സെന്റ്. ജോർജ്ജ്സ് യു പി സ്ക്കൂൾ , പഴങ്ങാട്./എന്റെ ഗ്രാമം
ദൃശ്യരൂപം
കുമ്പളങ്ങി അധികം ആരും ഒന്നും അറിയുന്ന ഗ്രാമം ആയിരുന്നില്ല, ഇന്ന് ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ കുമ്പളങ്ങി ഗ്രാമം അറിയപ്പെടുന്നു മാതൃക ടൂറിസം ഗ്രാമം ആയി യു.എൻ.ഡി.പി അംഗീകരിച്ച ഇന്ത്യയിലെ 15 മാതൃക ഗ്രാമങ്ങളിൽ കുമ്പളങ്ങി തലയുയർത്തിനിൽക്കുന്നു. നാലു ഭാഗവും കായലിന് ചുറ്റപ്പെട്ട കുമ്പളങ്ങി ഗ്രാമം നിറയെ തോടുകളും കുളങ്ങളും സ്നേഹമുള്ള പച്ചമനുഷ്യർ തലമുറയായി ലഭിച്ച പാചക കൂട്ടുകളും കലാരൂപങ്ങളും ഗ്രാമത്തിൻറെ വിലപ്പെട്ട സ്വത്താണ്.