എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നാട്ടറിവുകൾ
നെല്ലിക്ക
പ്രദേശത്ത് ധാരാളമായിട്ടല്ലെങ്കിലും ചിരപരിചിതമായ ഒരു ചെറു വൃക്ഷമാണ് നെല്ലിക്ക. പ്രകൃതിദത്തമായ വിറ്റാമിൻ 'സി' യുടെ ഉറവിടമാണ് നെല്ലിക്ക. ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധമാണ് നെല്ലിക്ക. ദിവസേനയുള്ള ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം നല്ലതാണ്. നെല്ലിക്കപ്പൊടി തലയിൽ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അകാലനര തടയുന്നതോടൊപ്പം മുടി വളരുന്നതിനും നെല്ലിക്ക സഹായിക്കും. കാൻസറിനും ഹൃദ്രോഗത്തിനും നെല്ലിക്ക മികച്ച പ്രതിരോധ ഔഷധമാണ്. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നതിലൂടെ നെല്ലിക്ക ഹൃദയത്തെയും സംരക്ഷിക്കുന്നു. പ്രമേഹത്തെയും പ്രമേഹത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ നെല്ലിക്ക ഒരു നല്ല ഔഷധമാണ്. ഇൻസുലിൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സമാനമാണ് നെല്ലിക്കയും. നാര് അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ സുഗമമാക്കാൻ നെല്ലിക്ക സഹായിക്കും. ശരീരത്തിൽ ഇരുമ്പിന്റെ അംശം വർധിപ്പിക്കുന്നതിനും നെല്ലിക്ക നല്ലതാണ്. രാവിലെ അൽപം നെല്ലിക്കാനീര് തേൻ ചേർത്തു കഴിച്ചാൽ അന്നത്തെ ദിവസം ഉന്മേഷപ്രദമായിരിക്കും. ഓർമശക്തി നശിക്കുന്ന അൾഷിമേഴ്‌സ് ബാധിച്ചവർക്ക് നെല്ലിക്ക ഉപയോഗിക്കുന്നത് പ്രയോജനകരമാകും. മലശോധനക്കും നെല്ലിക്ക നല്ലൊരു ഔഷധമാണ്. ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നൽകാൻ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
കയ്യോന്നി(കഞ്ഞുണ്ണി)
ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ് കയ്യോന്നി. (ശാസ്ത്രീയനാമം: Eclipta prostrata Roxb.) കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു. ഈർപ്പമുള്ള സമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കുന്നുണ്ട്. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദമാണ്. കയ്യോന്ന്യത്തിന്റെ കരൾരോഗങ്ങളെ ശമിപ്പിക്കാനും ചെറൂക്കാനുമുള്ള ശക്തി ശാസ്ത്രജ്ഞന്മാർ തെളിയിച്ചു കഴിഞ്ഞു. കരൾ രോഗപ്രതിരോധത്തിനായി ഇന്ന് കയ്യോന്ന്യം സർവ്വവ്യാപകമായി ഉപയോഗിച്ചു വരുന്നു. പുരാതനകാലം മുതൽക്കേ കയ്യോന്ന്യത്തിന്റെ ഔഷധഗുണങ്ങൾ മനസ്സിലാക്കിയിരുന്നു. ഇന്ത്യലെ പാരമ്പര്യ വൈദ്യശാസ്ത്രമേഖലയിലും ആദിവാസിവൈദ്യത്തിലും കയ്യോന്ന്യം വളരെയധികം ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും വയറിന്റെ രോഗങ്ങൾ, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ (ആസ്ത്മയടക്കം) ജ്വരം, മുടികൊഴിച്ചിൽ, അകാലനര, മഞ്ഞപ്പിത്തം അടക്കമുള്ള കരൾ രോഗങ്ങൾ, തൊലിക്കുണ്ടാവുന്ന രോഗങ്ങൾ, മുറിവുകൾ, വൃണങ്ങൾ എന്നിവയുടെ ചികിത്സക്ക് ഉപയോഗിച്ചിരുന്നു. മഞ്ഞ കയ്യോന്ന്യം കേരളത്തിലെ വൈദ്യന്മാരാണ് ഉപയോഗിച്ചുവരുന്നത്.