1.ആര്യാട് സി .എം .എസ് .എൽ .പി . സ്‌കൂൾ കൊമ്മാടി

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35217aryadcmslps (സംവാദം | സംഭാവനകൾ) ('ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ വിദ്യാലയം സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ ജനസമൂഹത്തിനു അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും സാംസ്കാരികമായ ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ് ഈ സ്കൂളിന് ആര്യാട് സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര് വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു പുത്തൻ തലമുറയെ സൃഷ്ടിക്കുന്നതിനു വേണ്ടി അധ്യാപകരോടൊപ്പം എല്ലാ രക്ഷിതാക്കളുടെയും, ഈ പ്രദേശത്തെ നാട്ടുകാരുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.