ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ടൂറിസം ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നത് സുധീഷ് സാർ ആണ്.നമ്മുടെ സ്കൂളിലെ പഠന യാത്ര എല്ലാ വർഷവും കൂടുതൽ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധഅകർഷിക്കുന്ന പ്രവർത്തനമാണ്  ക്ലാസ്സുകളിലെ പഠന അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയിലേക്ക് കടന്നുചെന്ന ചുറ്റുപാടുകളെയും പാഠപുസ്തകങ്ങളും കുറിച്ചുള്ള ചില അറിവുകളെ കണ്ടെത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്നതാണ് ഒരോ യാത്രയും കുട്ടികളിലെ ചിന്താശേഷിയെ പ്രകടമായി സ്വാധീനിക്കാൻ എല്ലാ നമ്മുടെ പഠന യാത്രകൾക്കും സാധിച്ചിട്ടുണ്ട് നമ്മുടെ സ്കൂളിന്റെ പഠനയാത്രകൾ ഇന്ന് കൂടുതലും കേരളത്തിലെ പ്രകൃതി ഭംഗി ആസ്വദിക്കാൻ പഠിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത് വയനാട്ടിലെ എടയ്ക്കൽ പാലക്കാട് മലമ്പുഴ ഡാമൊക്കെ നമ്മുടെ കുട്ടികളുടെ ഇഷ്ട വിനോദ കേന്ദ്രങ്ങൾ ആണ് എൽപി യുപി എച്ച്എസ് എച്ച്എസ്എസ് എന്നീ വിഭാഗങ്ങൾക്ക് ഘടന അനുസരിച്ച് വ്യത്യസ്ത വിനോദയാത്രകൾ ആണ് സംഘടിപ്പിക്കാറുള്ള ശില്പി കുട്ടികൾക്ക് മൃഗശാലയും മ്യൂസിയവും മാജിക് പ്ലാനറ്റ് ഒക്കെ ഇടം പിടിക്കുമ്പോൾ എച്ച്എസ്എസ് വിഭാഗങ്ങളുടെ ഇഷ്ടകേന്ദ്രമാണ് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന മൂന്നാറും അമ്യൂസ്മെന്റ് പാർക്ക് കളും ഒക്കെയാണ് മൂന്നാറിലെ തണുപ്പ് പ്രകൃതിയും നീയും ഒക്കെ നന്നായി കുട്ടികൾക്ക് ഇഷ്ടപ്പെടാറുണ്ട് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് ഏറെ പത്രവാർത്ത പ്രാധാന്യം കൈവന്നത് നമുക്ക് ഏറെ അഭിമാനവും ആഹ്ലാദവുമായി പാലരുവി യും തെന്മല യും ആതിരപ്പള്ളി വെള്ളച്ചാട്ടവും ഒക്കെ മനസ്സിനെ നന്നായി തണുപ്പിക്കുന്ന നല്ല ഓർമ്മകളാണ് നമുക്ക് സമ്മാനിച്ചത് താല്പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഓരോ യാത്രയും സംഘടിപ്പിക്കാൻ ഉള്ളത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട സഹായം നൽകാൻ അധ്യാപകർ തന്നെ മുൻകൈ എടുക്കാറുണ്ട് ദിവസങ്ങൾ കുട്ടികൾക്ക് നഷ്ടമാകാതിരിക്കാൻ അവധി ദിവസങ്ങൾ ആണ് കൂടുതൽ പരിഗണിക്കാറുള്ളത്. കൂട്ടായ്മയും അറിവും മാനസികോല്ലാസം നൽകി എല്ലാ സമ്മർദ്ദങ്ങളും മറന്ന് ഉത്സവ അന്തരീക്ഷത്തിലാണ് നമ്മുടെ ഓരോ യാത്രകളും ഓർത്തുവയ്ക്കാൻ ആവുംവിധം നല്ല അനുഭവങ്ങളാണ് പഠനയാത്രകൾ സമ്മാനിക്കുന്നത്.

ചിത്രശാല