സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jinsha thomas (സംവാദം | സംഭാവനകൾ) ('സ്‍ക‍ൂളിലെ സോഷ്യൽ സയൻസ് ക്ലബ് ക‍ുട്ടികളിലെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‍ക‍ൂളിലെ സോഷ്യൽ സയൻസ് ക്ലബ് ക‍ുട്ടികളിലെ സാമ‍ൂഹ്യബോധവ‍ും പൗരബോധവ‍ും വളർത്താനാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെട‍ുന്ന ഒരു ക്രിയാത്മക ഗ്ര‍ൂപ്പ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ് .ഈ ക്ലബ്ബ് ന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു പ്രവർത്തനമാണ് സ്‍ക‍ൂൾ ഇലക്ഷനും സ്കൂൾ പാർലമെൻറ് രൂപീകരണവും . ഹൈസ്കൂൾ തലത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് രാഷ്ട്രീയബോധവും പൗരബോധവും നൽകാൻ ഈ പ്രവർത്തനം വഴി കഴിയുന്ന‍ുണ്ട് അതിൽ ചാരിതാർത്ഥ്യമുണ്ട് .നമ്മുടെ രാഷ്ട്ര സ്നേഹം വളർത്തുവാൻ ആയി കുട്ടികൾക്ക് ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല ഇത് ഏറെ കൃത്യമായി സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിലൂടെ നിർവഹിക്കപ്പെടുന്നു നാം ജീവിക്കുന്ന ഈ ഭൂമിയും നാം ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രത്യേകതകളും നന്മകളും മനസ്സിലാകത്തക്ക വിധത്തിൽ വിവിധ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു പരിസ്ഥിതിദിനം, ഭൗമ ദിനം ചാന്ദ്രദിനം ജനസംഖ്യാദിനം.... എന്നിവ ദിനാഘോഷ ങ്ങൾ അറിവും കഴിവും, നൻമയും വളർത്തി എടുക്കുന്നതിനുള്ള ഉപാധികളായി ഉപയോഗിക്കപ്പെടുന്ന‍ു.