ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പാചകപ്പുരയും

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (പാചകപ്പുരയും എന്ന താൾ ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പാചകപ്പുരയും എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാചകപ്പുര

ടൈൽ പാകിയ വൃത്തിയുള്ള പാചകപ്പുരയാണ് സ്കൂളിന് ഉള്ളത്.പൂർണ്ണമായും ഗ്യാസ് ഉപയോഗിച്ചാണ് പാചകം നടന്നു വരുന്നത് .ശുചിത്വം ഉറപ്പാക്കാനായി പച്ചക്കറികളും മറ്റു ധാന്യങ്ങളുമൊക്കെ മഞ്ഞൾപ്പൊടി ,വിനാഗിരി ,വാളൻപുളി മുതലായവ ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഉപയോക്കുന്നു .കൂടാതെ സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.പോഷക സമൃദ്ധവും വൈവിധ്യമാർന്നതുമെന്നുതുമായ ഉച്ചഭക്ഷണം ശുചിത്വം ഉറപ്പാക്കി നൽകുവാൻ പി ടി എ ,എസ്എം സി ,അധ്യാപകർ മുതലായവരുടെ കൂട്ടായ സഹകരണം ഉറപ്പാക്കുന്നു .രക്ഷിതാക്കളും അധ്യാപകരും സ്കൂൾ ഭക്ഷണശാലയിൽ നിന്നും ഭക്ഷണം കഴിക്കുകയും അഭിപ്രായം രുചി രെജിസ്റ്ററിൽ രേഖപ്പെടുത്താറുണ്ട് .പച്ചക്കറി അരി യുന്നതിന്റെ വേസ്റ്റ് ,കഞ്ഞിവെള്ളം മുതലായവ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുകയും ബയോഗ്യാസ് ഉൽപ്പാദനം നടത്തി വേസ്റ്റ് മാനേജ്‌മന്റ് പരിപൂർണ്ണമായും പാലിക്കപ്പെടുന്നുഎന്ന് ഉറപ്പാക്കുന്നു .തിളപ്പിച്ചാറിയ വെള്ളം ഭക്ഷണശാലയിൽ നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കാനായി രണ്ടു പാചകക്കാരാണ് ഉള്ളത് .ജി ജി ചാരിറ്റബിൾ ട്രുസ്ടിന്റെയും പി ടി എ യുടെയും സാമ്പത്തിക സഹകരണത്തോടുകൂടി പ്രഭാത ഭക്ഷണവും കുട്ടികൾക്ക് നൽകി വരുന്നുണ്ട്