ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിദർശൻ

2015-2016 അധ്യയന വർഷത്തെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുത്തത് ഈ സ്കൂളിനെയാണ് കൂടാതെ മികച്ച ആൽബം മികച്ച ഗാന്ധിദർശൻ കൺവീനർ എന്നീ അവാർഡുകളും നേടിയെടുക്കാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു.ഗാന്ധിദർശൻ കൺവീനറായ സോഷ്യൽ സയൻസ് അധ്യാപിക ഡോ: പ്രിയങ്ക പി.യു. വിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും വിതരണവും നടന്ന് വരുന്നു

2015-2016 അധ്യയന വർഷത്തെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുത്തത് ഈ സ്കൂളിനെയാണ് കൂടാതെ മികച്ച ആൽബം മികച്ച ഗാന്ധിദർശൻ കൺവീനർ എന്നീ അവാർഡുകളും നേടിയെടുക്കാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു.ഗാന്ധിദർശൻ കൺവീനറായ സോഷ്യൽ സയൻസ് അധ്യാപിക ഡോ: പ്രിയങ്ക പി.യു. വിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണവും വിതരണവും നടന്ന് വരുന്നു

ശലഭക്ലബ്

സ്കൂളിലെ ശലഭപാർക്കിൽ വൈവിധ്യമുള്ള ചെടികൾ നട്ടിട്ടുണ്ട്.പലതരത്തിലുള്ള ശലഭങ്ങളെ ആകർഷിക്കന്ന ഇത്തരം ചെടികൾ കാരണം വൈവിധ്യമുള്ള ശലഭങ്ങൾ ഇവിടെയുണ്ട്.

ജൈവവൈവിധ്യപാർക്ക്

ജൈവവൈവിധ്യപാർക്ക് സ്കൂളിലാരംഭിച്ചത് ആണ്.ആ വർഷം തന്നെ ജൈവജൈവവൈവിധ്യബോർഡിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.ബോർഡിൽ നിന്നും ആ വർഷം തന്നെ ലഭിച്ച രൂപ ജൈവവൈവിധ്യ ക്ലബ് പ്രവർത്തനങ്ങളുടെ പ്രാരംഭം കുറിച്ചുകൊണ്ട് സ്കൂൾ ഓഫീസിന്റെ പുറകിലായി ഒരു ജൈവവൈവിധ്യപാർക്കിന്റെ നിർമ്മാണത്തിനായി വിനിയോഗിച്ചു.

ജൈവവൈവിധ്യ ക്ലബിന്റെ പ്രവർത്തനങ്ങൾ

കോവിഡ് പ്രതിസന്ധിയ്ക്ക് മുമ്പ് ജൈവവൈവിധ്യ പാർക്കിന്റെ പ്രവർത്തനങ്ങളിലും മറ്റും വിദ്യാർത്ഥികളുടെ നേരിട്ടുള്ള ഇടപെടലും കോവിഡ് പ്രതിസന്ധിയിൽ ഓൺലൈനിലൂടെ സജീവമായുള്ള ഇടപെടലും ക്ലബിനെ സജീവമായി നിലനിർത്തുന്നതിൽ വലിയ പങ്കു വഹിച്ചു.കുട്ടികളും ജൈവവൈവിധ്യപാർക്കിന്റെ കൺവീനറായ ഡോ.പ്രിയങ്കയുടെയും അക്ഷീണപ്രവർത്തനഫലമായി പാർക്കിൽ താഴെ കൊടുത്തിരിക്കുന്ന വൈവിധ്യമാർന്ന വിഭാഗങ്ങൾ ഉൾപ്പെടുത്താൻ സാധിച്ചു

  • ഔഷധത്തോട്ടം
  • റോക്ക് ഗാർഡൻ
  • കാക്ടസ് ഗാ‍ർഡൻ
  • കുളം

കോവിഡ്കാല പ്രവർത്തനങ്ങൾ

കോവിഡ് കാല ലോക്ഡൗൺ സമയത്ത് വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയും ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.പ്രവർത്തനങ്ങൾ തുടർന്ന് വായിക്കാം.

ഗാർഹിക ജൈവവൈവിധ്യ നിരീക്ഷണം

ലോക്ഡൗണിൽ വീട്ടിലിരുന്ന് കുട്ടികൾ നടത്തിയ പ്രധാനപ്രവർത്തനമാണിത്.തങ്ങളുടെ ഗാർഹികചുറ്റുപാടുകൾ കുട്ടികൾ നിരീക്ഷിക്കുകയും കണ്ടെത്തിയ ജീവജാലങ്ങളുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തു.ഈ പ്രവർത്തനം വഴി കുട്ടികൾ പ്രകൃതി നിരീക്ഷണത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുകയും പ്രകൃതിസ്നേഹികളാകുകയും പുതിയ ജീവജാലങ്ങളെ തിരിച്ചറിയുകയും ചെയ്തു.മാത്രമല്ല മുതിർന്നവരുടെ സഹായത്തോടെ വംശനാശത്തിന്റെ വക്കിലെത്തിയ ചില ജീവിജാലങ്ങളെ തിരിച്ചറിയുകയും ചെയ്തു.ഈ പ്രവർത്തനം തുടർന്നു വരുന്നു.

ജൈവവൈവിധ്യസെൻസസ് തയ്യാറാക്കൽ

ചുറ്റുപാടുകൾ നിരീക്ഷിച്ച് കണ്ടെത്തുന്ന ജീവജാലങ്ങളെ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് തിരിച്ചറിഞ്ഞ് അവയുടെ ശാസ്ത്രീയമായ പേരും നാടൻ പേരും കണ്ടെത്തുകയും മറ്റ് വിവരങ്ങളും കൂടെ ഉൾപ്പെടുത്തി ജൈവവൈവിധ്യരജിസ്റ്റർ തയ്യാറാക്കാനായുള്ള പരിശ്രമങ്ങൾ തുടരുകയും ചെയ്യുന്നു.

വംശനാശഭീഷണി അനുഭവിക്കുന്ന സസ്യങ്ങളെ തിരിച്ചറിഞ്ഞ് സംരക്ഷിക്കുക.

തിരിച്ചറിഞ്ഞ ചില സസ്യങ്ങൾ പാർക്കിൽ സംരക്ഷിച്ചിരിക്കുന്നു.

ദിനാചരണം

പ്രകൃതിയുമായി ബന്ധപ്പെട്ട ആശയങ്ങൾ രൂപം നൽകാനും ജൈവജൈവിധ്യത്തെ തിരിച്ചറിഞ്ഞ് അവയെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കാനായി വിവിധ ദിനാചരണങ്ങൾ ആചരിച്ചു. ലോകപരിസ്ഥിതിദിനം,ലോകസമുദ്രദിനംലോകമരുവത്ക്കരണദിനം,വനമഹോത്സവ്,അന്താരാഷ്ട്ര കണ്ടൽ വനദിനം,വന്യജീവിവാരാഘോഷം,മൃഗക്ഷേമദിനം,ലോകമണ്ണ് ദിനം,ലോകതണ്ണീർത്തടദിനം,ദേശീയശാസ്ത്രദിനം,ലോകവന്യജീവിദിനം,ലോക കുരുവിദിനം,ലോകവനദിനം,ലോകജലദിനം,ലോകഭൗമദിനം,ജൈവജൈവിധ്യദിനം മുതലായദിനാചരണങ്ങൾ ഫോട്ടോഗ്രഫി മത്സരം,പോസ്റ്റർരചന,സെമിനാർ മുതലായവ കുട്ടികളിൽ പ്രകൃതിസംരക്ഷണമെന്ന ആശയം ഉറപ്പിക്കുന്ന വിധത്തിൽ സംഘടിപ്പിച്ചു.

നല്ല പാഠം

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ളീഷ് ക്ലബ്

ഫ്ലൈറ്റ് ഓഫ് ഡ്രീംസ്'

