ഒരു നല്ല നാളേയ്ക്കായി ഊർജ്ജം സംരക്ഷിക്കുക എന്ന ആശയം നാളെയുടെ പൗരന്മാരായ കുട്ടികളിലെത്തിക്കാൻ സ്ക്കൂൾ എനർജി ക്ലബ്ബ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ചുവടെ പരാമർശിക്കുന്നു.
ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ്ജ സംരക്ഷണത്തിനും വേണ്ടി കുട്ടികൾക്ക് ചോദ്യാവലികൾ കൊടുത്ത് എല്ലാ വർഷവും പ്രൊജക്ടുകൾ തയ്യാറാക്കുന്നു.
കുട്ടികൾ Home energy survey നടത്തിവരുന്നു.
സ്ക്കൂൾ തലത്തിൽ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഊർജ്ജ ക്വിസ്, ചിത്രരചന, പ്രസംഗം, കവിത രചന , ഹ്രസ്വ ചിത്രം തുടങ്ങിയ മത്സരങ്ങൾ നടത്തിവരുന്നു.
എല്ലാ വർഷവും സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ (SEP) ആഭിമുഖ്യത്തിൽ നടക്കുന്ന ഊർജോത്‌സ്‌വത്തിൽ LP, UP,HS തലത്തിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികവാർന്ന വിജയം കരസ്ഥമാക്കുന്നു.
നിരഞ്‌ജന കൃഷ്ണ- ഓൺലൈൻ പ്രസന്റേഷനിൽകോവി ഡാനന്തര കാലവുo ഊർജ്ജത്തിന്റെ മൂല്യവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഓൺലൈൻ പ്രസന്റേഷനിൽ UP തലത്തിൽ നിരഞ്‌ജന കൃഷ്ണ ( Std. 6) , HS തലത്തിൽ അഖില . എസ് (Std.10 ) എന്നീ കുട്ടികൾ വിജയം കൈവരിച്ചിട്ടുണ്ട്.
BEE , PCRA ഇവയുടെയെല്ലാം ആഭിമുഖ്യത്തിൽ നടക്കുന്ന പെയിന്റിംഗ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.