സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി മലിനീകരണം

ജനപ്പെരുപ്പം നഗരവൽക്കരണം തുടങ്ങിയ അടിസ്ഥാന ഘടകങ്ങളിലൂടെ കടന്നു പോകുമ്പോഴും നമ്മൾ ഒന്നു മനസ്സിലാക്കണം നമ്മുടെ പരിസ്ഥിതി നാശത്തിന്റെ വക്കിലാണെന്ന സത്യം. 'ഒരു മരം മുറിച്ചാൽ രണ്ടു മരം നടണം' എന്ന് പണ്ടുള്ളവർ പറഞ്ഞു കേൾവിയുണ്ട്. പക്ഷേ നമ്മൾ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.മരങ്ങൾ മുറിക്കുമ്പോഴും നമ്മൾ നമ്മെ തന്നെയാണ് ഇല്ലാതാക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്താണ് മനുഷ്യൻ ജീവിക്കുന്നത്. ജെസിബി യെ കൊണ്ട് ഭൂമിയെ നാം പിച്ചിചീന്തുന്നു.മരങ്ങൾ മുറിക്കുമ്പോൾ പച്ചപ്പ് കുറയുകയും മണ്ണൊലിപ്പ് കൂടുകയും ചെയ്യുന്നു. പിന്നെ ഓക്സിജന്റെ അംശം കുറയുകയും ചെയ്യുന്നു. പ്ലാസ്റ്റിക് ജലത്തിൽവലിച്ചെറിഞ്ഞും അത് കത്തിച്ചും പരിസ്ഥിതിയെ നാം മലിനീകരിക്കുന്നു. പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം...മരങ്ങൾ വച്ചുപിടിപ്പിച്ച് പച്ചപ്പ് കാത്തും അന്തരീക്ഷത്തെ മലിനമാകാതെയും പുഴകളെയും കാടുകളെയും സംരക്ഷിച്ചും നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. അതിന്റെ മുൻകരുതൽ എന്നപോലെ പ്രകൃതിയെ സ്നേഹിച്ചു പരിസ്ഥിതിയെ സംരക്ഷിക്കാം!


ദിയാര പ്രമോദ്
8 E സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം