara16038@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16038 (സമേതം) |
എച്ച് എസ് എസ് കോഡ് | 10029 |
വി എച്ച് എസ് എസ് കോഡ് | 911009 |
യുഡൈസ് കോഡ് | 32041300417 |
വിക്കിഡാറ്റ | Q64551901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല ഗ്രാമപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 340 |
പെൺകുട്ടികൾ | 330 |
ആകെ വിദ്യാർത്ഥികൾ | 670 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 201 |
പെൺകുട്ടികൾ | 255 |
ആകെ വിദ്യാർത്ഥികൾ | 456 |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 146 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 179 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എൻ വി സീമ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പ്രവീൺ കൈവേലിപുറത്ത് |
വൈസ് പ്രിൻസിപ്പൽ | കെ വാസുദേവൻ |
പ്രധാന അദ്ധ്യാപകൻ | കെ വാസുദേവൻ |
പി.ടി.എ. പ്രസിഡണ്ട് | രാജൻ കുറുന്താറത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
04-02-2022 | 16038 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഓർക്കാട്ടേരിപട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിൽ കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണ മേഖലയിലുള്ള ഈ സർക്കാർ വിദ്യാലയം05 ജൂൺ 1961 ൽസ്ഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം - മലബാറിലെ ഏറാമല വില്ലേജ്. സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം. സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. ഇതോടൊപ്പം ഓഫീസ് മുറികളും കംമ്പ്യൂട്ടർ ലാബും ലൈബ്രറി കം റീഡിങ്ങ റൂമും സയൻസ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളി ലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബും ലൈബ്രറിയും സയൻസ് ലാബുകളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്റ റിക്ക് 3 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആർ ആർ ടി വി ലാബും ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ 2 ഓഡിറ്റോറിയങ്ങളുമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്കൂൾ നടത്തിവരുന്നു ണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന '''എൻ.എസ്.എസ്''' ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.
നേട്ടങ്ങൾ
അധ്യാപകരുടെയും പി.ടി.എ യുടെയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടുകയും വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെയ്കുകയും ചെയ്ത വിദ്യാലയമാണിത്. 2020 - 21 അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു. സ്കൗട്ട് രാജ്യ പുരസ്കാർ പരീക്ഷയിൽ വർഷംതോറും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കൂടാതെ മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1984 ൽ രാജസ്ഥാനിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു. ഓർക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച അരവിന്ദാക്ഷൻ എന്ന വിദ്യാർത്ഥിയെയും എൻ.കെ.ഗോപാലൻമാസ്റ്ററെയും അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട് ഗ്യാനി സെയിൽ സിംഗ് അഭിനന്ദിക്കുകയുണ്ടായി. ഈ വിദ്യാലയത്തിലെ എൻ.കെ.ഗോപാലൻ മാസ്റ്റർ, സി.കെ.വാസു മാസ്റ്റർ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, കെ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. പ്രശസ്ത കവിയും ചിത്രകാരനുമായ ശ്രീ സോമൻ കടലൂർ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനാണ്.
ഇന്ന് വിദ്യാലയം
ഏറാമല ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം. ഇവിടെ ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1305 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.
വിഭാഗം | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ആകെ |
---|---|---|---|
ഹൈസ്കൂൾ | 340 | 330 | 670 |
ഹയർസെക്കണ്ടറി | 201 | 255 | 456 |
വൊക്കേഷണൽ ഹയർ സെക്കന്ററി | 146 | 33 | 179 |
ആകെ | 687 | 618 | 1305 |
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്. 2020 - 21 അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്. വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്. ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഉപതാളുകൾ
എഡ്യുകെയർ | ഇംഗ്ലീഷ് ക്ലബ്| ഹിന്ദി ക്ലബ് | സംസ്കൃതം ക്ലബ്| അറബിക് ക്ലബ്| ഗാന്ധി ദർശൻ | നന്മ ക്ലബ് |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |
അദ്ധ്യാപകർ |
2018 ൽ വിരമിച്ച അദ്ധ്യാപകർ |
വികസന നേട്ടങ്ങൾ
- പ്രിസം – ഓർക്കാട്ടേരി സമഗ്ര മാസ്റ്റർപ്ലാൻ.
- ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂലിന് 9 മുറികളുള്ള കെട്ടിടം.
- ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി.
- . മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
- സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
- ഹയർസെക്കൻഡറി ഡയറക്റ്ററേറ്റ് ഫണ്ട് ഉപയോഗിച്ച് ടോയ്ലറ്റ് യൂണിറ്റ് നിർമ്മാണം.
- സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ്.
- ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ വി എച്ച് എസ് സി കെട്ടിട വൈദ്യുതീകരണം.
- വി എച്ച് എസ് സി പ്രിൻറിംഗ് ലാബ് നവീകരണം.
- പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ വി എച്ച് എസ് സി ക്ലാസ്റൂം നവീകരണം.
- ഹൈസ്കൂൾ കിച്ചൺ നവീകരണം, വൈദ്യുതീകരണം, ടൈൽ പാകൽ.
- . ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ സഹായത്തോടെ ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ്.
- ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വി എച്ച് എസ് സി കെട്ടിട നിർമ്മാണം, ചുറ്റുമതിൽ എന്നിവയ്ക്ക് അനുമതി.
- . സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂളിന് സ്ത്രീ സൗഹൃദ ടോയ്ലറ്റ് ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയത്തിന് അനുമതി.
- . ഹൈസ്കൂൾ വിഭാഗത്തിന് സ്മാർട്ട് ക്ലാസ്റൂം സജ്ജീകരണം. (റോട്ടറി ക്ലബ് വക)
വിവിധ ബ്ലോഗുകൾ
- KITE(Kerala Infrastructure and Technology for Education)
- SAMAGRA
- SAMPOORNA
- LITTLE KITES
- MATHS BLOG
- spandanam / സ്പന്ദനം
- PAREEKSHABHAVAN
- GENERAL EDUCATION DEPARTMENT
- iEXAM KERALA
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഓർക്കാട്ടേരിയിൽ നിന്നും 2 കി.മി.അകലം
ഏറാമല ആദിയൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു
{{#multimaps:11.66831,75.59378|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16038
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