കുട്ടികളുടെ ആത്മീയപുരോഗതിയ്ക്കും നിശബ്ദതയും ഏകാഗ്രതയും ലക്ഷ്യമാക്കിയും വിദ്യാലയത്തിൽ ഒരു പ്രാർഥനാമുറി സജ്ജീകരിച്ചിട്ടുണ്ട്.
കമ്പ്യൂട്ടർ പരിജ്ഞാനം ഒഴിച്ചുകൂടാനാവാത്ത ഒന്നായിത്തീർന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ, ചെറുപ്പം മുതലേ കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിൽ ഓരോ കുട്ടിയും മികവുള്ളവരാകണമെന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ കമ്പ്യൂട്ടറുകളുടെ സംലഭ്യത കുട്ടികൾക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. അധ്യാപകർ തങ്ങളുടെ കുട്ടികൾക്ക് കമ്പ്യൂട്ടർ ജ്ഞാനം നല്കുന്നതിൽ അതീവശ്രദ്ധാലുക്കളാണ്.
കുട്ടികളുടെ സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുകയും അവരുടെ വൈജ്ഞാനിക വികസനത്തിനും സഹായിക്കുന്ന ഒരു സ്കൂൾ ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലെ കുട്ടികളുടെ വായനാപ്രവർത്തനങ്ങൾക്കു ആവശ്യമായ കുട്ടിക്കവിതക, ചെറുകവിതകൾ, ചിത്രകഥകൾ, ബാലമാസികകൾ, പഠനസംബന്ധിയായ പുസ്തകങ്ങൾ എന്നിവ ലൈബ്രറിയിൽ ലഭ്യമാണ് . കുട്ടികളിൽ വായനാശീലം സൃഷ്ടിക്കുകയും ഏകീകരിക്കുകയും ചെയ്യുവാൻ സ്കൂൾ ലൈബ്രറി ഉപകരിക്കുന്നു .
വിദ്യാർഥികൾക്ക് മാനസികോന്മേഷം പകരുന്ന മനോഹരമായ പാർക്ക് വിദ്യാലയത്തിലുണ്ട്. കളിച്ചുല്ലസിക്കാൻ, സൗഹൃദം പങ്കിടാൻ വിദ്യാർഥികൾക്ക് ഏറെ അവസരങ്ങൾ ഇതിലൂടെ ലഭിക്കുന്നു.
കായികപരിശീലനവും മറ്റും നടത്തുന്നതിനും മത്സരങ്ങൾക്കും ആരോഗ്യപ്രദമായ മറ്റു കളികൾക്കും ഫലപ്രദമായ ഗ്രൗണ്ട് വിദ്യാലയത്തിനുള്ളതിനാൽ ഇക്കാര്യങ്ങൾ കൃത്യമായി നടത്തുന്നതിന് സാധിക്കുന്നു.
ശുചിത്വമുള്ള ടോയ് ലറ്റ് സൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.
Prayer RoomComputer RoomLibraryParkEquipments in the ParkSchool GroundGroundWater FecilityToilet Fecility