ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/പ്രാദേശിക പത്രം

09:10, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32063-hm (സംവാദം | സംഭാവനകൾ) ('ഈ ഓട്ടത്തിന് കയ്യടി ശബരിമല കാനന പാതയും ഇടവഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ ഓട്ടത്തിന് കയ്യടി

ശബരിമല കാനന പാതയും ഇടവഴികളുമാണ് നിതിന്റെ സി തറ്റിക് ട്രാക്ക്. ആ ട്രാക്കിൽ നേടിയ പരിശീലനം ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ അണ്ടർ 16 ആൺകുട്ടികളുടെ 2000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു. കോരുത്തോ ട് കുഴിമാവ് ജിഎച്ച്എസിലെ 10-ാം ക്ലാസ് വിദ്യാർഥിയായ നി തിൻ ഇടുക്കി ജില്ലയിലെ തടിത്തോട് മൂഴിക്കൽ ട്രൈബൽ സെറ്റിൽമെന്റ് പ്രദേശത്തുനിന്നാണ് എത്തുന്നത്. അച്ഛൻ സു നിൽ കുമാർ ടാപ്പിങ് തൊഴിലാളിയാണ്. പരിശീലനത്തിന് സൗ കര്യങ്ങളില്ലാത്ത പ്രദേശത്തുനിന്നാണ് നിതിന്റെ വരവ്.

സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി താൽക്കാലികമായി നി യമിക്കപ്പെട്ട കെ.എം.സുധീഷാണ് കായികാധ്യാപകൻ.