ആയുർവേദ ശാസ്ത്രശാഖയിൽ തലവേദനക്കും മുടുകൊഴിച്ചിലിനും ഇതിന്റെ നീർ ഉപയോഗിക്കുന്നു, വിഖ്യാതമായ ചരക സംഹിതയിലും അഷ്ടാംഗ ഹൃദയത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നീർ ഇടിച്ചു പിഴിഞ്ഞ് എടുത്ത ശേഷം ഇല അരച്ചത് കൽക്കമാക്കി ചേർത്ത് എള്ളെണ്ണയിൽ വിധി പ്രകാരം കാച്ചി എടുക്കുകയാണ് ചെയ്യുന്നത്. ഈ എണ്ണ തലയിൽ പുരട്ടുന്നത് മുടിവളരാൻ സഹായിക്കും എന്ന് വിവിധ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.ഉദരകൃമിയുള്ളവർക്ക് കയ്യോന്നി നീർ ആവണക്കെണ്ണയിൽ ഇടവിട്ട ദിവസങ്ങളിൽ കുടിക്കുന്നത് വിധിച്ചിട്ടുണ്ട്. സമൂലകഷായം കരളിനെ ഉത്തേജിപ്പിക്കാനായി ഉപയോഗിച്ചുവരുന്നു. ചെടി സമൂലം അരച്ച് ദേഹത്ത് പൂശുന്നത് വേദന സംഹാരിയായി പ്രവർത്തിക്കുന്നു. വ്രണങ്ങളിലും ഇലയുടെ നീർ ഉപയോഗിക്കുന്നത് നല്ലതാണ്.പ്രസവരക്ഷക്ക് പാലുമായി തുല്യ അളവിൽ ചേർത്ത് നൽകാറുണ്ട് .കയോന്ന്യത്തിന്റെ നീരിൽ മസ്ത്യന്ദാസ് വേവിച്ച് 7 ദിവസം കഴുക്കന്നത് നിശാന്ധത മാറ്റും.
പത്തിലത്തോരൻ
കർക്കിടകമാസത്തിലെ ഔഷധക്കഞ്ഞിയോടൊപ്പം കഴിക്കാനുള്ള ഒരു കൂട്ടാനാണ് പത്തിലത്തോരൻ. പത്തു ഇലകൾ ചേർത്തുണ്ടാക്കുന്ന ഈ തോരന് പല കൂട്ടുകളുണ്ട്. പത്തിലത്തോരൻ ഉണ്ടാക്കാനുപയോഗിക്കുന്ന ഇലകൾ താഴെ പറയുന്നവയാണ് .ചുവന്ന ചീര, പച്ചച്ചീര, മുള്ളൻചീര, സാമ്പാർ ചീര, തഴുതാമയില, പയറില, കുമ്പളത്തില, തകരയില, കാട്ടുതാൾ, കുളത്താൾ, മത്തന്റെ തളിരില, കോവലില, ചേമ്പില, ചേനയില.മുരിങ്ങ ഇല കർക്കിടക മാസം ഉപേക്ഷിക്കുന്നത് ആണ് നല്ലത്.
ഉണ്ടാക്കുന്ന വിധം :- ഇവയിൽ നിന്നും ഏതെങ്കിലും പത്തെണ്ണം തിരഞ്ഞെടുക്കുക. ഓരോന്നും തുല്യമായ അളവിൽ ഓരോ പിടി വീതം എടുത്താൽ മതി . ഈ ഇലകളെല്ലാം കഴുകി വൃത്തിയാക്കിയശേഷം ചെറുതായി അരിഞ്ഞെടുക്കുക . കുറച്ചു തേങ്ങയും കാന്താരിമുളകും വെളുത്തുള്ളിയും ജീരകവും കൂടി ചതച്ചെടുക്കുക.വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും കുറച്ചു ഉഴുന്നുപരിപ്പും ഇട്ടുമൂപ്പിച്ച ശേഷം ഇതിലേയ്ക്ക് ഇലകൾ അരിഞ്ഞതും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി, ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക. ഇതിലേക്ക് വെള്ളം ഒഴിയ്ക്കേണ്ട ആവശ്യമില്ല. ഇനി തുറന്നുനോക്കിയാൽ ഇലയിലെ വെള്ളമൊക്കെ വറ്റി പകുതിയായി ചുരുങ്ങിയിരിയ്ക്കുന്നതു കാണാം. ഉപ്പ് ഈ സമയത്ത് ചേർത്താൽ മതി. ഇലയുടെ അദ്യത്തെ അളവുപ്രകാരം ചേർത്താൽ ഒരുപക്ഷേ ഉപ്പ് അധികമായെന്നുവരും. ഇനി ചതച്ചുവച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ചേർത്ത് നന്നായിളക്കി അഞ്ചുമിനിട്ടിനു ശേഷം വാങ്ങിവയ്ക്കാം. പത്തിലത്തോരൻ തയ്യാറായിരിക്കും .അമിത രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഉപ്പിന് പകരമായി ഇന്തുപ്പ് ഉപയോഗിക്കാം . ശരീരത്തിനും ഗുണം ചെയ്യും .പഴങ്കഞ്ഞി
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.
1. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
2.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.
3.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോൾ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേൺ, പൊട്ടാസ്യം, അയേൺ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വർദ്ധിപ്പിയ്ക്കും.
4.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.
5.ബ്ലഡ് പ്രഷർ, ഹൈപ്പർ ടെൻഷൻ,എന്നീ ഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.
6.അലർജിയും ചർമത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാൻ ഇത് ഏറെ ഗുണപ്രദമാണ്
7.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടും.
8.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.
9.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.
10.അണുബാധകൾ വരാതെ തടയുവാൻ ഇത് വളരെയേറെ നല്ലതാണ്.
രാമച്ചം
ഒരു പുൽ വർഗ്ഗത്തിൽ പെട്ട ഔഷധസസ്യമാണ് രാമച്ചം.കൂട്ടായി വളരുന്ന ഈ പുൽച്ചെടികൾക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തിൽ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുർദൈർഘ്യം മികച്ചതാണ്.ചിലപ്പോൾ ദശകങ്ങളോളം നീളുകയും ചെയ്യും.രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം.അത് ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.കൂടാതെ കിടക്കകൾ,വിരികൾ തുടങ്ങിയവയുടേ നിർമ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നു.രാമച്ചത്തിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്.ശരീരത്തിനു മൊത്തത്തിൽ കുളിർമയും ഉന്മേഷവും പകരാൻ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്. വേരുണക്കി വേവിച്ചാണ് എണ്ണ ഉണ്ടാക്കുന്നത്. സ്വാഭാവിക സുഗന്ധവും ഈ എണ്ണയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ ആയുർവേദ ചികിത്സകർ രാമച്ചം കടുത്തവയറുവേദന, ഛർദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നൽകാറുണ്ട്. വേരിൽ മൂന്നര ശതമാനം എണ്ണ അട്ങ്ങിയിട്ടുണ്ട്. എണ്ണ എടുത്ത ശേഷമുള്ള വേരുപയോഗിച്ചു് വിശറി, കിടക്ക, തട്ടിക (കർട്ടൻ) എന്നിവ ഊണ്ടാക്കുന്നു. രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. രാമച്ചം കൊണ്ടു നിർമ്മിച്ച വിശറി ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്തശേഷം കുടിവെള്ളമായും ഉപയോഗിക്കുന്നു.ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂൺ വെള്ളത്തിൽ ചാലിച്ച് വേദനയുള്ളപ്പോൾ പുരട്ടുക. വാതരോഗം, നടുവേദന എന്നിവയ്ക്കെതിരെ രാമച്ച മെത്തയും പായും ഫലപ്രദമായി ഉപയോഗിക്കാം. വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാൻ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം.
ദശപുഷ്പങ്ങൾ
ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു വിശ്വാസം. ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾക്കു തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. ദശ പുഷ്പങ്ങൾ തഴെപ്പറയുന്നവയാണ്
വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി),കറുക,മുയൽ ചെവിയൻ, (ഒരിചെവിയൻ),തിരുതാളി,ചെറുള, നിലപ്പന(നെൽപാത),കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ),പൂവാംകുറുന്തൽ (പൂവാംകുറുന്നില),
മുക്കുറ്റി,ഉഴിഞ്ഞ.തേൻ
പുഷ്പങ്ങളിൽ നിന്നോ പുഷ്പേതര ഗ്രന്ഥികളിൽ നിന്നോ തേനീച്ചകൾ പൂന്തേൻ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ് തേൻ (Honey).മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച് തേൻ, ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ച് വയറിനുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടുവരുന്നു.വയറിൽ വച്ച് തേൻ ലെവ്ലോസ്, ഫ്രക്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇതു കൈമാറുന്നു. 150 മുതൽ 250 തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നുകൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ് വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്ത്വവും ഔഷധമൂല്യവും മനസ്സിലാക്കപെട്ടിരുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും തേനിന്റെ ഗുണവിശേഷങ്ങൾ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതനകാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു. കാഞ്ഞിരത്തിൽ നിന്ൻ സംഭരിക്കുന്നതാണ് ഔഷധ ഉപയോഗത്തിന് ശ്രേഷ്ഠമായ തേനെന്ന് പറയപ്പെടുന്നു. സുശ്രുത സംഹിതയിൽ എട്ടു തരം തേനിനെ പ്പറ്റി പറയുന്നു.
1.പൌത്തികം:-പൂത്തികളെന്ന പേരുള്ളതും മഞ്ഞ നിറവുമുള്ള ഈച്ചകൾ സംഭരിക്കുന്ന തേൻ.
2. ഭ്രാമരം:-വണ്ടുകളെപ്പോലെ വലിപ്പമുള്ള ഈച്ചകൾ സംഭരിക്കുന്നത്. വഴുവഴുപ്പുള്ളതും, വളരെ മധുരമുള്ളതുമാണ്.
3. ക്ഷൌദ്രം:-മഞ്ഞ നിറത്തിലുള്ള ചെറിയ ഈച്ചകൾ സംഭരിക്കുന്നത്.
4. മാഷികം (വൻതേൻ):-തവിട്ടു നിറമുള്ള വലിയ ഈച്ചകൾ സംഭരിക്കുന്നത്.
5. ക്ഷാത്രം:-കുടയുടെ ആകൃതിയിൽ വട്ടത്തിൽ പറക്കുന്ന ഈച്ചകൾ സംഭരിക്കുന്നത്. രക്തപിത്തവും, കൃമിയും, പ്രമേഹവും ചികിത്സിക്കുവാൻ ഉപയോഗിക്കുന്നു.
6.അർഘ്യം:-പുറ്റുമണ്ണിൽ കൂടുണ്ടാക്കി, തേൻ ശേഖരിക്കുന്നതും കൂർത്ത മുഖവും, വണ്ടിന്റെ സ്വഭാവത്തോടു കൂടിയ ഈച്ചകൾ (അർഘം) സംഭരിക്കുന്ന തേൻ. ഇതിന് വെള്ള നിറമായിരിക്കും.
7. ഔദ്ദാലകം:-തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ(ഉദ്ദാലം) പുറ്റുകളിൽ ശേഖരിക്കുന്ന തേൻ. ഇതിന് ചവർപ്പും പുളിയും ചെറിയ എരിവും ഉണ്ട്. കുഷ്ഠരോഗ, വിഷ ചികിത്സയിൽ ഉപയോഗിക്കുന്നു.
8. ദാളം:-തവിട്ടു നിറത്തിലുള്ള ചെറിയ ഈച്ചകൾ വൃക്ഷങ്ങളുടെ പൊത്തുകളിൽ ശേഖരിക്കുന്ന തേൻ. ച്ഛർദ്ദി, പ്രമേഹ ചികിത്സ തുടങ്ങിയ അസുഖങ്ങളിൽ ഉപയോഗിക്കു
.ചിറ്റമൃത്
സാധാരണ കാലാവസ്ഥകളിൽ വളരുന്ന ഒരു വള്ളിച്ചെടിയാണിത്. ഇത് ഔഷധമായി ഉപയോഗിക്കുന്നു.രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് രോഗങ്ങളെ ഇല്ലാതാക്കുകയും, മരണത്തെ അകറ്റുകയും ചെയ്യും എന്ന് ആയുർവേദമതത്തിൽ പറയപ്പെടുന്നു. അമൃതിന്റെ ഇലകളിൽ മാംസ്യവുംനല്ലയളവിൽ കാത്സ്യം,ഫോസ്ഫറസ് എന്നിവയും കാണുന്നതിനാൽകാലിത്തീറ്റയായിഉപയോഗിക്കുന്നുണ്ട്. വള്ളികളിൽ നിന്ന് പച്ച നിറത്തിൽ സ്വാംശീകാരവേരുകൾ തൂങ്ങിക്കിടക്കുന്നു.ചിറ്റമൃതിന്റെ വള്ളിയാണ് സാധാരണ ഔഷധമായി ഉപയോഗിക്കുന്നത്; ചില സ്ഥലങ്ങളിൽ വേരും ഉപയോഗപ്പെടുത്തുന്നു. അനവധി രോഗങ്ങളെ ശമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്. അതുകൊണ്ടാവാം, ഒരു പക്ഷേ, ഇതിന് അമൃത് എന്ന പേരുണ്ടായത്.ആയുർവേദ ഗ്രന്ഥങ്ങളിൽ ചിറ്റമൃതിന്റെ എല്ലാ ഭാഗങ്ങളും കറയും ഔഷധമായി ഉപയോഗിക്കുന്നു.മൂത്രാശയ രോഗങ്ങളിലും ആമാശയ രോഗങ്ങളിലും കരൾ സംബന്ധിയായ രോഗങ്ങളിലും ത്വക് രോഗങ്ങളിലും മറ്റ് ഔഷധങ്ങളുടെ കൂടെ പാമ്പ്, തേൾ വിഷ ചികിത്സയിലും ഉപയോഗിക്കുന്നു. ആയുർവേദ വിധിപ്രകാരമുള്ള മിക്ക ഔഷധങ്ങളിലും അമൃത് ഒരു മുഖ്യഘടകമാണ്. രസായനഗുണമുള്ള ഈ പദാർഥത്തിന് മലത്തെ ശോഷിപ്പിക്കാൻ കഴിവുണ്ട്. കഷായാനുസരവും ലഘുവും ആയതിനാൽ ബലത്തേയും ജഠരാഗ്നിയേയും ഇത് വർധിപ്പിക്കുന്നു.കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.…
