എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/പരിസ്ഥിതി ക്ലബ്ബ്

21:20, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nshs-valoor (സംവാദം | സംഭാവനകൾ) ('=== <u>സീസൺ വാച്ച്</u> === തെരഞ്ഞെടുക്കപ്പെട്ട ഇനത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സീസൺ വാച്ച്

തെരഞ്ഞെടുക്കപ്പെട്ട ഇനത്തിൽപ്പെടുന്ന വൃക്ഷങ്ങൾ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്ന ഒരു ഓൾ - ഇന്ത്യ പ്രൊജക്ടാണ് സീസൺ വാച്ച്. നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസും വിപ്രോയുടെ എഡ്യുകേഷണൽ ഇനീഷ്യേറ്റീവ് വിംഗ് ആയ വിപ്രോ അപ്ലയിംഗ് തോട്ട് ഇൻ സ്കൂളും ചേർന്ന് നടപ്പിലാക്കുന്ന ഒരു ദേശീയതല പദ്ധതിയാണ് ഇത്. 2010 മുതൽ നമ്മുടെ സ്കൂളിൽ ജയശ്രി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വാർഷികതാപനിലയിലും കാലവർഷ ക്രമത്തിലും വരുന്ന മാറ്റങ്ങൾ വളരെ കൃത്യമായി 12 വർഷത്തോളമായി ടീച്ചറുടെ നേതൃത്വത്തിൽ രേഖപ്പെടുത്തി ശാസ്ത്ര ലോകത്തിന് കൈമാറുന്നു. ദേശീയ ശാസ്ത്ര പര മുന്നേറ്റത്തിൽ പങ്കെടുത്ത് ശാസ്ത്രീയ കാര്യങ്ങൾ ചെയ്യുവാൻ സീസൺ വാച്ചിലൂടെ നമ്മുടെ ഒരുപാട് കുട്ടികൾക്ക് കഴിഞ്ഞു.