ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സയൻസ് ക്ലബ്ബ്
![](/images/thumb/7/79/43003_phy.jpg/259px-43003_phy.jpg)
സയൻസ് ക്ലബ്
2021-2022 ഈ വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 03/09/2021 വെള്ളിയാഴ്ച 3pm ന് ബോംബെ ഐഐടിയിലെ പ്രൊഫസറായ പ്രദീപ്കുമാർ പിഐ നിർവഹിച്ചു. തുടർന്ന് ഏകദേശം 2 മണിക്കൂറോളം അദ്ദേഹം വിദ്യാർഥികളുമായി സംവദിക്കുക ഉണ്ടായി. 8, 9, 10 എന്നീ ക്ലാസ്സുകളിൽ നിന്നായി 116 അംഗങ്ങളാണ് സയൻസ് ക്ലബ്ബിൽ പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട ദിനാചരണങ്ങൾ എല്ലാം കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായാണ് നടത്തേണ്ടി വന്നത്. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ രചനാ മത്സരങ്ങളും നടത്തുകയുണ്ടായി. സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി വളരെ ആക്ടീവ് ആയി പ്രവർത്തിക്കുന്ന ഒരു വാട്സ്ആപ്പ് കൂട്ടായ്മയും നിലവിലുണ്ട്.
![](/images/a/a8/43003_scienceclub.jpg.jpg)
![](/images/thumb/5/5e/43003_science1.jpg/348px-43003_science1.jpg)
![](/images/thumb/f/f7/43003_science.jpg/331px-43003_science.jpg)
ശാസ്ത്രപോഷിണി ലാബ്
പിരപ്പൻകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു ശാസ്ത്രപോഷിണി ലാബ് ഉണ്ട്. മൂന്ന് മുറികളിലായി ഫിസിക്സ്, കെമിസ്ട്രി ബയോളജി വിഷയങ്ങൾക്ക് ആയിട്ടാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ലാബ് പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലാബിനകത്ത് ക്രമീകരിച്ചിട്ടുണ്ട്.