ജി.എച്ച്.എസ്.എസ്. കരിമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

19:55, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenkc (സംവാദം | സംഭാവനകൾ) (s p c)

കരിമ്പ ഹയർസെക്കണ്ടറി സ്ക്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി 2016 – ൽ ആരംഭിച്ചു. ബഹു.കോങ്ങാട് നിയോജക മണ്ഡലം എം.എൽ.എ. ശ്രി.വിജയദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. 2019 -ൽ ആദ്യ ബാച്ചിൻെറ പാസ്സിംഗ് ഔട്ട് നടന്നു. ഇപ്പോൾ നാലാമത്ത് ബാച്ച് പാസ്സിംഗ് ഔട്ടിന് തയ്യാറായിരിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി ധാരാളം സാമൂഹ്യസേവന പ്രവർത്തനങ്ങൾ നടന്നുവരുന്നു. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിയെ പ്രവർത്തനങ്ങളിലും, പോലീസ്, അഗ്നിശമന, എക്സൈസ് ഡിപ്പാർട്ടുമെൻറുകളുടെ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് ഈ പദ്ധതി ഏറെ ഗുണകരമാകുന്നുണ്ട്.നിലവിൽ സദാശിവൻ കെ പി , ഷീബ എന്നിവർ മേൽനോട്ട ചുമതലകൾ നിർവഹിക്കുന്നു