മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1982 ജൂൺ 1 മർകസുസ്സഖാഫത്തിസ്സുന്നിയ്യ എന്ന മഹത്തായ സ്ഥാപനത്തിന്റെ ചരിത്രത്തിൽ നിർണായകമായ ഒരു ദിനം. മർക്കസ് ഹൈസ്കൂൾ ആരംഭിച്ചത് അന്നായിരുന്നു. അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒന്നാമത്തെ വിദ്യാർത്ഥിയിൽ നിന്നും അപേക്ഷാഫോറം സ്വീകരിച്ചു കൊണ്ട് ഹൈ സ്കൂളിന്റെ പ്രേവേശനോൽഘാടനം നിർവഹിച്ചു. മർകസുസ്സഖാഫത്തിസ്സുന്നിയ്യ യുടെ ജനറൽ സെക്രട്ടറിയും സ്കൂളിന്റെ മാനേജറുമായ ബഹുമാനപ്പെട്ട കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ഭക്തിനിർഭരമായ പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. മർകസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ യോഗത്തിൽ അധ്യക്ഷനായിരുന്നു. സ്വന്തമായി കെട്ടിടം ഇല്ലാത്തത് കാരണം ക്ലാസുകൾ ആരംഭിച്ചത് ഓർഫനേജിലെ രണ്ടു മുറികളിലാണ്. ആദ്യദിവസം എട്ടാംക്ലാസിൽ 62 പേർക്കും പ്രവേശനം നൽകി. ഇതിൽ 48 പേർ ബോർഡിങ് വിദ്യാർഥികളും അതിൽ 14 പേർ നിത്യേന വരുന്ന വിദ്യാർത്ഥികളും ആയിരുന്നു. ഒരാഴ്ചയ്ക്കുശേഷം കുറച്ചുപേർ കൂടി പ്രവേശനം നൽകുകയുണ്ടായി. സ്കൂൾ ആരംഭിച്ച ദിവസം അധ്യാപകരായി ആരും തന്നെ നിയമിക്കപെട്ടിരുന്നില്ല. ചേളന്നൂർ എ കെ ആർ ഹൈസ്കൂളിൽ ജോലിചെയ്തിരുന്ന പി മുഹമ്മദ് മർകസ് കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് ജൂൺ ഒന്നിന് തന്നെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നു. തുടക്കത്തിൽ രണ്ടു ഡിവിഷനുകളിലും കൂടി ഒരു അധ്യാപകൻ മാത്രം ആയിരുന്നുവെങ്കിലും സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അതിൽ പോലും തടസ്സമായിരുന്നില്ല. പിന്നീട് മടവൂർ മുക്കിലെ കെ മുഹമ്മദ് തൃശ്ശൂരിലെ ടി എം മുഹമ്മദ് എന്നീ അധ്യാപകർ ജോലിയിൽ ചേർന്നു. തുടക്കത്തിൽതന്നെ യൂണിഫോം അച്ചടക്കം മുതലായ കാര്യങ്ങളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിദ്യാർഥികളിൽ വ്യക്തിപരമായ ശ്രദ്ധ ചെലുത്തുവാൻ കഴിഞ്ഞ അതുമൂലം വളരെ പിന്നോക്കം ആയിരുന്നു വിദ്യാർത്ഥികളിൽ പ്രകടമായ മാറ്റം ദൃശ്യമായിരുന്നു. അധ്യാപകരുടെ അന്നത്തെ കഠിനമായ പ്രയത്നമാണ് ഒന്നാമത്തെ ബാച്ചിൽ 100% വിജയം നേടിയെടുക്കാൻ വിദ്യാലയത്തെ സഹായിച്ചത്.

രണ്ടാമത്തെ വർഷം സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു. രണ്ടാംവർഷം മുതൽ പ്രവേശനത്തിന് തിരക്ക് ആരംഭിക്കുകയായിരുന്നു. പുതിയ വിദ്യാർത്ഥികൾ പുതിയ അധ്യാപകർ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആത്മാർത്ഥമായ പ്രവർത്തനം അതൊക്കെയായിരുന്നു ആദ്യവർഷങ്ങളിൽ മർകസ് ഹൈസ്കൂളിൽ കാണാൻ കഴിഞ്ഞത്. അവർക്ക് വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകുന്ന മാനേജിങ് കമ്മിറ്റിയും അധ്യാപകരക്ഷകർത്താസമിതിയും 82- 83 അധ്യായന വർഷം മുതൽ സജീവമായ അധ്യാപക രക്ഷാകർതൃ സമിതിയും പ്രവർത്തിച്ചുവരികയാണ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ അവർ എന്നും മുൻപന്തിയിലുണ്ടായിരുന്നു. മർകസ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ മുഖ്യമായും മൂന്നു ഭാഗങ്ങൾ ആയിരുന്നു. നിത്യേന വീട്ടിൽനിന്ന് പഠിക്കുന്നവർ താമസിച്ചു പഠിക്കുന്നവർ കൂടാതെ കുറച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളും പിതാക്കളുടെ വാത്സല്യം അറിയാത്ത അനാഥ കുട്ടികൾ പഠിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം ആയിരുന്നു. മർകസ് സ്കൂൾ ജാതിമതഭേദമന്യേ എല്ലാവർക്കും ചേർന്ന് പഠിക്കാവുന്ന മതങ്ങളുടെ പേരിൽ കെട്ടുകൾക്ക് അപ്പുറം മനുഷ്യ സ്നേഹത്തിന്റെ യും മതമൈത്രിയുടെയും ഒരു പ്രഭവകേന്ദ്രം ആയിരുന്നു. 1982ലെ ആരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ എസ്എസ്എൽസി ബാച്ച് പരീക്ഷയെഴുതിയത് 1985 മാർച്ച് മാസത്തിലാണ്. 52 പേരാണ് പരീക്ഷ എഴുതിയിരുന്നത്. തികച്ചും അപ്രതീക്ഷിതം മർകസ് സ്ഥാപനങ്ങൾ ഒരു ശീഗ്ര പ്രശസ്തിയിൽ ഒരു പൊൻതൂവൽ കൂടി തുന്നിച്ചേർത്തു കൊണ്ട് കന്നിയങ്കത്തിൽ തന്നെ ഈ വിദ്യാലയത്തിന് 100% വിജയം കരസ്ഥമാക്കാൻ സാധിച്ചു. ആ കാലഘട്ടത്തിൽ പഠനം പിന്നോക്കം നിൽക്കുന്ന മുസ്ലിം വിദ്യാലയങ്ങൾക്കും മുസ്ലിം സമുദായ സമുദായത്തിനും ഒരു അത്ഭുതമായിരുന്നു ഈ വിജയം. മർകസിലെ സൽകീർത്തി അഭ്യസ്തവിദ്യരും മറ്റു സമൂഹത്തിലെ ഉയർന്ന വ്യക്തികൾക്കിടയിൽ മറ്റു പ്രദേശങ്ങളിലും അതിവേഗം പ്രചരിക്കാൻ കാരണമായത് ഈ പ്രശസ്ത വിജയമായിരുന്നു. 100% വിജയം നേടിയപ്പോൾ ഓരോ രക്ഷിതാക്കളുടെയും ശ്രമം ഇവിടെ ഒരു അഡ്മിഷൻ നേടിയെടുക്കാൻ ആയിരുന്നു.

വിദ്യാർഥികളുടെയും അധ്യാപകരുടെയും അംഗസംഖ്യ ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങി. 1986 മാർച്ച് രണ്ടാമത്തെ എസ് സ് എൽ സി പരീക്ഷ എഴുതിയപ്പോൾ 63 വിദ്യാർഥികൾക്കും പൂർണ്ണ വിജയം വരിക്കാൻ സാധിച്ചു. തുടർച്ചയായി രണ്ടാം തവണയും വിജയം ആവർത്തിച്ച് ഹൈസ്കൂൾ കോഴിക്കോട് ജില്ലയിലെ പ്രശസ്തപ്രശസ്ത സ്കൂളുകളുടെ പട്ടികയിൽ ഇടം നേടുകയുണ്ടായി.

1993 ഇൽ മർകസ് ഹൈസ്കൂൾ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കും അവരുടെ സൗകര്യങ്ങൾക്കും പരിഗണിച്ചുകൊണ്ട് അവരെ വേർതിരിച്ച് മർകസ് ഗേൾസ് ഹൈസ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു. സ്കൂൾ പഠനത്തോടൊപ്പം വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കാൻ സാധിക്കുന്ന പരിശീലന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .സാംസ്കാരിക കേരളത്തിൻറെ ചരിത്രം ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർകസുസഖാഫത്തി സുന്നിയ നാലര പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർകസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾകരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർകസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്. കർണാടക പശ്ചിമ ബംഗാൾ ഗുജറാത്ത് കാശ്മീർ ഡൽഹി മഹാരാഷ്ട്ര രാജസ്ഥാൻ ലക്ഷദ്വീപ് ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർകസിലെ വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർകസ് ഓർഫനേജ് ,ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ് , ശരീഅത്ത് കോളേജ് , ബോർഡിംഗ് മദ്രസ, മർകസ് ബനാത്ത് , മർകസ് നോളജ് സിറ്റി, മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് , മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ് സെൻറർ, മർകസ് കെയേഴ്സ്, മർകസ് ഇഹ്റാം,മർകസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ് തുടങ്ങി വിവിധ സ്ഥാപനങ്ങൾ മർകസ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർകസിന് കീഴിലുണ്ട്. കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു.