സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ | |
---|---|
വിലാസം | |
തൃക്കണ്ണമംഗൽ കൊട്ടാരക്കര പി.ഒ. , കൊല്ലം - 691506 , കൊല്ലം ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 0474 2452325 |
ഇമെയിൽ | cvnmlpschooltkml@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39240 (സമേതം) |
യുഡൈസ് കോഡ് | 32130700314 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭാ.പി |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ ഫിന്നി |
അവസാനം തിരുത്തിയത് | |
31-01-2022 | 39240 |
ചരിത്രം
കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം ആണ് സി. വി. എൻ. എം. എൽ. പി. എസ്. തൃക്കണ്ണമംഗൽ. തൃക്കണ്ണമംഗൽ കല്ലൂർ കുന്നുവിള പുരയിടത്തിൽ ശ്രീ.കല്ലൂർ കോശിജോൺ അവറുകളുടെ ചുമതലയിൽ ചെറിയ ഒരു സംരംഭം ആയിട്ടാണ് 1902 ൽ ഈ പഠന കേന്ദ്രം ആരംഭിച്ചത് .1903 ൽ തന്നെ ഈ പഠനശാലക്ക് ഗവൺമെൻറ് അംഗീകാരം ലഭിക്കുകയും ചെയ്തു .അക്കാലത്ത് ആരാധനാലങ്ങളോടനുബന്ധിച്ച് പാഠശാലകൾ തിരുവിതാംകൂറിൽ ആരംഭിക്കുക എന്നത് ശ്രേഷ്ഠമായ മിഷനറി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നു .ഈ പഠനകേന്ദ്രം തുടർന്നു നടത്തി കൊണ്ടുപോകുവാൻ ശ്രീ കോശിജോൺന് കഴിയാതെ വന്നപ്പോൾ അദ്ദേഹം ഈ പ്രദേശത്ത് മിഷനറി പ്രവർത്തനം നടത്തി വന്നിരുന്ന നോയൽ സായിപ്പ് അവറുകളോട് ക്രൈസ്തവ വിലാസം എൽപി സ്കൂൾ എന്ന ഈ സ്ഥാപനത്തിൻറെ ചുമതല ഏറ്റെടുക്കാൻ അഭ്യർഥിച്ചു .ഈ അഭ്യർത്ഥന മാനിച്ച് 1918 ൽ നോയൽ സായിപ്പ് ക്രൈസ്തവ വിലാസം നോയൽ മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ എന്ന പേരിൽ സ്കൂൾ ഏറ്റെടുത്തു ബഹുമാനപ്പെട്ട കെ..എം യോഹന്നാൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.
ഈ സ്കൂളിന്റെ സ്ഥാനം പത്തനംതിട്ട ജില്ലയിലെ കുമ്പനാട് എന്ന സ്ഥലത്താണ്.18 സ്കൂളുകൾ ഉൾപ്പെട്ട കോർപറേറ്റ്മാനേജ്മെന്റിന്റെ കീഴിൽ ഡോ.എം പി ജോസഫ് മാനേജറായി സേവനം അനുഷ്ഠിച്ചു പോരുന്നു . സമരാധ്യങ്ങളായ സ്ഥാനങ്ങൾ ഏറ്റെടുത്തു പ്രാഗൽഭ്യം തെളിയിച്ച നൂറുകണക്കിന് മഹത് വ്യക്തികൾ ഉൾപ്പെടെ ആയിരക്കണക്കിന് പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയ മുത്തശ്ശിക്കുണ്ട്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തൃക്കണ്ണമംഗൽ പ്രദേശത്തിൻറെ തിലകക്കുറിയായി ഈ സ്ഥാപനം ഇന്നും തലയുയർത്തി നിൽക്കുന്നു . ശ്രീമതി ശോഭ.പി ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് .എൽ കെ ജി മുതൽ മുതൽ നാലാം തരം വരെ 75 കുട്ടികൾ ഇപ്പോൾ പഠനം നടത്തുന്ന. മലയാളം മീഡിയത്തോടൊപ്പം സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഭംഗിയായി നടക്കുന്നു .ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പഠന നിലവാരം ഉയർത്തുന്നതിന് സ്കൂൾ മാനേജ്മെൻറ് നൽകുന്ന സഹായവും പ്രോത്സാഹനവും സ്തുത്തർഹമാണ്.
സുദൃഢമായ അധ്യാപക വിദ്യാർത്ഥി ബന്ധം ,രക്ഷിതാക്കളും ആയുള്ള നിരന്തരം ബന്ധപ്പെടൽ വ്യക്തിപരമായി ഓരോ കുട്ടികളുടെയും ആവശ്യവും സഹായവും മനസ്സിലാക്കിയുള്ള പഠനരീതികൾ ,പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം ,കമ്പ്യൂട്ടർ പരിശീലനം, മോറൽ ക്ലാസ്സുകൾ, കലാകായിക പരിശീലനം .ആധുനിക സാങ്കേതിക പഠനസൗകര്യങ്ങൾ, ഇവയൊക്കെ കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നു .സ്കൂൾ പിടിഎ , എസ്സ്.എസ്സ്.ജി, ബി. ആർ. സി. തുടങ്ങിയവയുടെ സജീവപങ്കാളിത്തം സ്മരണീയമാണ്.
ഭൗതികസൗകര്യങ്ങൾ
നിലവിലെ ഭൗതീക സൗകര്യങ്ങൾ
• 4 Class room , 1 office room with lights and fans.
• Library
• Computer lab
• Pre- Primary child friendly class room
• Vitrified tiled floor.
• Innovative teaching aids.
• Eco- friendly and garbage free school campus
• Bio diversity park
• Drinking water facilities
• Clean and Hygienic kitchen and toilets
• Black board and white boards.
• Wide play ground
• Children's park
• Dustless class room
• Shuttle badminton court
|
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
P.O YOHANNAN(1902-32)
Y.MATHAI (1932-62)
M.YOHANNAN (1962-66)
O.THOMAS (1966-87)
M.GEORGE(1987-89)
JOHN MATHEW(1989-2001)
SALY.P.GEORGE 2001-2015)
SOBHA P (2015-18)
BINCY SAMUEL (2018-19)
SOBHA P (2019-
നേട്ടങ്ങൾ
CRC മികവുത്സവം 2016-17 മികച്ച വിദ്യാലം
LSS സ്കോളർഷിപ് നേടിയ വിദ്യാർത്ഥികൾ
കേരള സ്കൂൾ കലോത്സവത്തിൽ മികവുറ്റ കലാപ്രകടനം , വിവിദ വ്യക്തിഗത ഗ്രൂപ്പ് ഇനങ്ങൾക്ക് ആദ്യ 3 സ്ഥാനങ്ങൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.98984,76.77670|zoom=17}}