വിദ്യാരംഗം കലാ സാഹിത്യ വേദി./പ്രവർത്തനങ്ങൾ
ദൃശ്യരൂപം
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ സർഗാത്‌മകതയെ പരിപോഷിപ്പിക്കാനായി വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സാഹിത്യവേദി.
വിദ്യാലയത്തിലെ കവിത, കഥ എന്നിവ എഴുതുന്നകുട്ടികളെ കണ്ടെത്തി അവർക്കു വേണ്ടുന്ന നിർദേശങ്ങൾ ശില്പശാലകളിലൂടെ നടത്തുന്നു. കൂടാതെ നാടൻപാട്ട്, അഭിനയം, ചിത്രരചന എന്നിവയുടെ ശില്പശാലകളും നടത്തുന്നു.
വായനയെ പ്രോത്സാഹിപ്പിക്കാൻ പുസ്തകസ്വാദനം തയ്യാറാക്കുവാനുള്ള മാർഗ്ഗനിർദേശങ്ങൾ നൽകുന്നു. ഇത്തരത്തിൽ സർവതോൻമുഖമായ കഴിവുകളെ വിദ്യാരംഗം നിരന്തരം പ്രവർത്തിച്ചു വരുന്നു.