ജി എൽ പി എസ് ബേപ്പൂർവെസ്റ്റ്/ചരിത്രം

14:26, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17505 (സംവാദം | സംഭാവനകൾ) ('കോഴിക്കോട് ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോഴിക്കോട് ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ബേപ്പൂർ തുറമുഖത്തിൻ്റെ അടുത്താണ് ഗവ: എൽ.പി സ്കൂൾ ബേപ്പൂർ വെസ്റ്റ് എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ നാൽപ്പത്തിഎട്ടാം(48) ഡിവിഷനിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ 116 കുട്ടികൾ പഠിക്കുന്നുണ്ട്. മത്സ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ സ്ഥാപനം.1920ൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കപ്പെട്ടത്