എസ്.വി. എൽ .പി. എസ്. പെരുംപുളിയ്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പെരുംപുളിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എസ് വി എൽ പി എസ് പെരുംപുളിക്കൽ .പെരുമ്പുളിയ്ക്കലിലെ സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാനായി വരിയ്ക്കോലിൽ കുടുംബ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ അക്ഷര മുത്തശ്ശി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷവും പൂർവാധികം ശക്തയായി ശ്രീദേവരു ക്ഷേത്ര സമീപത്ത് സ്ഥിതി ചെയ്യുന്നു.
എസ്.വി. എൽ .പി. എസ്. പെരുംപുളിയ്കൽ | |
---|---|
വിലാസം | |
പെരുമ്പുളിയ്ക്കൽ മന്നം നഗർ പി.ഒ പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | svlpsperumpulickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38312 (സമേതം) |
യുഡൈസ് കോഡ് | 3212500401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം.ഓ. ശ്രീദേവി |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
03-02-2022 | THARACHANDRAN |
ചരിത്രം
വരിയ്ക്കോലിൽ കുടുംബട്രസ്റ്റിന്റെ നേതൃത്വത്തിൽ 4 - 6 - 1951 ൽ ഒന്നും രണ്ടും ക്ലാസുകളോടെ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുകയും 1953 - 1954 - ൽ പൂർണ പ്രൈമറി സ്കൂൾ ആവുകയും ചെയ്തു. 6-6-55 ൽ അംഗീകാരവും ജീവനക്കാർക്ക് ശമ്പളവും ലഭിക്കുകയുണ്ടായി ഈ സമയത്ത് പരിയാരത്ത് ശ്രീ ഗോവിന്ദ ക്കുറുപ്പ് അവർകളായിരുന്നു സ്കൂൾ മാനേജർ . പെരുമ്പുളിക്കൽ മുറിയിൽ ചിറയുടെ കരോട്ട ശ്രീരാമക്കുറുപ്പ് സാർ പ്രഥമാദ്ധ്യാപകനായും ശ്രീമതി തങ്കമ്മ ടീച്ചർ (ഇന്ദിരാലയം ) അസിസ്റ്റന്റായും സ്കൂൾ പ്രവർത്തനം ആരംഭിച്ചു കുടുo ബാംഗങ്ങളുടേയും നാട്ടുകാരുടേയും സഹകരണത്തോടുകൂടി സ്കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ള ധാരാളം വ്യക്തികൾ ഈസ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. തികച്ചും ഗ്രാമപ്രദേശമായ പെരുമ്പുളക്കലിൽ കർഷകരും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്നു സാധാരണക്കാരുടെ കുടുംബങ്ങളിൽ നിന്നാണ് കൂടുതൽ കുട്ടികളും പഠിക്കാൻ ഇവിടെ എത്തുന്നത്
വരിയ്ക്കോലിൽ കുടുംബട്രസ്റ്റിന്റെ നാളിതു വരെയുള്ള മാനേജർമാരായി പരിയാത്ത് ശ്രീ ഗോ വിന്ദക്കുറുപ്പ്, ശ്രീ പത്മനാഭക്കുറുപ്പ്, ശ്രീ കൃഷ്ണൻ കുട്ടി ശ്രീ കുട്ടപ്പക്കുറുപ്പ് , ശ്രീ. പരമേശ്വരക്കുറുപ്പ്, ശ്രീ കൊച്ചു നാരായണക്കുറുപ്പ്. ശ്രീ ജയപ്രകാശ്, ശ്രീ സുരേഷ് കുമാർ എന്നിവർ സേവനമനുഷ്ഠിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയം 2 കെട്ടിടങ്ങളിലായിട്ടാണ് പ്രവർത്തിക്കുന്നത്. കെട്ടിടങ്ങൾ പഴയ രീതിയിൽ ഉള്ളവയാണ്. പ്രീപ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസ്മുറികളും, ഓഫീസ് മുറി, അദ്ധ്യാപകരുടെ മുറി കൂടാതെ കുട്ടികൾക്ക് ആഹാരം പാകം ചെയ്യുന്നതിന് അടുക്കള, കുട്ടികൾക്കുള്ള ടോയ്ലറ്റ് എന്നിവയുണ്ട്. കുട്ടികൾക്കുള്ള പുതിയ ടോയ്ലറ്റ് സ്കൂൾ മാനേജ്മെന്റ് നിർമ്മിച്ചു നൽകി. എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉണ്ട്. ഓരോ ക്ലാസിലും പ്രവർത്തനങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. ജൈവവൈവിധ്യ ഉദ്യാനവും, അടുക്കളത്തോട്ടവും ഒരുക്കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
ഒൿടോബർ 12 ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്നതിന്റെ തൽസമയ സംപ്രേക്ഷണം വീക്ഷിക്കുന്നതിനായി സ്കൂളിൽ ചേർന്ന പ്രത്യേക PTA യോഗവും, സ്കൂൾതല ഹൈടെക് പ്രഖ്യാപനവും വാർഡ് മെമ്പറായ ലീല ദേവി രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ നിർവഹിച്ചു. മുഴുവൻ പ്രൈമറി സ്കൂളുകളും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി9/6/20ൽ ഒരു ലാപ്ടോപ്പ്. പ്രൊജക്ടർ എന്നീ ഡിജിറ്റൽ സാമഗ്രികൾ കൈറ്റ് തിരുവല്ലയിൽ നിന്നും ലഭിച്ചു. ഈ ഉപകരണങ്ങൾ ഉൾപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചു.
മികവുകൾ
വായനയ്ക്ക് മുൻതൂക്കം കൊടുക്കുന്ന പ്രവർത്തനങ്ങളാണ് മികവിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിൽ പത്രം വരുത്തുകയും അത് സ്കൂൾ അസംബ്ലിയിൽ വായിക്കുകയും ചെയ്യുന്നുണ്ട്. ആഴ്ചയിൽ യിൽ മൂന്നുദിവസം അസംബ്ലി നടത്തുന്നു അതിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ്. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു. എല്ലാ വെള്ളിയാഴ്ചയും മൂന്നുമണിക്ക് ബാലസഭ കൂടും. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് നടത്തുന്നത്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്സ് പരിപാടികൾ, പതിപ്പുകൾ തയ്യാറാക്കുന്നു. കലാമേള, കായികമേള, ശാസ്ത്രമേള, എന്നിവയിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.
മുൻസാരഥികൾ
പേര് | എന്നു മുതൽ | എന്നു വരെ |
---|---|---|
ശ്രീ രാമക്കുറുപ്പ് | 1951 | |
ശ്രീമതി തങ്കമ്മ | 1952 | 1987 |
ശ്രീ.എസ്.ചെല്ലപ്പൻ പിള്ള | 1987 | 1991 |
ശ്രീമതി ജഗദമ്മ NJ | 1991 | 1994 |
ശ്രീമതി. R.രാധികാ ദേവി | 1994 | 1998 |
ശ്രീമതി. A R സുമംഗല | 1998 | 2010 |
ശ്രീമതി ചിത്രാ P നായർ | 2010 | 2014 |
ശ്രീമതി M O ശ്രീദേവി | 2014 | - |
പ്രശസ്തരായപൂർവവിദ്യാർഥികൾ
കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കാർഷിക മേഖലകളിൽ സംഭാവന നൽകിയ ഒരുപാട് വ്യക്തികൾ പഠിച്ചിറങ്ങിയ വിദ്യാലയം ആണിത്.
ദിനാചരണങ്ങൾ
* പരിസ്ഥിതി ദിനം * വായനദിനം * ലോക ജനസംഖ്യാദിനം * സ്വാതന്ത്ര്യ ദിനം * യോഗ ദിനം * ചാന്ദ്രദിനം * അധ്യാപക ദിനം * ഗാന്ധിജയന്തി * കേരളപ്പിറവി ദിനം * ശിശുദിനം * റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അധ്യാപകർ
ശ്രീ മഹാദേവൻ പിള്ള ശ്രീമതി താരശ്രീ ,ശ്രീമതി സതീദേവി, ശ്രീമതി ഉഷാകുമാരി . ശ്രീമതി രാജി N നായർ എന്നിവരും അദ്ധ്യാപകരായി ഈ സ്കൂളിൽ പഠിപ്പിച്ചിരുന്നു. സ്കൂൾ ആദായകരമല്ലാത്തതിനാൽ സ്ഥിരനിയമനം നടക്കാത്തതിനാൽ ദിവസവേതനാടിസ്ഥാനത്തിൽ ശ്രീമതി അഖില കുമാരി . ശ്രീമതി പാർവതി .ശ്രീമതി ആതിരാ കൃഷ്ണൻ എന്നിവരും ഇവിടെ ജോലി ചെയ്യുന്നു
2014-ൽ തുടങ്ങിയ പ്രീ- പ്രൈമറി ക്ലാസുകളിൽ ശ്രീലക്ഷ്മി, സിന്ധു എന്നിവർ കൈകാര്യം ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
* കൈയെഴുത്തു മാസിക * ഗണിത മാഗസിൻ * പതിപ്പുകൾ * പ്രവർത്തി പരിചയം * ബാല സഭ * പൂന്തോട്ട നിർമാണം * ജൈവപച്ചക്കറി കൃഷി * പഠന യാത്ര * കമ്പ്യൂട്ടർ പഠനം
ക്ലബുകൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇക്കോ ക്ലബ്
- സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
സ്കൂൾഫോട്ടോകൾ
വഴികാട്ടി
കുരമ്പാല കീരുകുഴി PWD റോഡിൽ കുരമ്പാലയിൽ നിന്നും 1 കിലോമീറ്റര് കിഴക്കു മാംതൈകൂട്ടത്തിൽ ജംഗ്ഷനിൽ നിന്നും 500 മീറ്റർ വടക്കുമാറി പെരുംപുളിക്കൽ ദേവര് ക്ഷേത്രത്തിനു സമീപം എസ് വി എൽ പി സ്കൂൾ സ്ഥിതി ചെയുന്നു.{{#multimaps:9.20121,76.69836| zoom=15}}