പ‍‍്രാദേശിക ഭാഷയോടൊപ്പം ലോകഭാഷയായ ഇംഗ്ലീഷിലും കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റേണ്ടതുണ്ടെന്ന ലക്ഷ്യം ഉൾക്കൊണ്ടു കൊണ്ടാണ് ഫ്ലൈറ്റ് ഓഫ് ഡ്രീംസ് എന്ന പേരിൽ നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മകമായ സൃഷ്ടികൾ ദിവസവും പ്രദർശിപ്പിക്കുവാൻ ഒരു ഡിസ്പ്ലേ ബോർഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മത്സരവിജയികളെ സ്കൂൾ അസംബ്ലികളിൽ വച്ച് അനുമോദിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാസിക എല്ലാ വർഷവും പുറത്തിറക്കുന്നു. സ്കൂളിലെ യു.പി. വിഭാഗം മുതൽ എച്ച്.എസ്. വിഭാഗം വരെയുള്ള കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന ഇംഗ്ലീഷ് ക്ലബ്ബിൽ എല്ലാ വിധ പ്രവർത്തനങ്ങളിലും യു. പി,എച്ച്.എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപകർ സജീവമായി പ്രവർത്തിച്ചുവരുന്നു. എച്ച്.എസ്. ഇംഗ്ലീഷ് അധ്യാപകരായ ബിജു സാറും ശ്രകാന്ത് സാറും നേതൃത്വം നൽകുന്നു.

ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഭംഗിയായി നടന്നു.

ഊർജ്ജ ക്ലബ്

ഊർജ്ജ ക്ലബ് കൺവീനർ സിമി ടീച്ചറാണ്.

പോസ്റ്റർ മത്സരം പോലുള്ള എല്ലാ പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു.

ഫോറസ്ട്രി ക്ലബ്

ഫോറസ്ട്രി ക്ലബ് ലോഗോ
ഫോറസ്ട്രി ക്ലബ് ലോഗോ

വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കുക എന്ന ഉദ്ദേശത്തോടെ ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫോറസ്റ്റ്ട്രി ക്ളബ്ആരംഭിച്ചു. അതിന്റെ ഔദ്യോഗിക ഉത്ഘാടനം 14/07/2017 ന് നടന്നു. ഫോറസ്ട്രി ക്ലബ്ബിൽ പ്രവർത്തിക്കാൻ താൽപര്യമുളള 50 കുട്ടികളെ ഹൈസ്കൂൾ സെക്ഷനിൽ നിന്നും തിരഞ്ഞെടുത്തു. ഈ അവസരത്തിൽ ക്ളബ് അംഗങ്ങൾ പ്രതിജ്ഞ ചൊല്ലുകയും ക്ളബിന്റെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് വിജയകുമാരി ടീച്ചർ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിനായുള്ള പ്രതിജ്ഞ ചോല്ലി കൊടുത്തു.ക്ലബ്ബിലെ തിരഞ്ഞെടുകപ്പെട്ട അംഗങ്ങൾ ഒരു കവിത ചൊല്ലി. ദൃശ്യ എം വാര്യർ (9 A) സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുകപ്പെട്ടു.ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നതിനായുള്ള കാര്യ പരിപാടികൾ അസൂത്രണം ചെയ്യുന്നതിനായി ക്ലബ്ബ് അംഗങ്ങളുമായി ചർച്ച നടത്തി.തുടർന്ന് മുന്ന് പരിപാടികൾ നടത്താൻ തിരുമാനിച്ചു.

1. മരമുത്തശ്ശിയെ ആദരിക്കൽ

2. പരിസ്ഥിതി പ്രവർത്തകർ എന്ന വിഷയത്തിൽ ക്വിസ് മത്സരം

3. പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ രചന

ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്ററിനോട് ഈ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു.

സ്കൂളിലെ ഇക്കോ ക്ളബിന്റെ പ്രവർത്തനം നടക്കുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപിക ഡോ :പ്രിയങ്കയുടെയും,യു പി വിഭാഗം അധ്യാപിക ശ്രീമതി ആശ ടീച്ചറിന്റെയും നേതൃത്വത്തിലാണ്.

ലഹരിവിരുദ്ധക്ലബ്

വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.എക്സൈസ് ഉദ്യേഗസ്ഥർ സ്കൂൾ പരിസരങ്ങളിൽ അതീവശ്രദ്ധ നൽകുകയും അത്യാവശ്യഘട്ടങ്ങളിൽ ബോധവത്ക്കരണക്ലാസുകൾ നൽകുകയും ചെ.യ്യുന്നു.

സൗഹൃദക്ലബ്

വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.ക്രിയാത്മകമായ നല്ല സൗഹൃദങ്ങളൂട്ടി ഉറപ്പിക്കാനും വേണ്ടാത്തവയോട് നോ പറയാനുംകുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

സംരഭകത്വവികസന ക്ലബ്

വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.സംരംഭകരാകാൻ കുട്ടികളെ സജ്ജരാക്കുകയെന്നതാണ് ലക്ഷ്യം