ജി.യു. പി. എസ്. കടമ്പഴിപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം സാഹിത്യ വേദിയുടെ പ്രവർത്തനം വിദ്യാരംഗം ജില്ലാ കോർഡിനേറ്റർ ശ്രീ കെ എൻ കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ വർഷവും വളരെ സമുചിതമായി തന്നെ നടന്നുവരുന്നു.

ലക്ഷ്യം

*വിദ്യാർഥികളുടെ സർഗാത്മക ശേഷിയുടെ വികാസം.

*എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുക.

*സ്വതന്ത്രമായി മലയാള ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് വർദ്ധിപ്പിക്കുക.

*കുട്ടികളുടെ സ്വന്തം മാഗസീനുകൾ തയ്യാറാക്കൽ

*പ്രാദേശിക ചരിത്രരചന

പ്രവർത്തനങ്ങൾ

*എല്ലാ മാസവും 1,3 വെള്ളിയാഴ്ചകളിൽ യഥാക്രമം ബാലസഭ (എൽപി), സാഹിത്യ സമാജം (യുപി) സംഘടിപ്പിക്കുന്നു.

*ദിനാചരണങ്ങളോട് അനുബന്ധിച്ച് കുട്ടികൾക്ക് ചിത്രരചന, മുദ്രാഗീതം രചന,കവിതാരചന,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു.

*ഓരോ മാസവും വിശിഷ്ടാതിഥികളുടെ കഥ,കവിത,ശില്പശാലകൾ നടന്നുവരുന്നു.

*വിവിധ കലാകാരന്മാരുടെ(ഉദാ:- ഓടക്കുഴൽ, കഥകളി, കഥകളി സംഗീതം, ഓട്ടൻ തുള്ളൽ.....) അഭിമുഖങ്ങളും സോദാഹരണ ക്ലാസുകളും നടത്തുന്നു.

* പാഠഭാഗങ്ങളുടെ നാടകീകരണം, പാവനാടകം, കഥാപ്രസംഗം, കാവ്യശില്പം തുടങ്ങിയ വ്യവഹാരരൂപങ്ങളുടെ അവതരണം.

* കഥക്കൂട്ടം, കവിതക്കൂട്ടം നാടകക്കൂട്ടം, നാടൻ പാട്ട്, നിറക്കൂട്ടം എന്നിങ്ങനെ വിദ്യാരംഗം കൂട്ടുകാരെ വിവിധ ഗ്രൂപ്പുകളാക്കി പ്രവർത്തനങ്ങൾ നടത്തുന്നു.

* കുട്ടികളുടെ രചനകൾ കയ്യെഴുത്ത് മാഗസിനുകൾ, കുട്ടികളുടെ പത്രം, ഡിജിറ്റൽ മാഗസിനുകൾ എന്നീ രൂപങ്ങളിൽ തയ്യാറാക്കുന്നു.

* ചിത്രപ്രദർശനം, ഒരു കുട്ടിക്ക് ഒരു മാഗസിൻ, വായനാ വസന്തം, അമ്മ വായന, അമ്മയും കുഞ്ഞും ക്വിസ്, വായനാ മരം, ഉത്തര ശ്രീ, വായനാമൂല, പ്രാദേശിക രചന എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

* വിദ്യാലയതലത്തിൽ നിന്നും ഉയർന്ന തലങ്ങൾ ആയ സബ് ജില്ല, ജില്ല വരെ കുട്ടികളെ സർഗ്ഗാത്മകമായി ഇടപെടാൻ അവസരം നൽകുന്നു.

* 2007 മുതൽ കഥ, കവിത അച്ചടിച്ചു പ്രസിദ്ധീകരിച്ച കുട്ടികളുടെ പ്രത്യേക കൂട്ടായ്മ ഈയിടെ സ്കൂൾതലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചപ്പോൾ പൂർവ്വ  വിദ്യാർഥികൾക്കും അവസരം ലഭിച്ചു.

* സബ്ജില്ലയിലെ അധ്യാപകരുടെ വായന കൂട്ടായ്മ ഒരുക്കുന്നതിനുള്ള അവസരം മുമ്പ് വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. അത് തുടരുന്നതിന്  തീരുമാനമെടുത്തിട്ടുണ്ട്.