കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിലും കുഞ്ഞുങ്ങൾക്ക് പ്രതീക്ഷയുടെ തിരി വെട്ടമായി 2021 നവംബർ - 1ന് കുട്ടികളെ രണ്ട് ബാച്ചുകളാക്കി സ്കൂൾ പുനരാരംഭിച്ചു. ഒന്നര വർഷത്തെ ഗൃഹപഠന ത്തിൽ നിന്നും വിദ്യാലയാന്തരീക്ഷത്തിലെത്തിയ എത്തിയ കുട്ടികൾക്ക് അറിവിൻ്റെ ദീപം തെളിയിച്ചു കൊണ്ട് വിദ്യാലയ മുത്തശ്ശി സ്വീകരിച്ചു. ആനയും വാദ്യമേളങ്ങളുമായി കുട്ടികൾ അറിവിൻ്റെ മുറ്റത്ത് ആഹ്ലാദത്തിലാടി