നിദ്രയിലാണ്ടുപോം മിഴികൾ തുറക്കവേ വരികയായു പൊന്നിൻ കിരണങ്ങൾ വീഥിയിൽ പ്രഭാതമേ നിൻ വരവിനെ വരവേൽക്കാൻ വരികയായ് നിൻ സ്തുതിപാടാൻ കിളികളും പൊൻചിലങ്കകെട്ടി ഒഴുകും കൊച്ചരുവി സൂര്യകിരണത്താൽ വൈരം പൊഴിക്കവേ ഞാനും നിൽക്കയായ് നിന്നെനോക്കി ആ കൊച്ചുവയല് വരമ്പിൽ ഹിമകണങ്ങൾ ചൂടിയ പുല്നാമ്പുകളിൽ ഇളം പാദം ചവിട്ടി ഞാൻ നടക്കവേ തെന്നൽ വന്നു തലോട്‌മെൻ മെയ്യിനെ അരുവിയുടെ ഓളങ്ങൾ തലോട്‌മെൻ പാദങ്ങളെ ഒടുവിൽ നീ ഒരുനൂറ് മധുരമാം ഓര്മകള്നല്കി യാത്രയാകും നേരം ഇരുളിനെയകറ്റാൻ വിണ്ണിലെ വെള്ളിത്തോണിയും താരവും വരികയായ് എങ്കിലും ഞാനിതാ ഈ കൊച്ചു വരമ്പിൽ നിൽപ്പൂ ഏകയായി വീണ്ടും നീ വരുമെന്ന പ്രതീക്ഷയിൽ എൻ പ്രഭാതമേ നീ വരുമെന്ന പ്രതീക്ഷയിൽ .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത