ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

റിപ്പബ്ലിക്ക് ദിനാഘോഷം

ജനുവരി 26 ബുധനാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലീന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ശ്രീ സുരേഷ് സാറും എം പി ടി എ പ്രസിഡന്റ് പ്രിയ എം നായർ സീനിയർ അസിസ്റ്റന്റ് ശശികല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു . സ്കൂളിലെ അധ്യാപകർ ഹയർ സെക്കന്ററി അധ്യാപകൻ ഓഫീസിൽ ജീവനക്കാർ എന്നിവർ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ പങ്കാളികൾ ആയി.

പത്താം ക്ലാസ്സ് പി ടി എ

ഫോക്കസ് ഏരിയ സംബന്ധിച്ചു രക്ഷകർത്താക്കളുടെ ആശങ്കകൾ അകറ്റുന്നതിന് വേണ്ടി ക്ലാസ് പി ടി എ നിശ്ചിത ഇടവേളകളിൽ സംഘടിപ്പിക്കുന്നു. കുട്ടികളുടെ ശാരീരിക മാനസിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അവക്കുള്ള പ്രതിവിധി കാണുകയും രക്ഷകർത്താക്കൾക്ക് വേണ്ട സഹായം നൽകുന്നതിനും ഉതകുന്നതാണ് പി ടി എ മീറ്റിംഗുകൾ.ഇത് വഴി സ്കൂളും രക്ഷകർത്താക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും സഹായകമാകുന്നു.

സ്വച്ഛ് ഭാരത് ലഘു ചിത്ര പ്രദർശനം

ശുചിത്വ മിഷന്റെ അഭിമുഘ്യത്തിൽ ഒരു ലഘു ചിത്രപ്രദർശനം കാണിക്കുകയുണ്ടായി. ഓരോ ക്ലാസ്സുകളായി സാമൂഹ്യ അകലം പാലിച്ചു കൊണ്ട് യൂട്യൂബിൽ നിന്നും ആണ് ചിത്രപ്രദർശനം നടത്തിയത്.

എൻ സി സി വൃക്ഷതൈ നടൽ

എൻ സി സി യുടെ അഭിമുഘ്യത്തിൽ സ്കൂളിൽ നിരന്തരം ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷതൈ നടലും നടക്കുന്നു. ഇതിനായി ഉർജ്ജസ്വലതയോടെ എൻ സി സി ടീച്ചറും അവരുടെ കേഡറ്റുകളും നിരന്തരം കർമ്മ നിരതരാകുന്നു .

ജി സ്യൂട്ട് പരിശീലനം

അധ്യാപകർക്ക് കൃത്യമായ ഇടവേളകളിൽ ഓൺ ലൈൻ ക്ലാസ് എടുക്കുന്ന അപ്ലിക്കേഷൻ ആയ ജി സ്യൂട്ട് പരിശീലനം മാസ്റ്റർ ട്രൈനിമാരായ ഷീബരാജ് ടീച്ചറും മോഹൻ സർ എന്നിവർ നൽകുകയുണ്ടായി. കൃത്യമായ ആസൂത്രണത്തിലൂടെ കൈറ്റ് നൽകിയ പരിശീലനത്തിലൂടെ പിരപ്പൻകോട് സ്കൂളിലെ അധ്യാപകർക്ക് തങ്ങളുടെ പരിശീലനം ഫലവത്താവുകയും അത് ക്ലാസ്സുകളിൽ കൃത്യമായ രീതിയിൽ പ്രാവർത്തികമാക്കാനും സാധിച്ചു.

മാസ്റ്റർ ട്രൈനിമാരായ ഷീബരാജ് ടീച്ചർ മോഹൻ സർ പരിശീലനം നൽകുന്നു

ഡിജിറ്റൽ ഡിവൈസ് വിതരണം

വിദ്യാഭാസം ഓൺലൈൻ മാധ്യമത്തിൽ ആയതോടെ പല വിദ്യാർത്ഥികൾക്കും അതിനായുള്ള മൊബൈൽ കമ്പ്യൂട്ടർ ടാബ് എന്നി ഉപകരണങ്ങളുടെ ദൗർലബ്യം ഉണ്ടായിരുന്നു . ക്ലാസ് ടീച്ചർമാരുടെ സഹായത്തോടെ കൃത്യമായി കണ്ടുപിടിച്ചു പിരപ്പൻകോട് സ്കൂളിലുള്ള ഡിജിറ്റൽ ഡിവൈസ് ഇല്ലാതിരുന്ന എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ, സന്നദ്ധ സംഘടനകൾ , പഞ്ചായത്ത് എന്നിവരുടെ സഹായഹസ്‌റ്റതോടെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ഡിവൈസ് സംവിധാനം ഏർപ്പെടുത്താൻ സാധിച്ചു .

ഡിജിറ്റൽ ഡിവൈസ് വിതരണം

ഗൃഹസന്ദർശനം

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ വീടുകളുടെ സന്ദർശനം ഒരു കൂട്ടം അധ്യാപകർ നടത്തുകയും അവിടത്തെ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ സഹായങ്ങൾ ചെയുകയും ചെയ്തു.

സുരേലി ഹിന്ദി

ഹിന്ദി ഭാഷ പഠനത്തിനുതകുന്ന രീതിയിൽ ഹിന്ദി ഭാഷയുടെ മഹത്വവും അതിന്റെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് പരിചയ പെടുത്തി കൊണ്ട് ഹിന്ദി ക്ലബ്ബിന്റെ അഭിമുഘ്യത്തിൽ സുരേലി ഹിന്ദി പരിപാടി വളരെ വിപുലമായി സംഘടിപ്പിക്കുകയുണ്ടായി. ഇതുമായി അനുബന്ധിച്ചു ചിത്രപ്രദർശനവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ഈ പരിപാടി വൻ വിജയമായിരുന്നു.

സുരേലി ഹിന്ദി

ഹലോ ഇംഗ്ലീഷ്[തിരുത്തുക | മൂലരൂപം തിരുത്തുക]

വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച നൂതന പരിപാടിയായ ഹലോ ഇംഗ്ലീഷിന്റെ സ്‌കൂൾതല ഉദ്ഘാടനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയ വൈദഗ്ദ്ധ്യം വർധിപ്പിക്കുന്നതിനായി സ്‌കൂളിൽ ഔപചാരികമായ ചടങ്ങ് സംഘടിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥി അനുഗ്രഹ ഡി.എസ് ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. കാർത്തിക് അവതാരകനായി. ബി സ്റ്റാൻഡേർഡ് 7 ഉദ്ഘാടന ചടങ്ങ് ഔപചാരികമായി ഞങ്ങളുടെ ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കൂടിയായ തൈക്കാട് ശ്രീ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഞങ്ങളുടെ ബഹുമാനപ്പെട്ട എച്ച്എം ശ്രീമതി ലീന ടീച്ചർ ആണ് അധ്യക്ഷ പ്രസംഗം നടത്തിയത്. ഹലോ ഇംഗ്ലീഷിന്റെ സ്വാഗത നൃത്തം അഞ്ചാം ക്ലാസിലെ ഒരു ടീമാണ് അവതരിപ്പിച്ചത്. വെൽക്കം ഡാൻസിനെ തുടർന്ന് ഏഴാം ക്ലാസ് വരെയുള്ള നിരവധി വിദ്യാർത്ഥികൾ ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഏഴാം ക്ലാസുകാരൻ ആദിത്യയുടെ നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിച്ചു.

ഹലോ ഇംഗ്ലീഷ് ഉദ്ഘാടന ചടങ്ങ്