മൈലാഞ്ചി (ഹെന്ന)
കേരളത്തിലുടനീളം വളരുന്ന ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു.ശാസ്ത്രനാമം :(Lawsonia intermis L.)ത്വക്ക് ,നഖം ,മുടി,ഇവയുടെ സൗന്ദര്യം കൂട്ടാൻ ഉപയോഗിക്കുന്ന ഈ സസ്യം സമൂലം കഷായം വെച്ചു കുടിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ ഉപകരിക്കും.മൈലാഞ്ചി ഇലകഷായം വെച്ചു കുടിക്കുന്നത് തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ് മൈലാഞ്ചിപൂവ് അരച്ച് ശുദ്ധജലത്തിൽ കലക്കി കുടിക്കുന്നത് ബുദ്ധിവളർച്ചക്ക് നല്ലതാണ് .പുഴുക്കടിക്ക് (വളംകടിക്ക്) ഉപ്പുകൂട്ടി അരച്ച്ച്ചു പുരട്ടുക. കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറുന്ന ലളിതമായ പ്രശ്നനമാണ് ഇത്. താരനും മൈലാഞ്ചി നല്ലതാണ്.
പൂവരശ്ശ്
കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു ചെറു വൃക്ഷമാണ് പൂവരശ്ശ് (ശാസ്ത്രീയനാമം: Thespesia Populnea) ചെമ്പരത്തിയുടെ വർഗ്ഗത്തിലുള്ള ഒരു ചെറുമരമാണിത്. ചീലാന്തി, പിൽവരശു് എന്നീ പേരുകളിലും അറിയപ്പെടുന്നു.ഈ മരത്തിന്റെ തടി ചിതലുകളുടെ ആക്രമണത്തെ ഒരു പരിധിവരെ തടുക്കുന്നു .ഇതിന്റെ വെള്ളനിറത്തിലുള്ള തടിയുടെ പുറം ഭാഗം പോലും മരത്തെ നശിപ്പിക്കുന്ന ചെറുജീവികളുടെ പ്രവർത്തനം ചെറുക്കൻ കഴിവുള്ളതാണ്. പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റയാണ്. തൊലിയിൽ നിന്നും നല്ല കട്ടിയുള്ള നാര് കിട്ടും. വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയാണ് പൂവരശ്ശിന്റേത്, അതിനാൽ ബോട്ടുണ്ടാക്കാൻ ഉപയോഗിക്കാറൂണ്ട്. മണ്ണൊലിപ്പു തടയാൻ നല്ലൊരു സസ്യമാണിത്.ഇതിന്റെ തൊലി, ഇല, പൂവ്, വിത്തു് എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. മഞ്ഞ നിറത്തിലുള്ള നാലോ അഞ്ചോ ഇലകൾ 1 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ചു് പതിവായി കുടിച്ചാൽ കീമോ തെറാപ്പി കഴിഞ്ഞവരിൽ രക്തത്തിന്റെ കൗണ്ടും പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ടും കൂടും.മാസമുറ കൃത്യമല്ലാത്തവർ ഇതിന്റെ മഞ്ഞ നിറത്തിലുളള ഇല തിളപ്പിച്ച വെളളം കുടിക്കുന്നത്ഗുണം ചെയ്യുമെന്നും പറയപ്പെടുന്നു
കരിങ്ങാലി
