എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021 - 2022

2020 - 2021

2019 - 2020

2018 - 2019

2017 - 2018

june

*പ്രവേശനോത്സവം :-

വർണ്ണശബളമായ ചടങ്ങോടെത്തന്നെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർസുഹറാബി ടീച്ചർ ഉൽകടനം ചെയ്തു. ചടങ്ങിൽ ലുക്മാനുൽ ഹകീം ,രാമേട്ടൻ , ബാബു , സുരേഷ്‌രാജ് ,അലി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു . മന്ത്രിയുടെ സന്ദേശം അവതരിപ്പിച്ചു. പ്രവേശനഗാനം ഉണ്ടായിരുന്നു. ഒന്നാം ക്ലാസ്സിലേക് 43 കുട്ടികളും പ്രീ പ്രൈമറിയിലേക്ക് 40 കുട്ടികളുംഅഡ്മിഷൻ എടുത്തു. ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. അലിമാസ്റ്റർ ലഡ്ഡുവിതരണം നടത്തി.

*പരിസ്ഥിതിദിനം :-

പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവാസ് മാട്ടര ഹിൽ ഹീറോ ക്ലബിന്വേണ്ടി ചെടികൾ സ്കൂളിലെത്തിച്ചു. സുഹറാബി ടീച്ചർ ,ഇക്ബാൽ ദുറാനി , സിദിഖ് പറക്കാടൻഎന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലക്ഷമീത്തരുപൂവരശ് , കണിക്കൊന്ന , മാവ് , പ്ലാവ് , പച്ചക്കറിതൈകൾ എന്നിവ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു.

2016 - 2017