സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

ജിഷ. കെ.
(ക്ലബ്ബ് കൺവീനർ)
പവർ ഗ്രിഡ് സന്ദർശം
സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽത്തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ഒരു ജനറൽ ലീഡറെ യും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് വിവിധ പരിപാടികളും ആസൂത്രണം ചെയ്തു വരുന്നു. ,

എല്ലാ വ്യാഴാഴ്ചകളിലും ശാസ്ത ക്വിസ് മത്സരം നടത്തുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു

വിവിധ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ , ശാസ്ത്ര പ്രോജക്റ്റുകൾ , നിരീക്ഷണ പ്രവർത്തനങ്ങൾ , പഠന യാത്രകൾ , ശാസ്ത്ര സെമിനാറുകൾ , ശാസ്ത്ര ക്ലാസ്സുകൾ , ശാസ്ത്ര വാർത്തകളുടെ അവതരണം , വിശകലനം , ശാസ്ത്ര മാജിക്കുകൾ , ശാസ്ത്ര സംവാദങ്ങൾ ക്വിസ് മത്സരങ്ങൾ തുടങ്ങിയ പല വൈവിധ്യമാർന്ന പദ്ധിതികളും ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിലെല്ലാം മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽക്കി വരുന്നു. വർഷവാസനം കുട്ടികളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുവാനുള്ള ഒരു വേദി കുടിയാണ് സയൻസ് ക്ലബ്ബ്. സയൻസ് വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് എല്ലാ പ്രോത്സാഹനങ്ങളുംസയൻസ് ക്ലബ്ബ് നൽകുന്നു.സയൻസ് ക്ലബ്ബ്ഈ വർഷം പവർ ഗ്രിഡ് സന്ദർശനവും ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് - ക്ലാസ്സും നടത്തി.

   ലക്ഷ്യങ്ങൾ
   *ശാസ്ത്രബോധം കൂട്ടുകാരിൽ സൃഷ്ട്ടിക്കുക
   *ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാഘോഷങ്ങൾ സംഘടിപ്പിക്കുക
   *പൊതുവായ സ്കൂൾ തല ശാസ്ത്ര പ്രവർത്തനങ്ങൾ വൈവിധ്യമാർന്നവ സംഘടിപ്പിക്കുക
   *സ്കൂൾ / ഉപജില്ല / ജില്ല തലങ്ങളിൽ ശാസ്ത്ര പ്രദർശനങ്ങളിലും മറ്റും കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സജ്ജരാക്കുക
   *ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ട്ടിക്കുകയും പ്രവർത്തന മാതൃകകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക
   *കൂട്ടുകാരിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ , ശാസ്ത്രീയ വിവരങ്ങൾ രേഖപ്പെടുത്തൽ , ശാസ്ത്രവാര്ത്തകളുടെ ശേഖരണം എന്നിവയിലുള്ള പ്രാവീണ്യം വർധിപ്പിക്കുക

സയൻസ് ക്ലബ്ബ് ഉദ്ഘാടനം

സയൻസ് ക്ലബ്ബ് 201
സയൻസ് ക്ലബ്ബ് 2018
സയൻസ് ക്ലബ്ബ് 2018

ഈ വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേനൻ നിർവഹിച്ചു.നിർമിത ബുദ്ധി സോഫിയയെക്കുറിച്ചുള്ള സി.ഡി പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം.ഇ. സോമൻ,അനീസ, അബു ബക്കർ, ജിഷ,മെഹറുന്നീസ, ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടികൾ തയ്യാറാക്കിയ സയൻസ് പ്രൊജക്ടുകൾ