മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ആരോഗ്യമുള്ള ശരീരത്തിനെ ആരോഗ്യമുള്ള വ്യക്തിയെ സൃഷ്ടിക്കാനാവു .ഈ സത്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് സ്‌കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നത് .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പരിശീലിക്കുക ,ആരോഗ്യദായകവും പോഷക സമ്പുഷ്ടവുമായ ഭക്ഷണ പാനീയങ്ങൾ കഴിക്കുക,പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ ജലശുചിത്വവും ഭൂമി ശുചിത്വവും വായു ശുചിത്വവും ശീലിക്കുക,യോഗ ,ദൈനം ദിന വ്യായാമങ്ങൾ ,കളികൾ ഇവ പരിശീലിക്കുക എന്നിവ ക്ലബ്ബ് അംഗങ്ങളുടെ കർമ്മ പരിപാടികളാണ് .റെഡ്‌ക്രോസ്സുമായ് ചേർന്ന് അയൺ -വിര ഗുളികകൾ വിതരണം ചെയ്യാനും ഹെൽത്ത് ക്ലബ്ബ്കാർ ശ്രദ്ധിക്കുന്നു .
നേച്ചർ ക്ലബ്ബ്
പ്ലാസ്റ്റിക് ഫ്രീസോൺ എന്ന മുദ്രാവാക്യം മുറുകെപ്പിടിക്കുന്ന നേച്ചർ ക്ലബ് ജൈവവൈവിധ്യ സംരക്ഷണം, പച്ചക്കറി തോട്ടം, ഔഷധസസ്യ തോട്ടം, പ്ലാസ്റ്റിക് ശേഖരണം, സ്കൂളും പരിസരവും വൃത്തിയാക്കൽ, റോഡ് വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.
എനർജി ക്ലബ്
50 കുട്ടികള് അംഗങ്ങളായുള്ള ഒരു എനർജി ക്ലബ് നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.