ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/വിദ്യാരംഗം
പുസ്തകങ്ങൾ ഗുരുക്കന്മാരാണ്. വടിയും വഴക്കുമില്ലാതെ നമ്മെ പഠിപ്പിക്കുന്ന ഗുരുക്കന്മാർ. അവർക്ക് ഭക്ഷണം വേണ്ട, പണം വേണ്ട. നീ അടുത്തു ചെല്ലുമ്പോൾ അവർ ഉണർന്നിരിക്കും. നീ അന്വേഷിക്കുമ്പോൾ അവർ വെളിച്ചത്തു വരും. നീ വിഡ്ഡിത്തം പറഞ്ഞാൽ അവർ നിന്നെ ശകാരിക്കുകയില്ല. നിന്റെ അജ്ഞതയിൽ അവർ നിന്നെ പരിഹസിക്കുകയുമില്ല. - റിച്ചാർഡ് ബെറി.
മാതൃഭാഷ വളരട്ടെ
വിദ്യാർത്ഥികളിൽ ഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതിനും,സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിലേക്ക്,സ്കൂൾ വിദ്യാരംഗം വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയുണ്ടായി.നൂറ്റിയമ്പതോളം അംഗങ്ങളുള്ള ഈ കൂട്ടായ്മ വൻവിജയമാണ്.കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, മാതൃഭാഷയേയും സംസ്കാരത്തേയും സ്നേഹിയ്ക്കുക എന്നീ ലക്ഷ്യങ്ങളിലെത്തിച്ചേരാൻ വിദ്യാരംഗം കലാ സാഹിത്യ വേദി ലീന ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൻ സംഘടിപ്പിച്ചു.
വിദ്യാരംഗം വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .ഹൈ സ്കൂൾ സെക്ഷനിൽ മലയാളം അദ്ധ്യാപിക ശ്രീമതി ഇന്ദുകല ജി ആർ ആണ് ഇതിന്റെ കൺവീനർ
യു പി വിഭാഗം കൺവീനർ ശ്രീമതി ഉഷാകുമാരി ടീച്ചര് ആണ്.