ഒരു ഔഷധസസ്യമാണ് കരിങ്ങാലി. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. ഇതിന്റെ ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu). 15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ കേരളത്തിൽ വ്യാപകമായി കണ്ടുവരുന്നു. ധന്തധാവനത്തിനായി കരിങ്ങാലി ഉപയോഗിക്കുന്നതിനാൽ സംസ്കൃതത്തിൽ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു.കാതൽ, തണ്ട്, പൂവ് എന്നിവ ഔഷധ നിർമ്മാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ജാതിക്ക
ജാതിമരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജാതിക്കയും ജാതിപത്രിയും.ജാതിക്കയും ജാതിപത്രിയും ജാതിക്കയുടെ പുറന്തോടുമാണ് ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ആദായകരമായ ഭാഗങ്ങൾ. ജാതിക്കയിൽ നിന്നും ജാതിയെണ്ണ /തൈലം, ജാതിവെണ്ണ, ജാതി സത്ത്, ജാതിപ്പൊടി, ഒളിയോറെസിൻ എന്നീ ഉത്പന്നങ്ങളും, ജാതിപത്രി വാറ്റി തൈലവും കറിക്കൂട്ടുകൾക്ക് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനവും ആയി ഉപയോഗിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ബേക്കറിയിലെ ആഹാരസാധനങ്ങളുടെ നിർമ്മാണത്തിൽ മണവും രുചിയും കൂട്ടുന്നതിനും ഉപയോഗിക്കപ്പെടുന്നു. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വർദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേർത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാൽ പല്ലുവേദന, ഊനിൽകൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു അരച്ചിടുന്നത് ശമനമുണ്ടാക്കും. ഒലിവെണ്ണയിൽ ജാതിക്കാഎണ്ണ ചേർത്ത് അഭ്യ്രംഗം ചെയ്താൽ ആമവാതത്തിന് ശമനമുണ്ടാകും. ജാതിക്കുരുവും ജാതിപത്രിയും ഇട്ടുവെന്ത വെള്ളം വയറിളക്കരോഗം വരുത്തുന്ന ജലശോഷണം തടയാനും നിയന്ത്രിക്കാനും നല്ലതാണ്. ജാതിക്ക അരച്ച് പാലിൽ കലക്കി സേവിച്ചാൽ ഉറക്കമില്ലായ്മ മാറും. തൈരിൽ ജാതിക്കയും നെല്ലിക്കയും ചേർത്ത് കഴിച്ചാൽ പുണ്ണ് ഭേദമാകും.വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങൾക്കും ജാതിക്ക ഉത്തമമാണ്. വിഷുചിക (കോളറ) ചികിത്സയ്‌ക്കും ജാതിക്ക ചേർന്ന മരുന്നുകൾ ഫലപ്രദമാണ്.സന്ധിവേദനയ്‌ക്കു ജാതിക്ക അരച്ചു പുരട്ടാറുണ്ട്. ആമാശയ കുടൽ രോഗങ്ങൾക്കുളള ഭുക്താഞ്‌ജരി ഗുളിക, പാഠാദി ഗുളിക, ജാതിലവംഗാദി ചൂർണം എന്നിവയിലെല്ലാം ജാതിക്ക ചേർന്നിട്ടുണ്ട്.
പാവൽ (കൈപ്പ)
ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും ഏകദേശം അഞ്ചു മീറ്റർ വരെ നീളമുള്ള ഒരുവള്ളിച്ചെടിയാണ് പാവൽ അല്ലെങ്കിൽ കൈപ്പ. (ശാസ്ത്രീയനാമം: Momordica charantia).ഭക്ഷ്യയോഗ്യമായ ഫലത്തിനായി കൃഷി ചെയ്യപ്പെടുന്ന ഇതിന്റെ ഫലമായ പാവയ്ക്ക കയ്പ്പ് രസമുള്ളതുമാണ്, ആയതിനാൽ ഇത് കയ്പക്ക എന്ന പേരിലും അറിയപ്പെടുന്നു. . ചെടിയുടെ തണ്ടിന്റെ ഇരുവശത്തുമായി കൈപ്പത്തിയുടെ രൂപത്തിലുള്ള ഇലകളുണ്ടാകുന്നു. പൂക്കൾക്ക് മഞ്ഞനിറവും, കായ്കളുടെ ഉപരിതലം മുള്ളുകൾ പോലെയുള്ളതുമാണ്.ഈ ഭാഗമാണ് ഭക്ഷിക്കുവാൻ ഉപയോഗിക്കുന്നത്.കാരവേല്ലം എന്നറിയപ്പെടുന്ന ഇനം കയ്പ്പയ്ക്കയ്ക്ക് വെള്ളരിക്കയുടെ ആകൃതിയും,കുറഞ്ഞ കയ്പുമാണുള്ളത്.പാവലിന്റെ കായും ഇലയും വേരും ഉപയോഗിക്കുന്നു. കായുടെ കഴമ്പും, ഇല പിഴിഞ്ഞ നീരും ആമാശയത്തിലെ കൃമി ശല്യത്തിന് നല്ലതാണ്.കായുടെ നീര് വായ്പ്പുണ്ണിന് ഔഷധമാണ്.ഇല മുലപ്പാൽ വർദ്ധനയ്ക്കം ഇലയുടെ നീര് രാക്കണ്ണ് കുറയ്ക്കുാനും സഹായിക്കുന്നു.ചൊറി,മൂലക്കുരു,കുഷ്ഠവൃണങ്ങൾ എന്നിവയ്ക്കെല്ലാം ഔഷധമായി ഉപയോഗിക്കുന്നു
പാള
കവുങ്ങിന്റെ ഇലയെ തടിയോടു ചേർത്തു നിറുത്തുന്ന ഭാഗമാണ് പാള. ഇലയെ അതിന്റെ തണ്ടോടു കൂടി പട്ട എന്നും വിളിക്കുന്നു.പട്ടയും പാളയും നിത്യജീവിതത്തിൽ ആവശ്യമായ അനേകം വസ്തുക്കൾ ഉണ്ടാക്കുന്നതിന് കേരളീയർ ഉപയോഗിക്കുന്നു. കേരളത്തിലെ പ്രാചീന സംസ്കാരത്തിൻറെ ഭാഗമായ മധ്യതിരുവിതാംകൂറിലെ തന്നത് കലാരൂപമാണ് പടയണി അഥവ പടേനി പടയണിയുടെ മുഖ്യ ആകർഷണം പാളക്കോലങ്ങൾ ആണ്.പടയണിക്ക് ആവശ്യമായ കോലങ്ങൾ ഉണ്ടാക്കുന്നത് കവുങ്ങിൻ പാളയിൽ നിന്നാണ്.പരിസ്ഥിതിക്ക് ഇണങ്ങുന്ന പാത്രങ്ങൾ, തൊപ്പികൾ എന്നിവ നിർമ്മിക്കുവാൻ ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ പാള ഉപയോഗിച്ചു വരുന്നു. കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ പാള കെട്ടി പാത്രത്തിന്റെ രൂപമാക്കി ഉപയോഗിച്ചിരുന്നു. ഇപ്പോഴും ഗ്രാമപ്രദേശങ്ങളിൽ പാളയും കയറും ഉപയോഗത്തിലുണ്ട്.ഉചിതമായ ആകൃതിയിൽ മുറിച്ചുണ്ടാക്കുന്ന പാളവിശറി ഉഷ്ണമകറ്റാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നിലത്തു ചാണകം മെഴുകുമ്പോൾ പാളമുറിച്ചു കഷണങ്ങളാക്കി വടിക്കുകായാണ് ചെയ്യുക.പാളത്തൊപ്പി തല മാത്രം നനയാതെ സംരക്ഷിക്കും (തൊപ്പിക്കുട പരന്നതും ദേഹം നനയാതെ സംരക്ഷിക്കുന്നതുമാണ്) ഹിന്ദുക്കളുടെ മരണാനന്തരക്രിയയായ അസ്ഥിസഞ്ചയനത്തിന് (ചിതയിൽനിന്ന് അസ്ഥി പെറുക്കിയെടുക്കുന്ന കർമ്മം) പാളയാണ് ഉപയോഗിക്കുന്നത്. പ്രത്യേകരീതിയിൽ പാളകൾ കെട്ടിവച്ചാണ് ഈ പാത്രം ഉണ്ടാക്കുന്നത്. പട്ടയുടെ പ്രധാന ഉപയോഗം ചൂൽ ഉണ്ടാക്കുന്നതിനായിരുന്നു. നവജാത ശിശുവിനെ കുളിപ്പിക്കാൻ പാള ഉപയോഗിക്കുന്നു. പാള പാത്രങ്ങൾ ഉത്പാതിപ്പിക്കാൻ ഉപയേഒഗിച്ചുവരുന്നു.ഇന്നു വിവിധ തരത്തിലും രൂപത്തിലുമുള്ള പാത്രങ്ങൾ ഉത്പതിപ്പിച്ചു വരുന്നു. ഇന്ത്യൻ റയിൽ വെയിൽ ഇത്തരം പാത്രങ്ങൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു. പരിസ്തിക്കു കോട്ടമുണ്ടാക്കാത്ത ഇത്തരം പാത്രങ്ങൾ വിവാഹ വിരുന്നുകൾക്കും മറ്റും ഉപയോഗിക്കുന്നുണ്ട്.
ചെമ്പകം
കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന മണമുള്ള പൂക്കളോടു കൂടിയ ഒരു വൃക്ഷമാണ് ചമ്പകം. ശാസ്തീയനാമം മഗ്‌നോളിയ ചമ്പക (Magnolia champaca)എന്നാണ്. ചെമ്പകം, കോട്ടച്ചെമ്പകം എന്നിങ്ങനെയും പേരുകൾ ഇതിനുണ്ട്.ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ വച്ചു പിടിപ്പിക്കുന്ന സമ്പ്രദായവും ഉണ്ട്. 50മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണിത് .ശക്തമായ വിഷഹാര ഔഷധമായ ഇത് ഹിന്ദുക്കളും, ബുദ്ധമതക്കാരും പുണ്യവൃക്ഷമായി കരുതുന്നു. കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറത്തും ധാരാളം കണ്ടുവരുന്നു. ബൗദ്ധര് മലേറിയക്ക് പ്രതിവിധിയായി ചമ്പകത്തിന്റെ തൊലിയും പൂവും ഉപയോഗിച്ചിരുന്നു.നാട്ടുകുടുക്ക,വിറവാലൻഎന്നീ ശലഭങ്ങളുടെ ലാർവ്വാ-ഭക്ഷണസസ്യം കൂടിയാണ് ചമ്പകം.പട്ട, പൂവ്, മൊട്ട്, വേരിന്മേൽ തൊലി എന്നിവ യാണ് ഔഷധയോഗ്യ ഭാഗങ്ങൾ.
ആഞ്ഞിലി (അയിണി)
കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി, അയിണി അഥവാ അയിനിപ്പിലാവ് . (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു വൃക്ഷമാണിത്. ഇതിന്റെ ഫലം ആഞ്ഞിലിച്ചക്ക, ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു.പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ട്. ചക്കയാവും മുൻപെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്.ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാൽ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ മരപ്പണിക്കുംപ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തിൽ കിടന്നാൽ കേടുവരില്ല. ചിതൽ എളുപ്പം തിന്നുകയുമില്ല.
പുല്ലാഞ്ഞി
10 മീറ്റർ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda)ദക്ഷിണേന്ത്യയിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന ദുർബലകാണ്ഡമുള്ള വള്ളിച്ചെടി കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്നു.ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും.അതുകൊണ്ട് കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത് ഇതിന്റെ കാണ്ഡം മുറിച്ച് വെള്ളം കുടിക്കാറുണ്ട്. വേനൽക്കാലത്ത് ഉണങ്ങിയ പുഷ്പങ്ങൾ കാറ്റിൽ പറന്നാണ് വിത്തുവിതരണം നടക്കുന്നത്.ഇലയ്ക്ക് വിരേചനഗുണമുണ്ട്. ഇതിലുള്ള കാലികോപ്റ്റിൻ കൃമിനാശിനിയാണ്.ഇല അരച്ച് വെണ്ണയിൽ ചേർത്തു കഴിക്കുന്നത് മലമ്പനിക്കു നല്ലതാണെന്നു പറയുന്നു.