ഗവ:മോഡൽഎൽ പി ജി എസ്സ് തടിയൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM37608 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തിയെടുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തിയെടുക്കുന്നതിനും, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും, റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലുമുള്ള നൈപുണി വർദ്ധിപ്പിക്കുന്നതിനും

പരീക്ഷണ -നീരീക്ഷണങ്ങൾ, അളക്കൽ എന്നിവ നടത്തുന്നതിനും നേതൃപാടവം വളർത്തുന്നതിനും ശാസ്ത്ര -ഗണിത ക്ലബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങൾ, ശാസ്ത്ര-ഗണിത ദിനാചരണങ്ങൾ, പഠനോപകരണ നിർമ്മാണം, ശേഖരണങ്ങൾ, പരീക്ഷണ -നിരീക്ഷണ കുറിപ്പുകൾ, ചാർട്ടുകൾ എന്നിവ ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

ഇതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ- ശുചിത്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനും, അവയെക്കുറിച്ച് അവബോധം നൽകുന്നതിനുമായി ആരോഗ്യ ശുചിത്വ ക്ലബുകളും പ്രവർത്തിക്കുന്നു.

ഈ വിദ്യാലയത്തിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസിലാക്കുക, പ്രകൃതിയെ സ്നേഹിക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാം വർഷവും ജൂൺ 5 നു പരിസ്ഥിതി ദിനം വളരെ വിപുലമായി ആചരിക്കുന്നു.സ്കൂളിന് ചുറ്റുമായി ധാരാളം ചെടികളും, മര തൈകളും, പച്ചക്കറികളും, ഔഷധ സസ്യങ്ങളും നട്ടു വളർത്തുന്നു.