സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST.MICHAELS AIHSS KANNUR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.

വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. ഇതര ക്ലബ്ബുകളിൽ നിന്ന് വ്യത്യസ്തമായി വിദ്യാലയത്തിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്.

ഹെഡ്മാസ്റ്റർ ചെയർമാനും അധ്യാപകരിൽ ഒരാൾ കോർഡിനേറ്ററുമാണ്. വിദ്യാർത്ഥികളിൽ ഒരാൾ കൺവീനർ ആയിരിക്കും.

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക, വിദ്യാർത്ഥികളിൽ ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയിൽ താല്പര്യം വളർത്തുക, സർഗ്ഗാത്മക ശേഷികൾ കണ്ടെത്തുക, പരിപോഷിപ്പിക്കുന്നതിനാവശ്യമായ അവസരങ്ങൾ ഒരുക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

വിദ്യാർത്ഥികളിലെ സർഗ്ഗശേഷികൾ കണ്ടെത്തി പരിപോഷിപ്പിക്കുക, മനുഷ്യത്വം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിലും വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു.

ഹെഡ്മാസ്റ്റർ പി പി മഹേഷ് കുമാർ ചെയർമാനും യു പി വിഭാഗം മലയാളം അധ്യാപകൻ എ സജിത്ത് കോർഡിനേറ്ററുമാണ്.

അഭിനന്ദ് ഒ (കൺവീനർ), ഋത്വിക് രവി (ജോ. കൺവീനർ).

വീണ വി നമ്പ്യാർ, നേഹ ബോസ്, മെർലിന ഗ്ലാഡിസ്, വൈശാഖ് വി, വൈഷ്ണവ് പി വി, മനോജ് കുമാർ സി കെ, പ്രിയേഷ് പി വി, ഷൈജു എ, സന്തോഷ് കെ വി എന്നീ അധ്യാപകരും ജോണി ജോസഫ് കെ (ലൈബ്രേറിയൻ) എന്നിവരും പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേതൃത്വം നൽകുന്നു.