ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ നേഷണൽ ഹൈവേക്ക് പടിഞ്ഞാറു വശത്തായി കക്കാട്ട് പൊക്കൻഗുരിക്കൾ കൊല്ലന്റവിട പൊക്കൻ എന്ന ആളുടെ വീട്ടുവരാന്തയിൽ ഒരു കുടിപ്പള്ളിക്കൂടമായി 1921 ൽ തുടങ്ങിയ സ്കൂൾ പൊക്കൻ മാഷെ സ്കൂൾ എന്നറിയപ്പെട്ടു.രണ്ട് വർഷത്തിന് ശേഷം ചമ്പോളി മമ്മുഹാജിയുടെ പറമ്പിൽ സ്ഥാപിച്ച സ്കൂളിന് അന്നത്തെ സംസ്ക്യത പണ്ഡിതനായ എ പി ചെക്കായി പണിക്കറുടെ നിർലോഭമായ സേവനം ഒരു മുതൽക്കൂട്ടായി. 1925 ൽ ഔദ്യോഗികമായി ആരംഭിച്ച സ്കൂളിൽ ദീർഘകാലം പ്രധാന അധ്യാപകനും മാനേജറുമായ ശ്രീ.കെ ഗോപാലൻ മാഷുടെ നിര്യാണത്തോടെ സ്കൂൾ ശ്രീമതി ടി നാരായണി അമ്മക്ക് മാനേജ്മെൻറ് കൈമാറി. ശ്രീ ബാപ്പു മാഷ്, ശ്രീ കെ ഗോപാലൻ , ശ്രീ വി പി കണാരൻ, ശ്രീ വി.കെ നാണു, ശ്രീമതി രോഹിണി , ശ്രീ കെ പി രാഘവൻ, ശ്രീ പി കണ്ണൻ, ശ്രീമതി ഒ വിമല എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച വിദ്യാലയത്തിന് നിരവധി ബഹുമുഖപ്രതിഭകളായ പ്രഗൽഭരെ സ്യഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് . സ്കൂളിന്റെ പുരോഗതിയിൽ പി ടി എ യുടെ സേവനം അന്നും ഇന്നും സ്തുത്യർഹമാണ്. 2001ൽ സ്കൂൾ മാനേജ്മെൻറ് ശ്രീ ഉസ്മാൻ ഹാജിക്ക് കൈമാറിയതോടെ സ്കുളിൻറെ അറ്റകുറ്റപ്പണികൾ നടത്തുകയും 2015 വർഷത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു.